GENESIS • CHAPTER 31 • ENGLISH & MALAYALAM BIBLE STUDY

Leaving Laban, Returning with God

ഉത്പത്തി 31 • ലാബാനെ വിട്ട് ദൈവത്തോടൊപ്പം മടക്കയാത്ര

A difficult departure, God’s care amid injustice, and a covenant that establishes peaceful boundaries.

ദുഷ്കരമായ പുറപ്പാട്, അനീതിക്കിടയിലെ ദൈവകരുതൽ, സമാധാനത്തിന്റെ അതിരുകൾ സ്ഥാപിക്കുന്ന ഉടമ്പടി.

Jacob and his family depart with flocks; standing stone and cairn recall the covenant
Genesis 31 • Departure, protection and a covenant of peace

The chapter at a glance • അധ്യായത്തിന്റെ രൂപരേഖ

Five movements • അഞ്ച് ഭാഗങ്ങൾ
VersesFocus
1–16Hostility, God’s call and the wives’ agreement • എതിർപ്പും ദൈവവിളിയും ഭാര്യമാരുടെ തീരുമാനവും
17–21Secret departure and stolen household gods • രഹസ്യപുറപ്പാടും ഗൃഹദേവന്മാരുടെ മോഷണവും
22–35Pursuit, warning and search • പിന്തുടരലും മുന്നറിയിപ്പും പരിശോധനയും
36–42Jacob’s account of twenty years • ഇരുപതു വർഷത്തെക്കുറിച്ചുള്ള യാക്കോബിന്റെ വാക്കുകൾ
43–55Covenant, witnesses and farewell • ഉടമ്പടിയും സാക്ഷികളും വിടപറച്ചിലും

Genesis 31 — Scripture • ഉത്പത്തി 31 — തിരുവചനം

English: Revised Standard Version Catholic Edition. The supplied English and Malayalam texts both contain 55 verses. Some editions place the farewell at 32:1. • നൽകിയ രണ്ടു പാഠങ്ങളിലും 55 വാക്യങ്ങളുണ്ട്; ചില പതിപ്പുകളിൽ വിടപറച്ചിൽ 32:1-ലാണ്.

Englishമലയാളം

The decision to return • മടങ്ങാനുള്ള തീരുമാനം

31:1

Now Jacob heard that the sons of Laban were saying, “Jacob has taken all that was our father’s; and from what was our father’s he has gained all this wealth.”

ലാബാന്റെ മക്കള്‍ ഇങ്ങനെ പറയുന്നതു യാക്കോബു കേട്ടു: നമ്മുടെ പിതാവിന്റെ സ്വത്തെല്ലാം യാക്കോബ് കൈവശപ്പെടുത്തി. നമ്മുടെ പിതാവിന്റെ മുതലുകൊണ്ടാണ് അവന്‍ ഈ സ്വത്തൊക്കെ സമ്പാദിച്ചത്.

31:2

And Jacob saw that Laban did not regard him with favor as before.

ലാബാനു തന്നോടു പണ്ടത്തെപ്പോലെ താത്പര്യമില്ലെന്ന് അവന്റെ മുഖഭാവത്തില്‍നിന്നു യാക്കോബിനു മനസ്‌സിലായി.

31:3

Then the Lord said to Jacob, “Return to the land of your fathers and to your kindred, and I will be with you.”

കര്‍ത്താവു യാക്കോബിനോട് അരുളിച്ചെയ്തു: നിന്റെ പിതാക്കന്‍മാരുടെയും ചാര്‍ച്ചക്കാരുടെയും നാട്ടിലേക്കു തിരിച്ചുപോവുക. ഞാന്‍ നിന്നോടുകൂടെ ഉണ്ടായിരിക്കും.

31:4

So Jacob sent and called Rachel and Leah into the field where his flock was,

യാക്കോബ് റാഹേലിനെയും ലെയായെയും താന്‍ ആടുമേയ്ച്ചിരുന്ന വയലിലേക്കു വിളിപ്പിച്ചു.

31:5

and said to them, “I see that your father does not regard me with favor as he did before. But the God of my father has been with me.

അവന്‍ അവരോടു പറഞ്ഞു: മുമ്പത്തെപ്പോലെയല്ല നിങ്ങളുടെ പിതാവിന് എന്നോടുള്ള മനോഭാവം. എന്നാല്‍, എന്റെ പിതാവിന്റെ ദൈവം എന്റെ കൂടെ ഉണ്ടായിരുന്നു.

31:6

You know that I have served your father with all my strength;

എന്റെ കഴിവു മുഴുവനും ഉപയോഗിച്ച് നിങ്ങളുടെ പിതാവിനുവേണ്ടി ഞാന്‍ പണിയെടുത്തിട്ടുണ്ടെന്നു നിങ്ങള്‍ക്കറിയാമല്ലോ.

31:7

yet your father has cheated me and changed my wages ten times, but God did not permit him to harm me.

എന്നിട്ടും നിങ്ങളുടെ പിതാവ് എന്നെ ചതിക്കുകയും പത്തുതവണ എന്റെ കൂലിയില്‍ മാറ്റം വരുത്തുകയും ചെയ്തു. പക്‌ഷേ, എന്നെ ദ്രോഹിക്കാന്‍ ദൈവം അവനെ അനുവദിച്ചില്ല.

31:8

If he said, ‘The spotted shall be your wages,’ then all the flock bore spotted; and if he said, ‘The striped shall be your wages,’ then all the flock bore striped.

പുള്ളിയുള്ള ആടുകളായിരിക്കും നിന്റെ കൂലി എന്ന് അവന്‍ പറഞ്ഞാല്‍ എല്ലാ ആടും പുള്ളിയുള്ളതിനെ പ്രസവിക്കും. അതല്ല, വരയുള്ള ആടുകളായിരിക്കും നിനക്കു കൂലി എന്ന് അവന്‍ പറഞ്ഞാല്‍, ആടുകളൊക്കെ വരയുള്ളതിനെ പ്രസവിക്കും.

31:9

Thus God has taken away the cattle of your father, and given them to me.

അങ്ങനെദൈവം നിങ്ങളുടെ പിതാവിന്റെ ആടുകളെ അവനില്‍ നിന്നെടുത്ത് എനിക്കു തന്നിരിക്കുന്നു.

31:10

In the mating season of the flock I lifted up my eyes, and saw in a dream that the he-goats which leaped upon the flock were striped, spotted, and mottled.

ആടുകള്‍ ഇണചേരുന്നകാലത്ത് എനിക്കുണ്ടായ സ്വപ്നത്തില്‍ ഞാന്‍ തലയുയര്‍ത്തി നോക്കിയപ്പോള്‍ ഇണചേരുന്ന മുട്ടാടുകളൊക്കെ പൊട്ടും പുള്ളിയും വരയുമുള്ളവയായിരുന്നു.

31:11

Then the angel of God said to me in the dream, ‘Jacob,’ and I said, ‘Here I am!’

അപ്പോള്‍ ദൈവത്തിന്റെ ദൂതന്‍ സ്വപ്നത്തില്‍യാക്കോബേ എന്നു വിളിച്ചു. ഇതാ ഞാന്‍, എന്നു ഞാന്‍ വിളികേട്ടു.

31:12

And he said, ‘Lift up your eyes and see, all the goats that leap upon the flock are striped, spotted, and mottled; for I have seen all that Laban is doing to you.

ദൂതന്‍ പറഞ്ഞു: തലയുയര്‍ത്തി നോക്കുക. ഇണചേരുന്ന മുട്ടാടുകളെല്ലാം പൊട്ടും പുള്ളിയും വരയുമുള്ളവയാണ്. ലാബാന്‍ നിന്നോടു ചെയ്യുന്നതൊക്കെ ഞാന്‍ കാണുന്നുണ്ട്.

31:13

I am the God of Bethel, where you anointed a pillar and made a vow to me. Now arise, go forth from this land, and return to the land of your birth.’”

നീ കല്‍ത്തൂണിന് അഭിഷേകം ചെയ്യുകയും വ്രതമെടുക്കുകയും ചെയ്ത സ്ഥലമായ ബേഥേലിലെ ദൈവമാണ് ഞാന്‍. എഴുന്നേറ്റ് ഇവിടം വിട്ടു നിന്റെ ചാര്‍ച്ചക്കാരുടെ നാട്ടിലേക്കു തിരിച്ചുപോവുക.

31:14

Then Rachel and Leah answered him, “Is there any portion or inheritance left to us in our father’s house?

റാഹേലും ലെയായും പറഞ്ഞു: നമ്മുടെ പിതാവിന്റെ വീട്ടില്‍ നമുക്ക് എന്തെങ്കിലും ഓഹരിയോ അവകാശമോ ഉണ്ടോ?

31:15

Are we not regarded by him as foreigners? For he has sold us, and he has been using up the money given for us.

നമ്മളെ അന്യരായിട്ടല്ലേ അവന്‍ കരുതുന്നത്? നമ്മെ വില്‍ക്കുകയും കിട്ടിയ പണം തിന്നു നശിപ്പിക്കുകയുമല്ലേ ചെയ്തത്?

31:16

All the property which God has taken away from our father belongs to us and to our children; now then, whatever God has said to you, do.”

നമ്മുടെ പിതാവില്‍നിന്നു ദൈവം എടുത്തുമാറ്റിയ സ്വത്തെല്ലാം നമുക്കും നമ്മുടെ മക്കള്‍ക്കും അവകാശപ്പെട്ടതാണ്. അതിനാല്‍, ദൈവം അങ്ങയോടു കല്‍പിച്ചതു ചെയ്യുക.

Departure • പുറപ്പാട്

31:17

So Jacob arose, and set his sons and his wives on camels;

യാക്കോബ് മക്കളെയും ഭാര്യമാരെയും ഒട്ടകപ്പുറത്തു കയറ്റി.

31:18

and he drove away all his cattle, all his livestock which he had gained, the cattle in his possession which he had acquired in Paddan-aram, to go to the land of Canaan to his father Isaac.

അവര്‍ കാലികളെയും ആടുമാടുകളെയും തെളിച്ചുകൊണ്ട് പാദാന്‍ആരാമില്‍ വച്ചു സമ്പാദിച്ച സകല സ്വത്തുക്കളുമായി കാനാന്‍ദേശത്തു തന്റെ പിതാവായ ഇസഹാക്കിന്റെ അടുത്തേക്കു പുറപ്പെട്ടു. ലാബാന്‍ ആടുകളുടെ രോമം വെട്ടാന്‍ പോയിരിക്കുകയായിരുന്നു.

31:19

Laban had gone to shear his sheep, and Rachel stole her father’s household gods.

റാഹേല്‍ തന്റെ പിതാവിന്റെ കുലദേവന്‍മാരുടെ വിഗ്രഹങ്ങളെല്ലാം കട്ടെടുത്തു.

31:20

And Jacob outwitted Laban the Arame′an, in that he did not tell him that he intended to flee.

അരമായനായ ലാബാനെ യാക്കോബ് കബളിപ്പിച്ചു സ്ഥലംവിട്ടുപോകാന്‍ ഉദ്‌ദേശിക്കുന്ന കാര്യം അവനെ അറിയിച്ചില്ല.

31:21

He fled with all that he had, and arose and crossed the Euphra′tes, and set his face toward the hill country of Gilead.

തനിക്കുള്ളതെല്ലാം എടുത്തുകൊണ്ടാണ് അവന്‍ സ്ഥലം വിട്ടത്. അവന്‍ നദികടന്നു മലമ്പ്രദേശമായ ഗിലയാദിനു നേരെ തിരിഞ്ഞു.

Laban pursues • ലാബാൻ പിന്തുടരുന്നു

31:22

When it was told Laban on the third day that Jacob had fled,

യാക്കോബ് ഒളിച്ചുപോയ കാര്യം മൂന്നാംദിവസമാണു ലാബാന്‍ അറിഞ്ഞത്.

31:23

he took his kinsmen with him and pursued him for seven days and followed close after him into the hill country of Gilead.

തന്റെ സഹോദരന്‍മാരെയും കൂട്ടി ലാബാന്‍ ഏഴു ദിവസം യാക്കോബിനെ പിന്‍തുടര്‍ന്ന് മലമ്പ്രദേശമായ ഗിലയാദില്‍ വെച്ച് അവന്റെ അടുക്കല്‍ എത്തിച്ചേര്‍ന്നു.

31:24

But God came to Laban the Arame′an in a dream by night, and said to him, “Take heed that you say not a word to Jacob, either good or bad.”

എന്നാല്‍ ദൈവം രാത്രി ഒരു സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് അരമായനായ ലാബാനോടു പറഞ്ഞു: നല്ലതോ ചീത്തയോ ആയ ഒരു വാക്കുപോലും യാക്കോബിനോടു പറയാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുക.

31:25

And Laban overtook Jacob. Now Jacob had pitched his tent in the hill country, and Laban with his kinsmen encamped in the hill country of Gilead.

യാക്കോബ് മലമ്പ്രദേശത്തു കൂടാരമടിച്ചിരിക്കേ ലാബാന്‍ അവന്റെ മുന്‍പില്‍ കടന്നു. തന്റെ ചാര്‍ച്ചക്കാരുമൊത്തു ലാബാനും ഗിലയാദിലെ മലമ്പ്രദേശത്തു കൂടാരമടിച്ചു.

31:26

And Laban said to Jacob, “What have you done, that you have cheated me, and carried away my daughters like captives of the sword?

ലാബാന്‍ യാക്കോബിനോടു ചോദിച്ചു: നീ എന്താണ് ഈ ചെയ്തത്? എന്നെ കബളിപ്പിച്ചു വാളാല്‍ നേടിയ തടവുകാരെപ്പോലെ എന്റെ പെണ്‍മക്കളെ കൊണ്ടുപോകുന്നതെന്തുകൊണ്ട്?

31:27

Why did you flee secretly, and cheat me, and did not tell me, so that I might have sent you away with mirth and songs, with tambourine and lyre?

എന്നെ കബളിപ്പിച്ച് എന്നോടു പറയാതെ ഒളിച്ചോടിയത് എന്തിനാണ്? ഞാന്‍ ആഹ്ലാദത്തോടെ പാട്ടുപാടി കിന്നരവും വീണയും വായിച്ചു നിങ്ങളെ യാത്രയാക്കുമായിരുന്നല്ലോ.

31:28

And why did you not permit me to kiss my sons and my daughters farewell? Now you have done foolishly.

എനിക്ക് എന്റെ പുത്രന്‍മാരെയും പുത്രിമാരെയും ചുംബിക്കുന്നതിന് അവസരം തരാഞ്ഞതെന്ത്? നീ ബുദ്ധിശൂന്യമായിട്ടാണു പ്രവര്‍ത്തിച്ചത്. നിന്നെ ഉപദ്രവിക്കാന്‍ എനിക്കു കഴിയും.

31:29

It is in my power to do you harm; but the God of your father spoke to me last night, saying, ‘Take heed that you speak to Jacob neither good nor bad.’

എന്നാല്‍, നല്ലതോ ചീത്തയോ ആയിയാതൊന്നും യാക്കോബിനോടു പറയാതിരിക്കാന്‍ സൂക്ഷിക്കുക എന്ന് നിങ്ങളുടെ പിതാവിന്റെ ദൈവം കഴിഞ്ഞരാത്രി എന്നോടു പറഞ്ഞു.

31:30

And now you have gone away because you longed greatly for your father’s house, but why did you steal my gods?”

പിതാവിന്റെ വീട്ടിലെത്താനുള്ള തീവ്രമായ ആഗ്രഹംകൊണ്ടാണു നീ പോന്നതെങ്കില്‍ എന്റെ കുലദേവന്‍മാരെ കട്ടെടുത്തത് എന്തിന്?

31:31

Jacob answered Laban, “Because I was afraid, for I thought that you would take your daughters from me by force.

യാക്കോബു ലാബാനോടു പറഞ്ഞു: അങ്ങയുടെ പുത്രിമാരെ അങ്ങു ബലം പ്രയോഗിച്ച് എന്നില്‍ നിന്നു പിടിച്ചെടുക്കുമെന്നു ഞാന്‍ ഭയപ്പെട്ടു.

31:32

Any one with whom you find your gods shall not live. In the presence of our kinsmen point out what I have that is yours, and take it.” Now Jacob did not know that Rachel had stolen them.

അങ്ങയുടെ ദേവന്‍മാര്‍ ആരുടെ കൈയില്‍ കാണുന്നുവോ അയാള്‍ മരിക്കട്ടെ. അങ്ങയുടേത് എന്തെങ്കിലും എന്റെ കൈവശമുണ്ടെങ്കില്‍ നമ്മുടെ സഹോദരങ്ങളെ സാക്ഷി നിര്‍ത്തി തിരിച്ചെടുത്തുകൊള്ളുക. റാഹേല്‍ ദേവന്‍മാരെ മോഷ്ടിച്ചവിവരം യാക്കോബ് അറിഞ്ഞിരുന്നില്ല.

31:33

So Laban went into Jacob’s tent, and into Leah’s tent, and into the tent of the two maidservants, but he did not find them. And he went out of Leah’s tent, and entered Rachel’s.

ലാബാന്‍ യാക്കോബിന്റെയും ലെയായുടെയും രണ്ടു പരിചാരികമാരുടെയും കൂടാരങ്ങളില്‍ പരിശോധിച്ചു. അവ അവിടെയെങ്ങും കണ്ടില്ല. ലെയായുടെ കൂടാരത്തില്‍ നിന്നു പുറത്തുകടന്ന് അവന്‍ റാഹേലിന്റെ കൂടാരത്തിലേക്കു ചെന്നു.

31:34

Now Rachel had taken the household gods and put them in the camel’s saddle, and sat upon them. Laban felt all about the tent, but did not find them.

റാഹേല്‍ വിഗ്രഹങ്ങളെടുത്ത് ഒരു ഒട്ടകഭാണ്ഡത്തിലൊളിച്ച് അതിന്‍മേല്‍ കയറിരുന്നു. കൂടാരത്തിലെല്ലാം തിരഞ്ഞിട്ടും അവന്‍ ഒന്നും കണ്ടെണ്ടത്തിയില്ല.

31:35

And she said to her father, “Let not my lord be angry that I cannot rise before you, for the way of women is upon me.” So he searched, but did not find the household gods.

റാഹേല്‍ പിതാവിനോടു പറഞ്ഞു: അങ്ങയുടെ മുന്‍പില്‍ എനിക്ക് എഴുന്നേല്‍ക്കാന്‍ കഴിയാത്തതില്‍ അങ്ങു കോപിക്കരുതേ! എനിക്കിപ്പോള്‍ മാസമുറയാണ്. അവന്‍ തിരഞ്ഞെങ്കിലും വിഗ്രഹങ്ങള്‍ കണ്ടെണ്ടത്തിയില്ല.

Jacob answers • യാക്കോബിന്റെ മറുപടി

31:36

Then Jacob became angry, and upbraided Laban; Jacob said to Laban, “What is my offense? What is my sin, that you have hotly pursued me?

അപ്പോള്‍ രോഷാകുലനായ യാക്കോബ് ലാബാനോടു കയര്‍ത്തു. അവന്‍ ചോദിച്ചു: എന്റെ പേരിലുള്ള കുറ്റം എന്താണ്? ഇത്ര ആവേശത്തോടെ എന്റെ പിന്നാലെ പാഞ്ഞുവരാന്‍ എന്തുതെറ്റാണ് ഞാന്‍ ചെയ്തത്?

31:37

Although you have felt through all my goods, what have you found of all your household goods? Set it here before my kinsmen and your kinsmen, that they may decide between us two.

എന്റെ സാധനങ്ങളൊക്കെ പരിശോധിച്ചില്ലേ? അങ്ങയുടെ വീട്ടുവകകളില്‍ എന്താണ് അതില്‍ കണ്ടെണ്ടത്തിയത്? അങ്ങയുടെയും എന്റെയും സഹോദരങ്ങളുടെ മുന്‍പില്‍ അവയൊക്കെ നിരത്തിവയ്ക്കുക. അവര്‍ വിധിപറയട്ടെ.

31:38

These twenty years I have been with you; your ewes and your she-goats have not miscarried, and I have not eaten the rams of your flocks.

ഇരുപതുകൊല്ലം ഞാന്‍ അങ്ങയുടെകൂടെയായിരുന്നു. അങ്ങയുടെ ചെമ്മരിയാടുകള്‍ക്കും കോലാടുകള്‍ക്കും ഗര്‍ഭച്ഛിദ്രം സംഭവിച്ചിട്ടില്ല. അങ്ങയുടെ മുട്ടാടുകളെ ഞാന്‍ കൊന്നുതിന്നിട്ടില്ല.

31:39

That which was torn by wild beasts I did not bring to you; I bore the loss of it myself; of my hand you required it, whether stolen by day or stolen by night.

കാട്ടുമൃഗങ്ങള്‍ കടിച്ചുകീറിയവയെ ഞാന്‍ അങ്ങയുടെയടുത്തു കൊണ്ടു വന്നിട്ടില്ല. ആ നഷ്ടം ഞാന്‍ തന്നെ സഹിച്ചു. രാത്രിയിലോ പകലോകളവു പോയവയ്ക്കും അങ്ങ് എന്നില്‍നിന്നു നഷ്ടപരിഹാരം ഈടാക്കിയിരുന്നു.

31:40

Thus I was; by day the heat consumed me, and the cold by night, and my sleep fled from my eyes.

അതായിരുന്നു എന്റെ സ്ഥിതി. പകല്‍ ചൂടും രാത്രി തണുപ്പും എന്നെ കാര്‍ന്നുതിന്നു. ഉറക്കം എന്റെ കണ്ണുകളില്‍നിന്ന് ഓടിയകന്നു.

31:41

These twenty years I have been in your house; I served you fourteen years for your two daughters, and six years for your flock, and you have changed my wages ten times.

ഇരുപതുകൊല്ലം ഞാന്‍ അങ്ങയുടെ വീട്ടിലായിരുന്നു. പതിന്നാലുകൊല്ലം അങ്ങയുടെ രണ്ടുപെണ്‍ മക്കള്‍ക്കു വേണ്ടിയും ആറുകൊല്ലം ആടുകള്‍ക്കുവേണ്ടിയും ഞാന്‍ വേലചെയ്തു. പത്തുതവണ അങ്ങ് എന്റെ കൂലിയില്‍ മാറ്റം വരുത്തി.

31:42

If the God of my father, the God of Abraham and the Fear of Isaac, had not been on my side, surely now you would have sent me away empty-handed. God saw my affliction and the labor of my hands, and rebuked you last night.”

എന്റെ പിതാവായ അബ്രാഹത്തിന്റെ ദൈവവും ഇസഹാക്കിന്റെ ഭയവുമായവന്‍ എന്റെ ഭാഗത്തില്ലായിരുന്നെങ്കില്‍ അങ്ങ് എന്നെ വെറുംകൈയോടെ പറഞ്ഞുവിടുമായിരുന്നു. എന്റെ കഷ്ടപ്പാടും ദേഹാധ്വാനവും ദൈവം കണ്ടു. അതു കൊണ്ടാണു കഴിഞ്ഞരാത്രി അവിടുന്ന് അങ്ങയെ ശകാരിച്ചത്.

The covenant • ഉടമ്പടി

31:43

Then Laban answered and said to Jacob, “The daughters are my daughters, the children are my children, the flocks are my flocks, and all that you see is mine. But what can I do this day to these my daughters, or to their children whom they have borne?

ലാബാന്‍ യാക്കോബിനോടു പറഞ്ഞു: ഈ പെണ്‍മക്കള്‍ എന്റെ പുത്രിമാരാണ്, ഈ കുട്ടികള്‍ എന്റെ കുട്ടികളും. ഈ ആട്ടിന്‍കൂട്ടവും എന്റേതുതന്നെ. ഈ കാണുന്നതൊക്കെ എന്റേതാണ്. എന്റെ ഈപെണ്‍മക്കള്‍ക്കും അവര്‍ക്കുണ്ടായ കുട്ടികള്‍ക്കും വേണ്ടി എന്താണ് എനിക്കിന്നു ചെയ്യാന്‍ കഴിയുക?

31:44

Come now, let us make a covenant, you and I; and let it be a witness between you and me.”

നമുക്കൊരു ഉടമ്പടിയുണ്ടാക്കാം. എനിക്കും നിനക്കും മധ്യേ അതൊരു സാക്ഷ്യമായിരിക്കട്ടെ.

31:45

So Jacob took a stone, and set it up as a pillar.

അപ്പോള്‍ യാക്കോബ് ഒരു കല്ലെടുത്ത് തൂണായി കുത്തിനിര്‍ത്തി.

31:46

And Jacob said to his kinsmen, “Gather stones,” and they took stones, and made a heap; and they ate there by the heap.

കല്ലുപെറുക്കിക്കൂട്ടുക, യാക്കോബ് തന്റെ ചാര്‍ച്ചക്കാരോടു പറഞ്ഞു. അവര്‍ കല്ലെടുത്ത് ഒരു കൂമ്പാരം കൂട്ടി. ആ കൂമ്പാരത്തിന്‍മേല്‍ ഇരുന്ന് അവര്‍ ഭക്ഷണം കഴിച്ചു.

31:47

Laban called it Je′gar-sahadu′tha:[a] but Jacob called it Galeed.[b]

ലാബാന്‍ അതിനെ യേഗാര്‍സഹദൂത്ത എന്നുവിളിച്ചു, യാക്കോബ് അതിനെ ഗലേദ് എന്നും.

31:48

Laban said, “This heap is a witness between you and me today.” Therefore he named it Galeed,

ഈ കല്‍ക്കൂമ്പാരം എനിക്കും നിനക്കും മധ്യേ സാക്ഷ്യമായിരിക്കും എന്നു ലാബാന്‍ പറഞ്ഞു. അതുകൊണ്ടാണ്, ഗലേദ് എന്ന് അതിനു പേരു ലഭിച്ചത്. തൂണിനു മിസ്പ എന്നു പേരിട്ടു.

31:49

and the pillar[c] Mizpah,[d] for he said, “The Lord watch between you and me, when we are absent one from the other.

കാരണം, ലാബാന്‍ പറഞ്ഞു: നാം പരസ്പരം പിരിഞ്ഞിരിക്കുമ്പോള്‍ കര്‍ത്താവ് എനിക്കും നിനക്കും മധ്യേ കാവലായിരിക്കട്ടെ.

31:50

If you ill-treat my daughters, or if you take wives besides my daughters, although no man is with us, remember, God is witness between you and me.”

എന്റെ പുത്രിമാരോടു നീ അപമര്യാദയായി പെരുമാറുകയോ എന്റെ പുത്രിമാര്‍ക്കുപുറമേ നീ ഭാര്യമാരെ സ്വീകരിക്കുകയോ ചെയ്താല്‍ ആരും നമ്മുടെ കൂടെയില്ലെങ്കിലും ദൈവം നമുക്കു മധ്യേ സാക്ഷിയാണെന്ന് ഓര്‍ക്കുക.

31:51

Then Laban said to Jacob, “See this heap and the pillar, which I have set between you and me.

ലാബാന്‍ യാക്കോബിനോടു പറഞ്ഞു: എനിക്കും നിനക്കും മധ്യേ ഞാന്‍ ഉയര്‍ത്തിയിരിക്കുന്ന ഈ തൂണും കല്‍ക്കൂമ്പാരവും കാണുക.

31:52

This heap is a witness, and the pillar is a witness, that I will not pass over this heap to you, and you will not pass over this heap and this pillar to me, for harm.

നിന്നെ ഉപദ്രവിക്കാന്‍ ഈ കൂമ്പാരത്തിന് അപ്പുറത്തേക്കു ഞാനും എന്നെ ഉപദ്രവിക്കാന്‍ ഈ കൂമ്പാരത്തിനും തൂണിനും ഇപ്പുറത്തേക്കു നീയും കടക്കുകയില്ല എന്നതിന് ഈ കൂമ്പാരവും തൂണും സാക്ഷിയായിരിക്കട്ടെ.

31:53

The God of Abraham and the God of Nahor, the God of their father, judge between us.” So Jacob swore by the Fear of his father Isaac,

അബ്രാഹത്തിന്റെയും നാഹോറിന്റെയും അവരുടെ പിതാവിന്റെയും ദൈവം നമുക്കു മധ്യേ വിധിയാളനായിരിക്കട്ടെ. യാക്കോബും തന്റെ പിതാവായ ഇസഹാക്കു ഭയപ്പെട്ടിരുന്ന ദൈവത്തിന്റെ നാമത്തില്‍ സത്യംചെയ്തു.

31:54

and Jacob offered a sacrifice on the mountain and called his kinsmen to eat bread; and they ate bread and tarried all night on the mountain.

മലമുകളില്‍ യാക്കോബു ബലിയര്‍പ്പിക്കുകയും അപ്പം ഭക്ഷിക്കാന്‍ തന്റെ ചാര്‍ച്ചക്കാരെ ക്ഷണിക്കുകയും ചെയ്തു. അവര്‍ അപ്പം ഭക്ഷിച്ച്, രാത്രിമുഴുവന്‍ മലമുകളില്‍ കഴിച്ചുകൂട്ടി.

31:55

[e] Early in the morning Laban arose, and kissed his grandchildren and his daughters and blessed them; then he departed and returned home.

ലാബാന്‍ അതിരാവിലെ എഴുന്നേറ്റ് തന്റെ മക്കളെയും മക്കളുടെ മക്കളെയും ചുംബിക്കുകയും അനുഗ്രഹിക്കുകയും ചെയ്തിട്ട് വീട്ടിലേക്കു മടങ്ങി.

Footnote markers are retained as supplied. See RSVCE edition notes. Jegar-sahadutha and Galeed mean “heap of witness”; Mizpah means “watchpost.”

Why did Jacob leave? • യാക്കോബ് പോയത് എന്തുകൊണ്ട്?

Four reasons for departure and a fourteen plus six year timeline
Genesis 31:1–3, 38–42 • Twenty years of service

The conflict begins with Laban’s sons accusing Jacob of gaining wealth from their father’s property. Jacob notices Laban’s changed attitude. God then tells him to return to his ancestral land (1–3). Keep the accusation distinct from the narrator’s account and from Jacob’s explanation.

പിതാവിന്റെ സമ്പത്തിൽനിന്നു യാക്കോബ് ധനവാനായെന്ന ലാബാന്റെ മക്കളുടെ ആരോപണത്തോടെയാണ് സംഘർഷം തുടങ്ങുന്നത്. ലാബാന്റെ സമീപനം മാറിയെന്ന് യാക്കോബ് തിരിച്ചറിയുന്നു. തുടർന്ന് പിതൃദേശത്തേക്കു മടങ്ങാൻ ദൈവം കൽപിക്കുന്നു (1–3). ആരോപണവും കഥാകാരന്റെ വിവരണവും യാക്കോബിന്റെ വിശദീകരണവും വേർതിരിച്ചു വായിക്കണം.

Jacob’s account • യാക്കോബിന്റെ വിശദീകരണം
IssuePassage and significance
Wages • പ്രതിഫലംChanged ten times (7,41) • പത്തു തവണ മാറ്റിയതായി പറയുന്നു
Risk • നഷ്ടബാധ്യതJacob says he personally bore losses (38–39) • നഷ്ടങ്ങൾ താൻ വഹിച്ചെന്ന് പറയുന്നു
Working conditions • അധ്വാനംHeat, cold and sleeplessness (40) • ചൂടും തണുപ്പും ഉറക്കമില്ലായ്മയും
Time • കാലംFourteen years for the marriages; six for the flock (41) • വിവാഹങ്ങൾക്കായി പതിനാലും ആട്ടിൻപറ്റത്തിനായി ആറും
God’s care • ദൈവകരുതൽGod sees his affliction and labour (42) • കഷ്ടപ്പാടും അധ്വാനവും ദൈവം കാണുന്നു

Rachel and Leah speak together • റാഹേലും ലെയായും ഒരുമിച്ചു സംസാരിക്കുന്നു

Jacob discusses departure with Rachel and Leah in the field
Genesis 31:4–16 • A shared decision

Jacob calls both wives to the field and explains changed wages, divine protection, his dream and the command to return. He does not merely announce that he is taking them away; the narrative gives them a response (4–16).

യാക്കോബ് രണ്ടു ഭാര്യമാരെയും വയലിലേക്കു വിളിച്ച് മാറിയ പ്രതിഫലം, ദൈവസംരക്ഷണം, സ്വപ്നം, മടങ്ങാനുള്ള കൽപന എന്നിവ വിശദീകരിക്കുന്നു. അവരെ കൊണ്ടുപോകുന്നു എന്നു പ്രഖ്യാപിക്കുക മാത്രമല്ല; അവരുടെ മറുപടിയും കഥ രേഖപ്പെടുത്തുന്നു (4–16).

They feel treated as outsiders and say their father has consumed what was given for them. This reflects grievance about marriage resources and their family’s future; we need not invent a precise legal contract. They support acting on God’s instruction. After chapter 30’s rivalry, their joint voice is a notable change.

പിതാവ് തങ്ങളെ അന്യരായി കാണുന്നുവെന്നും തങ്ങൾക്കായി ലഭിച്ചത് ഉപയോഗിച്ചുതീർത്തുവെന്നും അവർ പറയുന്നു. വിവാഹവുമായി ബന്ധപ്പെട്ട വിഭവങ്ങളും കുടുംബത്തിന്റെ ഭാവിയും സംബന്ധിച്ച പരാതിയാണിത്; കൃത്യമായ നിയമകരാർ സങ്കൽപ്പിക്കേണ്ടതില്ല. ദൈവകൽപന അനുസരിക്കാൻ അവർ പിന്തുണയ്ക്കുന്നു. 30-ലെ മത്സരത്തിനുശേഷം അവരുടെ ഒരുമിച്ചുള്ള സ്വരം ശ്രദ്ധേയമാണ്.

How God helped Jacob • ദൈവം യാക്കോബിനെ സഹായിച്ചത്

Return, provision and restraint explain three forms of divine help
God’s presence does not mean an absence of hardship
Divine intervention • ദൈവിക ഇടപെടൽ
PassageWhat happens
3Return and promise of presence • മടങ്ങാനുള്ള കൽപനയും കൂടെയുണ്ടാകുമെന്ന വാഗ്ദാനവും
7–12Jacob recounts protection and a dream of marked breeding animals • സംരക്ഷണവും അടയാളമുള്ള മൃഗങ്ങളുടെ സ്വപ്നവും യാക്കോബ് വിവരിക്കുന്നു
13The God of Bethel recalls the pillar and vow • ബഥേലിലെ ദൈവം തൂണും പ്രതിജ്ഞയും ഓർമിപ്പിക്കുന്നു
24,29A dream warns Laban • സ്വപ്നത്തിൽ ലാബാനു മുന്നറിയിപ്പ്
42God sees affliction and labour • കഷ്ടപ്പാടും അധ്വാനവും ദൈവം കാണുന്നു

Jacob attributes his increase to God’s help despite changing wages. Read this alongside chapter 30’s flock management. This does not prove a scientific effect from peeled branches, or say that God explicitly commanded that technique. His wealth does not automatically approve every action in the household.

മാറുന്ന പ്രതിഫലത്തിനിടയിലും സമ്പദ്വർധന ദൈവസഹായമാണെന്ന് യാക്കോബ് പറയുന്നു. 30-ലെ ആട്ടിൻപറ്റപരിപാലനത്തോടൊപ്പം ഇത് വായിക്കണം. തൊലി നീക്കിയ കൊമ്പുകൾക്ക് ശാസ്ത്രീയഫലമുണ്ടെന്നോ ആ വിദ്യ ദൈവം നേരിട്ട് കൽപിച്ചെന്നോ തെളിയിക്കുന്നില്ല. സമ്പത്ത് കുടുംബത്തിലെ ഓരോ പ്രവൃത്തിക്കും അംഗീകാരമല്ല.

The warning to Laban about speaking “good or bad” is followed by a real conversation. In context it restrains threatening interference; it cannot mean Laban literally says nothing afterward. Compare God’s warning to Abimelech in Genesis 20: both show God restraining someone outside the chosen family.

“നല്ലതോ ചീത്തയോ” പറയരുതെന്ന മുന്നറിയിപ്പിനുശേഷം ലാബാൻ സംസാരിക്കുന്നുണ്ട്. സാഹചര്യത്തിൽ ഭീഷണിയായ ഇടപെടലിനെ നിയന്ത്രിക്കുന്നതാണ്; പിന്നെ ഒരുവാക്കും പറഞ്ഞില്ല എന്നല്ല. ഉത്പത്തി 20-ലെ അബിമെലക്കിന്റെ മുന്നറിയിപ്പുമായി താരതമ്യം ചെയ്യാം: തിരഞ്ഞെടുത്ത കുടുംബത്തിന് പുറത്തുള്ളവരെയും ദൈവം നിയന്ത്രിക്കുന്നു.

The journey toward Canaan • കാനാനിലേക്കുള്ള യാത്ര

Schematic route from Haran across the Euphrates toward Gilead east of Jordan
Genesis 31:18–25 • Broad geographical sequence, not an exact itinerary
Places and their role • സ്ഥലങ്ങളും അവയുടെ പങ്കും
PlaceRole
Haran / Paddan-aram • ഹാരാൻ / പാദാൻആരാംLaban’s region and departure area in upper Mesopotamia • ലാബാന്റെ പ്രദേശവും പുറപ്പെടുന്ന സ്ഥലവും
Euphrates • യൂഫ്രട്ടീസ്River crossed; crossing point unspecified (21) • കടന്ന നദി; കൃത്യസ്ഥലം വ്യക്തമല്ല
Gilead • ഗിലയാദ്Hill country east of Jordan; encounter and covenant region (23–25) • ജോർദാനു കിഴക്കുള്ള മലനാട്; കൂടിക്കാഴ്ചയുടെ പ്രദേശം
Canaan • കാനാൻIntended homeland destination toward Isaac (18) • ഇസഹാക്കിന്റെ അടുക്കലേക്കുള്ള ലക്ഷ്യദേശം
Bethel • ബഥേൽRecalled in the divine message, not a stop reached here (13) • ദൈവസന്ദേശത്തിൽ ഓർമിപ്പിക്കുന്ന സ്ഥലം; ഇവിടെ എത്തിയതല്ല

The map is schematic. The exact route, Euphrates crossing and covenant site are uncertain. The reported pursuit days should not be used to calculate a precise distance or caravan speed. Jacob does not reach Isaac within this chapter.

ഭൂപടം രൂപരേഖയാണ്. കൃത്യവഴിയും നദികടന്ന സ്ഥലവും ഉടമ്പടിസ്ഥലവും ഉറപ്പില്ല. പിന്തുടർന്ന ദിവസങ്ങളിൽനിന്ന് കൃത്യദൂരമോ യാത്രാവേഗമോ കണക്കാക്കരുത്. ഈ അധ്യായത്തിൽ യാക്കോബ് ഇസഹാക്കിന്റെ അടുത്തെത്തുന്നില്ല.

Rachel and the household gods • റാഹേലും ഗൃഹദേവന്മാരും

Rachel conceals household images while Laban searches
Genesis 31:19, 30–35 • What the text says and leaves unexplained

Rachel steals Laban’s household gods, commonly called teraphim. Jacob does not know she has taken them. She hides them in the camel’s saddle and remains seated during the search (19,32–35). The text does not disclose her motive.

റാഹേൽ ലാബാന്റെ ഗൃഹദേവന്മാരെ മോഷ്ടിക്കുന്നു; ഇവയെ സാധാരണ തെരാഫിം എന്നു വിളിക്കുന്നു. അവൾ എടുത്ത കാര്യം യാക്കോബിന് അറിയില്ല. ഒട്ടകത്തിന്റെ ജീനിയിൽ ഒളിപ്പിച്ച് പരിശോധനയ്ക്കിടെ അവൾ ഇരിക്കുന്നു (19,32–35). അവളുടെ ഉദ്ദേശ്യം പാഠം വ്യക്തമാക്കുന്നില്ല.

Theories about inheritance rights, family protection or revenge must be labelled as interpretations, not established facts. Nor does Genesis explicitly say Jacob’s declaration in verse 32 causes Rachel’s later death. Do not present that suggested connection as Catholic doctrine.

അവകാശം, കുടുംബസംരക്ഷണം, പ്രതികാരം എന്നിവയെക്കുറിച്ചുള്ള സിദ്ധാന്തങ്ങൾ വ്യാഖ്യാനങ്ങളെന്നു വ്യക്തമാക്കണം; ഉറപ്പായ വസ്തുതകളല്ല. 32-ലെ യാക്കോബിന്റെ പ്രഖ്യാപനമാണ് റാഹേലിന്റെ പിന്നീടുള്ള മരണത്തിന് കാരണമെന്ന് ഉത്പത്തി നേരിട്ട് പറയുന്നില്ല. ആ ബന്ധത്തെ കത്തോലിക്കാ വിശ്വാസസത്യമായി അവതരിപ്പിക്കരുത്.

A literary contrast is worth noticing: Laban searches for his gods, while the God who spoke at Bethel has already acted to protect Jacob. This is a reading of the narrative’s contrast, not a stated explanation of Rachel’s intentions.

ഒരു സാഹിത്യവ്യത്യാസം ശ്രദ്ധിക്കാം: ലാബാൻ തന്റെ ദേവന്മാരെ അന്വേഷിക്കുമ്പോൾ ബഥേലിൽ സംസാരിച്ച ദൈവം യാക്കോബിനെ സംരക്ഷിക്കാൻ ഇതിനകം പ്രവർത്തിച്ചു. ഇത് കഥയിലെ വ്യത്യാസത്തെ ആധാരമാക്കിയ വായനയാണ്; റാഹേലിന്റെ ഉദ്ദേശ്യത്തിന്റെ പ്രഖ്യാപിത വിശദീകരണമല്ല.

The covenant and its names • ഉടമ്പടിയും പേരുകളും

Jacob and Laban establish a covenant with a heap and standing stone
Genesis 31:44–54 • Witness, accountability and a boundary against harm
Names • പേരുകൾ
NameLanguage / meaningSignificance
Jegar-sahadutha • യെഗർസഹദൂഥാAramaic: heap of witness • അരമായ: സാക്ഷ്യക്കൂമ്പാരംLaban’s name for the heap • ലാബാൻ നൽകിയ പേര്
Galeed • ഗലേദ്Hebrew: heap of witness • എബ്രായ: സാക്ഷ്യക്കൂമ്പാരംJacob’s corresponding name • യാക്കോബിന്റെ സമാനമായ പേര്
Mizpah • മിസ്പാWatchpost / lookout • കാവൽസ്ഥാനംGod watches when the parties are apart • വേർപിരിയുമ്പോഴും ദൈവം കാണുന്നു

The terms include not mistreating Laban’s daughters, not taking additional wives besides them (50), and not crossing the boundary to harm the other party (52). An oath, sacrifice and shared meal accompany the agreement. This is a family treaty, distinct from God’s covenant promises to Abraham.

ലാബാന്റെ പുത്രിമാരെ പീഡിപ്പിക്കാതിരിക്കുക, അവർക്കു പുറമേ ഭാര്യമാരെ സ്വീകരിക്കാതിരിക്കുക (50), മറ്റെയാളെ ഉപദ്രവിക്കാൻ അതിർത്തി കടക്കാതിരിക്കുക (52) എന്നിവയാണ് വ്യവസ്ഥകൾ. സത്യവും ബലിയും കൂട്ടായ ഭക്ഷണവും ഉടമ്പടിയെ അനുഗമിക്കുന്നു. ഇത് കുടുംബങ്ങൾക്കിടയിലെ കരാറാണ്; അബ്രാഹത്തിനുള്ള ദൈവഉടമ്പടിവാഗ്ദാനങ്ങളിൽനിന്നു വ്യത്യസ്തം.

Mizpah is sometimes quoted as a tender farewell. Here it speaks of accountability amid mistrust: God remains witness even when neither person can monitor the other. Peaceful separation is established; complete restoration of trust is not stated.

മിസ്പായെ ചിലപ്പോൾ സ്നേഹപൂർവമായ വിടപറച്ചിലായി ഉദ്ധരിക്കാറുണ്ട്. ഇവിടെ അവിശ്വാസത്തിനിടയിലെ ഉത്തരവാദിത്വമാണ്: പരസ്പരം നിരീക്ഷിക്കാനാകാത്തപ്പോഴും ദൈവം സാക്ഷിയാണ്. സമാധാനപരമായ വേർപിരിയൽ ഉറപ്പാക്കുന്നു; പൂർണവിശ്വാസം പുനഃസ്ഥാപിച്ചതായി പറയുന്നില്ല.

“The Fear of Isaac” (42,53) is a reverential designation of the God Isaac worships, not a statement that Isaac fears Laban. It reinforces Jacob’s connection to his fathers’ God.

“ഇസഹാക്കിന്റെ ഭയം” (42,53) എന്നത് ഇസഹാക്ക് ആരാധിക്കുന്ന ദൈവത്തെ ആദരപൂർവം വിളിക്കുന്ന പേരാണ്; ഇസഹാക്ക് ലാബാനെ ഭയപ്പെടുന്നു എന്നല്ല. പിതാക്കന്മാരുടെ ദൈവവുമായുള്ള ബന്ധം ഊന്നിപ്പറയുന്നു.

Why standing stones? • കൽത്തൂണുകൾ എന്തിനാണ്?

Four examples distinguish encounter memorial, covenant witness, burial marker and later cultic prohibitions
Read the purpose and setting of each stone

An upright stone, Hebrew massebah, can function as a visible marker. At Bethel Jacob marks an encounter and vow (28:18–22); in Gilead a pillar and heap witness an agreement (31:45–52); later a pillar marks Rachel’s grave (35:20). A standing stone is not automatically a carved image of a god.

നിവർത്തിയ കല്ല്—എബ്രായത്തിൽ മസ്സേബാ—കാണാവുന്ന അടയാളമാകാം. ബഥേലിൽ ദൈവാനുഭവവും പ്രതിജ്ഞയും അടയാളപ്പെടുത്തുന്നു (28:18–22); ഗിലയാദിൽ തൂണും കൂമ്പാരവും ഉടമ്പടിക്കു സാക്ഷികളാണ് (31:45–52); പിന്നീട് റാഹേലിന്റെ കല്ലറയിൽ തൂൺ സ്ഥാപിക്കുന്നു (35:20). നിവർത്തിയ കല്ലെല്ലാം ദൈവത്തിന്റെ കൊത്തുപ്രതിമയല്ല.

Later law forbids cultic standing stones (Leviticus 26:1; Deuteronomy 16:22). Read these developments in their religious setting rather than assuming every stone serves the same function. The chapter’s single upright pillar and its heap of gathered stones should also be distinguished.

പിന്നീടുള്ള നിയമം ആരാധനാപരമായ കൽത്തൂണുകളെ വിലക്കുന്നു (ലേവ്യർ 26:1; നിയമാവർത്തനം 16:22). എല്ലാ കല്ലിനും ഒരേ പ്രവർത്തനമാണെന്നു കരുതാതെ മതപരമായ സാഹചര്യത്തിൽ വായിക്കണം. ഇവിടെ നിവർത്തിയ ഒറ്റത്തൂണും കൂട്ടിവച്ച കൽക്കൂമ്പാരവും വേർതിരിച്ചറിയണം.

Questions and answers • ചോദ്യോത്തരങ്ങൾ

Did Jacob steal the flocks? • ആട്ടിൻപറ്റങ്ങളെ യാക്കോബ് മോഷ്ടിച്ചോ?

The sons accuse him; Jacob explains his wages and labour. Do not confuse this dispute with Rachel’s explicitly narrated theft. • മക്കൾ ആരോപിക്കുന്നു; യാക്കോബ് പ്രതിഫലവും അധ്വാനവും വിശദീകരിക്കുന്നു. റാഹേലിന്റെ വ്യക്തമായി വിവരിച്ച മോഷണവുമായി ഇത് കലർത്തരുത്.

Was the departure an abduction? • ഭാര്യമാരെ തട്ടിക്കൊണ്ടുപോയതാണോ?

Laban uses that accusation, but Rachel and Leah have agreed to leave (14–16). • ലാബാൻ അങ്ങനെ ആരോപിക്കുന്നു; എന്നാൽ റാഹേലും ലെയായും പോകാൻ സമ്മതിച്ചിട്ടുണ്ട്.

Why was the departure secret? • പുറപ്പാട് രഹസ്യമാക്കിയത് എന്തിന്?

Jacob says he feared Laban would take his daughters back by force (31). • പുത്രിമാരെ ബലമായി തിരിച്ചെടുക്കുമെന്ന് ഭയപ്പെട്ടെന്ന് യാക്കോബ് പറയുന്നു.

Was the angel certainly the pre-incarnate Jesus? • ദൂതൻ തീർച്ചയായും മനുഷ്യാവതാരത്തിന് മുമ്പുള്ള യേശുവാണോ?

The passage presents a divine message and recalls the God of Bethel. This study does not make a definitive identification that the text itself does not specify. • ദൈവസന്ദേശവും ബഥേലിലെ ദൈവത്തെക്കുറിച്ചുള്ള ഓർമിപ്പിക്കലുമാണ് പാഠം. പാഠം വ്യക്തമാക്കാത്ത നിർണായക വ്യക്തിത്വനിഗമനം ഇവിടെ നടത്തുന്നില്ല.

Does setting a boundary mean refusing peace? • അതിർത്തി വയ്ക്കുന്നത് സമാധാനം നിരസിക്കലാണോ?

Here the boundary is part of a peaceful agreement not to harm. It need not imply restored intimacy. • ഇവിടെ ഉപദ്രവിക്കാതിരിക്കാനുള്ള സമാധാനകരാറിന്റെ ഭാഗമാണ് അതിർത്തി; പഴയ അടുപ്പം തിരിച്ചുവന്നെന്നില്ല.

Why do verse counts differ? • വാക്യസംഖ്യ വ്യത്യാസപ്പെടുന്നത് എന്തിന്?

The farewell is 31:55 in RSVCE but 32:1 in some other numbering systems. Follow the supplied edition consistently. • വിടപറച്ചിൽ RSVCE-ൽ 31:55; ചില ക്രമങ്ങളിൽ 32:1. ഉപയോഗിക്കുന്ന പതിപ്പിന്റെ ക്രമം പാലിക്കുക.

For today’s reading • ഇന്നത്തെ വായനയ്ക്കായി

Do I listen before deciding another person’s motives? Do I honour work and keep agreements? Can I pursue peace with clear boundaries? Where have I experienced God’s care through a difficult transition?

മറ്റുള്ളവരുടെ ഉദ്ദേശ്യം വിധിക്കുന്നതിനു മുമ്പ് ഞാൻ കേൾക്കുന്നുണ്ടോ? അധ്വാനത്തെ മാനിക്കുകയും കരാറുകൾ പാലിക്കുകയും ചെയ്യുന്നുണ്ടോ? വ്യക്തമായ അതിരുകളോടെ സമാധാനം തേടാമോ? ദുഷ്കരമായ മാറ്റങ്ങളിൽ ദൈവകരുതൽ എവിടെ അനുഭവിച്ചു?

Prayer: Lord, guide us through difficult departures. Protect the vulnerable, teach us fairness, and help us make peace without denying the truth. Amen.

പ്രാർഥന: കർത്താവേ, ദുഷ്കരമായ പുറപ്പാടുകളിൽ നയിക്കണമേ. ദുർബലരെ കാക്കുകയും നീതി പഠിപ്പിക്കുകയും സത്യം നിഷേധിക്കാതെ സമാധാനം സ്ഥാപിക്കാൻ സഹായിക്കുകയും ചെയ്യണമേ. ആമേൻ.

Sources and further reading • കൂടുതൽ പഠനത്തിനായി

Pictures are teaching reconstructions. The map is schematic, not an archaeological identification. • ചിത്രങ്ങൾ പഠനസഹായിയായ കലാവിഷ്കാരങ്ങളാണ്; ഭൂപടം രൂപരേഖയാണ്.


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.