GENESIS • CHAPTER 19 • ENGLISH & MALAYALAM BIBLE STUDY
Judgment, Rescue and Troubled Choices
ഉത്പത്തി 19 • വിധിയും രക്ഷയും ദുരിതകരമായ തീരുമാനങ്ങളും
Hospitality threatened by violence, urgent rescue, and a troubling family story whose consequences continue into later Scripture.
അക്രമം ഭീഷണിയാകുന്ന അതിഥിസത്കാരം, അടിയന്തരരക്ഷ, പിന്നീടുള്ള തിരുവചനചരിത്രത്തിലേക്കു നീളുന്ന കുടുംബകഥ.

The depravity of Sodom • സോദോമിന്റെ പാപം
Genesis 19:1–38 • English: Revised Standard Version Catholic Edition
19:1
[a]The two angels came to Sodom in the evening; and Lot was sitting in the gate of Sodom. When Lot saw them, he rose to meet them, and bowed himself with his face to the earth,
വൈകുന്നേരമായപ്പോള്‍ ആ രണ്ടു ദൂതന്മാര് സോദോമില്‍ ചെന്നു. ലോത്ത് നഗരവാതില്ക്കല് ഇരിക്കുകയായിരുന്നു. അവരെക്കണ്ടപ്പോള്‍ ലോത്ത് അവരെ എതിരേല്ക്കാനായി എഴുന്നേറ്റുചെന്ന് നിലംപറ്റെ താണുവണങ്ങി.
19:2
and said, “My lords, turn aside, I pray you, to your servant’s house and spend the night, and wash your feet; then you may rise up early and go on your way.” They said, “No; we will spend the night in the street.”
അവന് പറഞ്ഞു: യജമാനന്മാരേ, ദാസന്റെ വീട്ടിലേക്കു വന്നാലും. കാല് കഴുകി രാത്രി ഇവിടെ തങ്ങുക. രാവിലെ എഴുന്നേറ്റു യാത്ര തുടരാം. അവര്‍ മറുപടി പറഞ്ഞു: വേണ്ടാ, രാത്രി ഞങ്ങള്‍ തെരുവില്‍ കഴിച്ചുകൊള്ളാം.
19:3
But he urged them strongly; so they turned aside to him and entered his house; and he made them a feast, and baked unleavened bread, and they ate.
അവന് വളരെ നിര്‍ബന്ധിച്ചപ്പോള്‍ അവര്‍ അവന്റെ വീട്ടിലേക്കുപോയി. അവന് അവര്‍ക്കൊരു വിരുന്നൊരുക്കി; പുളിപ്പില്ലാത്ത അപ്പവും ഉണ്ടാക്കി. അവര്‍ അതു ഭക്ഷിച്ചു.
19:4
But before they lay down, the men of the city, the men of Sodom, both young and old, all the people to the last man, surrounded the house;
അവര്‍ കിടക്കുംമുമ്പേ സോദോം നഗരത്തിന്റെ എല്ലാ ഭാഗത്തും നിന്നുയുവാക്കന്‍മാര്‍ മുതല്‍ വൃദ്ധന്മാര്വരെയുള്ള എല്ലാവരും വന്നു വീടുവളഞ്ഞു.
19:5
and they called to Lot, “Where are the men who came to you tonight? Bring them out to us, that we may know them.”
അവര്‍ ലോത്തിനെ വിളിച്ചുപറഞ്ഞു: രാത്രി നിന്റെയടുക്കല്‍ വന്നവരെവിടെ? ഞങ്ങള്‍ക്ക് അവരുമായി സുഖഭോഗങ്ങളിലേര്‍പ്പെടേണ്ടതിന് അവരെ പുറത്തുകൊണ്ടുവരുക.
19:6
Lot went out of the door to the men, shut the door after him,
ലോത്ത് പുറത്തിറങ്ങി, കതകടച്ചിട്ട് അവരുടെ അടുത്തേക്കുചെന്നു.
19:7
and said, “I beg you, my brothers, do not act so wickedly.
അവന് പറഞ്ഞു: സഹോദരരേ, ഇത്തരം മ്ലേച്ഛത കാട്ടരുതെന്ന് ഞാന്‍ നിങ്ങളോടുയാചിക്കുന്നു.
19:8
Behold, I have two daughters who have not known man; let me bring them out to you, and do to them as you please; only do nothing to these men, for they have come under the shelter of my roof.”
പുരുഷസ്പര്ശമേല്ക്കാത്ത രണ്ടു പെണ്മക്കള് എനിക്കുണ്ട്. അവരെ നിങ്ങള്‍ക്കു വിട്ടുതരാം. ഇഷ്ടംപോലെ അവരോടു ചെയ്തുകൊള്ളുക. പക്ഷേ, ഈ പുരുഷന്മാരെ മാത്രം ഒന്നും ചെയ്യരുത്. എന്തെന്നാല്‍, അവര്‍ എന്റെ അതിഥികളാണ്. മാറിനില്‍ക്കൂ, അവര്‍ അട്ടഹസിച്ചു.
19:9
But they said, “Stand back!” And they said, “This fellow came to sojourn, and he would play the judge! Now we will deal worse with you than with them.” Then they pressed hard against the man Lot, and drew near to break the door.
പരദേശിയായി വന്നവന് ന്യായം വിധിക്കുവാന്‍ ഒരുങ്ങുന്നു! അവരോടെന്നതിനെക്കാള്‍ മോശമായി നിന്നോടും ഞങ്ങള്‍ പെരുമാറും. അവര്‍ ലോത്തിനെ ശക്തിയായി തള്ളിമാറ്റി വാതില്‍ തല്ലിപ്പൊളിക്കാന്‍ ചെന്നു.
19:10
But the men put forth their hands and brought Lot into the house to them, and shut the door.
പക്ഷേ, ലോത്തിന്റെ അതിഥികള്‍ കൈനീട്ടി അവനെ വലിച്ചു വീട്ടിനുള്ളിലാക്കിയിട്ട് വാതിലടച്ചു.
19:11
And they struck with blindness the men who were at the door of the house, both small and great, so that they wearied themselves groping for the door.
വാതില്ക്കലുണ്ടായിരുന്ന എല്ലാവരെയും അവര്‍ അന്ധരാക്കി. അവര്‍ വാതില്‍ തപ്പിത്തടഞ്ഞു വലഞ്ഞു.
Warning and escape • ലോത്ത് സോദോം വിടുന്നു
19:12
Then the men said to Lot, “Have you any one else here? Sons-in-law, sons, daughters, or any one you have in the city, bring them out of the place;
ആ രണ്ടുപേര്‍ ലോത്തിനോടു പറഞ്ഞു: ഇവരെക്കൂടാതെ നിനക്ക് ആരെങ്കിലും ഇവിടെയുണ്ടോ? പുത്രന്മാരോ പുത്രികളോ മരുമക്കളോ മറ്റാരെങ്കിലുമോ നഗരത്തില്‍ ഉണ്ടെങ്കില്‍ എല്ലാവരെയും ഉടന്‍ പുറത്തു കടത്തിക്കൊള്ളുക.
19:13
for we are about to destroy this place, because the outcry against its people has become great before the Lord, and the Lord has sent us to destroy it.”
ഈ സ്ഥലം ഞങ്ങള്‍ നശിപ്പിക്കാന്‍ പോവുകയാണ്. ഇവിടത്തെ ജനങ്ങള്‍ക്കെതിരേ രൂക്ഷമായ നിലവിളി കര്‍ത്താവിന്റെ മുമ്പില്‍ എത്തിയിരിക്കുന്നു. ഇവിടം നശിപ്പിക്കാന്‍ കര്‍ത്താവു ഞങ്ങളെ അയച്ചിരിക്കുകയാണ്.
19:14
So Lot went out and said to his sons-in-law, who were to marry his daughters, “Up, get out of this place; for the Lord is about to destroy the city.” But he seemed to his sons-in-law to be jesting.
ഉടനെ ലോത്ത് തന്റെ പുത്രിമാരെ വിവാഹം ചെയ്യാനിരുന്നവരുടെ അടുത്തുചെന്നുപറഞ്ഞു: എഴുന്നേറ്റ് ഉടനെ സ്ഥലം വിട്ടുപോവുക. കര്‍ത്താവ് ഈ നഗരം നശിപ്പിക്കാന്‍ പോവുകയാണ്. എന്നാല്‍ അവന് തമാശ പറയുകയാണ് എന്നത്രേ അവര്‍ക്കു തോന്നിയത്.
19:15
When morning dawned, the angels urged Lot, saying, “Arise, take your wife and your two daughters who are here, lest you be consumed in the punishment of the city.”
നേരം പുലര്‍ന്നപ്പോള്‍ ദൂതന്മാര് ലോത്തിനോടു പറഞ്ഞു: എഴുന്നേറ്റു ഭാര്യയെയും പെണ്മക്കള് രണ്ടുപേരെയും കൂട്ടി വേഗം പുറപ്പെടുക. അല്ലെങ്കില്‍ നഗരത്തോടൊപ്പം നിങ്ങളും നശിച്ചുപോകും.
19:16
But he lingered; so the men seized him and his wife and his two daughters by the hand, the Lord being merciful to him, and they brought him forth and set him outside the city.
എന്നാല്‍, അവന് മടിച്ചുനിന്നു. കര്ത്താവിന് അവനോടു കരുണ തോന്നിയതുകൊണ്ട് ആ മനുഷ്യര്‍ അവനെയും ഭാര്യയെയും മക്കളെയും കൈക്കുപിടിച്ചു നഗരത്തിനു പുറത്തുകൊണ്ടുപോയി വിട്ടു.
19:17
And when they had brought them forth, they[b] said, “Flee for your life; do not look back or stop anywhere in the valley; flee to the hills, lest you be consumed.”
അവരെ പുറത്തുകൊണ്ടുചെന്നു വിട്ടതിനുശേഷം അവരിലൊരുവന് പറഞ്ഞു: ജീവന് വേണമെങ്കില്‍ ഓടിപ്പോവുക. പിന്തിരിഞ്ഞു നോക്കരുത്. താഴ്വരയിലെങ്ങും തങ്ങുകയുമരുത്. മലമുകളിലേക്ക് ഓടി രക്ഷപെടുക. അല്ലെങ്കില്‍ നിങ്ങള്‍ വെന്തുനശിക്കും.
19:18
And Lot said to them, “Oh, no, my lords;
ലോത്ത് പറഞ്ഞു: യജമാനനേ, അങ്ങനെ പറയരുതേ!
19:19
behold, your servant has found favor in your sight, and you have shown me great kindness in saving my life; but I cannot flee to the hills, lest the disaster overtake me, and I die.
ഞാന്‍ അങ്ങയുടെ പ്രീതിക്കു പാത്രമായല്ലോ. എന്റെ ജീവന് രക്ഷിക്കുന്നതില്‍ അവിടുന്നു വലിയ കാരുണ്യമാണു കാണിച്ചിരിക്കുന്നത്. എന്നാല്‍, മലയില്‍ ഓടിക്കയറി രക്ഷപെടാന്‍ എനിക്കു വയ്യാ. അപകടം എന്നെ പിടികൂടി ഞാന്‍ മരിച്ചേക്കുമെന്നു ഭയപ്പെടുന്നു.
19:20
Behold, yonder city is near enough to flee to, and it is a little one. Let me escape there—is it not a little one?—and my life will be saved!”
ഇതാ, ആ കാണുന്ന പട്ടണം ഓടി രക്ഷപെടാവുന്നത്ര അടുത്താണ്, ചെറുതുമാണ്. ഞാന്‍ അങ്ങോട്ട് ഓടി രക്ഷപെട്ടുകൊള്ളട്ടെ? - അതു ചെറുതാണല്ലോ - അങ്ങനെ എനിക്ക് ജീവന് രക്ഷിക്കാം.
19:21
He said to him, “Behold, I grant you this favor also, that I will not overthrow the city of which you have spoken.
അവന് പറഞ്ഞു: ശരി, അക്കാര്യവും ഞാന്‍ സ്വീകരിച്ചിരിക്കുന്നു. നീ പറഞ്ഞ പട്ടണത്തെ ഞാന്‍ നശിപ്പിക്കുകയില്ല. വേഗമാവട്ടെ; അങ്ങോട്ട് ഓടി രക്ഷപെടുക.
19:22
Make haste, escape there; for I can do nothing till you arrive there.” Therefore the name of the city was called Zo′ar.[c]
നീ അവിടെയെത്തുംവരെ എനിക്കൊന്നും ചെയ്യാനാവില്ല. ആ പട്ടണത്തിനു സോവാര്‍ എന്നു പേരുണ്ടായി.
Destruction and rescue • സോദോം–ഗൊമോറാ നശിക്കുന്നു
19:23
The sun had risen on the earth when Lot came to Zo′ar.
ലോത്ത് സോവാറില്‍ എത്തിയപ്പോള്‍ സൂര്യന് ഉദിച്ചുകഴിഞ്ഞിരുന്നു.
19:24
Then the Lord rained on Sodom and Gomor′rah brimstone and fire from the Lord out of heaven;
കര്‍ത്താവ് ആകാശത്തില്‍ നിന്നു സോദോമിലും ഗൊമോറായിലും അഗ്നിയും ഗന്ധകവും വര്‍ഷിച്ചു.
19:25
and he overthrew those cities, and all the valley, and all the inhabitants of the cities, and what grew on the ground.
ആ പട്ടണങ്ങളെയും താഴ്വരകളെയും അവയിലെ നിവാസികളെയും സസ്യലതാദികളെയും അവിടുന്നു നാമാവശേഷമാക്കി.
19:26
But Lot’s wife behind him looked back, and she became a pillar of salt.
ലോത്തിന്റെ ഭാര്യ അവന്റെ പിറകേ വരുകയായിരുന്നു. അവള് പിന്തിരിഞ്ഞു നോക്കിയതുകൊണ്ട് ഒരു ഉപ്പുതൂണായിത്തീര്‍ന്നു.
19:27
And Abraham went early in the morning to the place where he had stood before the Lord;
അബ്രാഹം അതിരാവിലെ എഴുന്നേറ്റ്, താന്‍ കര്‍ത്താവിന്റെ മുമ്പില്‍ നിന്ന സ്ഥലത്തേക്കുചെന്നു.
19:28
and he looked down toward Sodom and Gomor′rah and toward all the land of the valley, and beheld, and lo, smoke of the land went up like the smoke of a furnace.
അവന് സോദോമിനുംഗൊമോറായ്ക്കും താഴ്വരപ്രദേശങ്ങള്‍ക്കും നേരേനോക്കി. തീച്ചൂളയില്‍ നിന്നെന്ന പോലെ ആ പ്രദേശത്തുനിന്നെല്ലാം പുകപൊങ്ങുന്നതു കണ്ടു.
19:29
So it was that, when God destroyed the cities of the valley, God remembered Abraham, and sent Lot out of the midst of the overthrow, when he overthrew the cities in which Lot dwelt.
താഴ്വരകളിലെ നഗരങ്ങള്‍ നശിപ്പിച്ചപ്പോള്‍ ദൈവം അബ്രാഹത്തെ ഓര്‍ത്തു. ലോത്ത് പാര്‍ത്തിരുന്ന ഈ നഗരങ്ങളെ നശിപ്പിച്ചപ്പോള്‍ അവിടുന്നു ലോത്തിനെ നാശത്തില്‍നിന്നു രക്ഷിച്ചു.
Moab and Ammon • മൊവാബ്യരും അമ്മോന്യരും
19:30
Now Lot went up out of Zo′ar, and dwelt in the hills with his two daughters, for he was afraid to dwell in Zo′ar; so he dwelt in a cave with his two daughters.
സോവാറില്‍ പാര്‍ക്കാന്‍ ലോത്തിനു ഭയമായിരുന്നു. അതുകൊണ്ട് അവന് തന്റെ രണ്ടു പെണ്മക്കളോടുകൂടെ അവിടെനിന്നു പുറത്തു കടന്ന് മലയില്‍ ഒരു ഗുഹയ്ക്കുള്ളില്‍ പാര്‍ത്തു.
19:31
And the first-born said to the younger, “Our father is old, and there is not a man on earth to come in to us after the manner of all the earth.
മൂത്തവള്‍ ഇളയവളോടു പറഞ്ഞു: നമ്മുടെ പിതാവിനു പ്രായമായി. ലോകനടപ്പനുസരിച്ചു നമ്മോടു സംഗമിക്കുവാന്‍ ഭൂമിയില്‍ വേറൊരു പുരുഷനുമില്ല.
19:32
Come, let us make our father drink wine, and we will lie with him, that we may preserve offspring through our father.”
അപ്പനെ വീഞ്ഞുകുടിപ്പിച്ച് നമുക്ക് അവനോടൊന്നിച്ചു ശയിക്കാം; അങ്ങനെ അപ്പന്റെ സന്താനപരമ്പര നിലനിര്‍ത്താം.
19:33
So they made their father drink wine that night; and the first-born went in, and lay with her father; he did not know when she lay down or when she arose.
അന്നുരാത്രി പിതാവിനെ അവര്‍ വീഞ്ഞു കുടിപ്പിച്ചു; മൂത്തവള്‍ പിതാവിന്റെ കൂടെ ശയിച്ചു. അവള് വന്നുകിടന്നതോ, എഴുന്നേറ്റുപോയതോ അവന് അറിഞ്ഞില്ല.
19:34
And on the next day, the first-born said to the younger, “Behold, I lay last night with my father; let us make him drink wine tonight also; then you go in and lie with him, that we may preserve offspring through our father.”
പിറ്റേന്നു മൂത്തവള്‍ ഇളയവളോടുപറഞ്ഞു: ഞാന്‍ ഇന്നലെ അപ്പനോടൊന്നിച്ചു ശയിച്ചു. ഇന്നും നമുക്കവനെ വീഞ്ഞുകുടിപ്പിക്കാം. ഇന്നു നീ പോയി അവനോടുകൂടെ ശയിക്കുക. അങ്ങനെ അപ്പന്റെ സന്താന പരമ്പര നമുക്കു നിലനിര്‍ത്താം.
19:35
So they made their father drink wine that night also; and the younger arose, and lay with him; and he did not know when she lay down or when she arose.
അന്നുരാത്രിയിലും അവര്‍ പിതാവിനെ വീഞ്ഞുകുടിപ്പിച്ചു; ഇളയവള്‍ അവനോടൊന്നിച്ചു ശയിച്ചു. അവള് വന്നു കിടന്നതോ എഴുന്നേറ്റുപോയതോ അവന് അറിഞ്ഞില്ല.
19:36
Thus both the daughters of Lot were with child by their father.
അങ്ങനെ ലോത്തിന്റെ രണ്ടു പുത്രിമാരും തങ്ങളുടെ പിതാവില്‍ നിന്നു ഗര്‍ഭിണികളായി.
19:37
The first-born bore a son, and called his name Moab; he is the father of the Moabites to this day.
മൂത്തവള്‍ക്ക് ഒരു മകന് ജനിച്ചു. മൊവാബ് എന്ന് അവനുപേരിട്ടു. ഇന്നുവരെയുണ്ടായിട്ടുള്ള മൊവാബ്യരുടെയെല്ലാം പിതാവാണ് അവന് .
19:38
The younger also bore a son, and called his name Ben-ammi; he is the father of the Ammonites to this day.
ഇളയവള്‍ക്കും ഒരു മകന് ജനിച്ചു. ബന്‍അമ്മി എന്ന് അവനു പേരിട്ടു. ഇന്നുവരെയുണ്ടായിട്ടുള്ള അമ്മോന്യരുടെയെല്ലാം പിതാവാണ് അവന് .
Mercy amid danger • അപകടത്തിനിടയിലെ കരുണ

The chapter turns from Abraham’s welcome to Lot’s endangered guests. The crowd’s demand in 19:5 is a threat of sexual assault, not merely a wish to meet strangers.
Lot hesitates. His deliverance is explicitly attributed to the Lord’s mercy (19:16), and verse 29 connects the rescue with God remembering Abraham. This continues the intercession of chapter 18.
അബ്രാഹത്തിന്റെ സ്വീകരണത്തിൽനിന്ന് ലോത്തിന്റെ അതിഥികൾ നേരിടുന്ന ഭീഷണിയിലേക്ക് കഥ നീങ്ങുന്നു. 19:5-ലെ ആവശ്യം അപരിചിതരെ പരിചയപ്പെടാനല്ല; ലൈംഗികാക്രമണത്തിന്റെ ഭീഷണിയാണ്.
ലോത്ത് മടിച്ചുനിൽക്കുന്നു. കർത്താവിന്റെ കരുണയാണ് രക്ഷയുടെ കാരണമെന്ന് 19:16 വ്യക്തമാക്കുന്നു. അബ്രാഹത്തെ ദൈവം ഓർത്തതുമായി 29-ാം വാക്യം രക്ഷയെ ബന്ധിപ്പിക്കുന്നു. പതിനെട്ടാം അധ്യായത്തിലെ മധ്യസ്ഥപ്രാർഥന ഇവിടെ ഓർമിക്കപ്പെടുന്നു.
A necessary distinction: Lot’s offer of his daughters in 19:8 is morally indefensible. The duty to protect guests cannot justify exposing others to violence. Reporting the offer is not endorsing it.
പ്രധാനവ്യത്യാസം: 19:8-ൽ പുത്രിമാരെ വിട്ടുകൊടുക്കാമെന്ന ലോത്തിന്റെ വാഗ്ദാനം ധാർമികമായി ന്യായീകരിക്കാനാവില്ല. അതിഥികളെ സംരക്ഷിക്കാനുള്ള കടമ മറ്റുള്ളവരെ അക്രമത്തിനിരയാക്കാൻ അനുമതിയല്ല. രേഖപ്പെടുത്തുന്നത് അംഗീകരിക്കലല്ല.
Sulfur and fire: text and hypothesis • അഗ്നിയും ഗന്ധകവും

What was used? The supplied English calls it brimstone and fire; the Malayalam names fire and sulfur. The narrative attributes the destruction to the Lord out of heaven. It does not specify an earthquake, volcanic eruption, gas explosion or meteor as its physical mechanism.
Such mechanisms are hypotheses. A modern sulfur deposit or burnt site is not, by itself, proof of the location or cause of the biblical event.
എന്താണ് ഉപയോഗിച്ചത്? ഇംഗ്ലീഷിലെ brimstone ഗന്ധകമാണ്; മലയാളത്തിൽ അഗ്നിയും ഗന്ധകവും എന്നു പറയുന്നു. ആകാശത്തിൽനിന്നുള്ള കർത്താവിന്റെ വിധിയായാണ് വിവരണം അവതരിപ്പിക്കുന്നത്. ഭൂകമ്പം, അഗ്നിപർവതം, വാതകസ്ഫോടനം, ഉൽക്ക എന്നിവയിൽ ഏതെങ്കിലും ഭൗതികകാരണം വാക്യം വ്യക്തമാക്കുന്നില്ല.
അത്തരം വിശദീകരണങ്ങൾ അനുമാനങ്ങളാണ്. ഗന്ധകശേഖരമോ കത്തിയ പുരാവസ്തുസ്ഥലമോ മാത്രം ബൈബിൾസംഭവത്തിന്റെ സ്ഥാനമോ കാരണമോ തെളിയിക്കുന്നില്ല.
Archaeology note: the widely cited Tall el-Hammam airburst paper was retracted in 2025. Its original conclusions should not be presented as established proof. Read the journal’s retraction notice.
Lot’s wife and looking back • ലോത്തിന്റെ ഭാര്യ

The text records looking back and becoming a pillar of salt. It does not name Lot’s wife or state her inner motive. Jesus recalls her in a warning about clinging to one’s life (Luke 17:32–33). Suggested motives such as longing for possessions belong to interpretation, not explicit information in Genesis.
പിന്നോട്ടുനോക്കിയതും ഉപ്പുതൂണായതും വാക്യം രേഖപ്പെടുത്തുന്നു. ലോത്തിന്റെ ഭാര്യയുടെ പേരോ ഉള്ളിലെ ഉദ്ദേശ്യമോ പറയുന്നില്ല. ജീവനെ മുറുകെപ്പിടിക്കുന്നതിനെക്കുറിച്ചുള്ള മുന്നറിയിപ്പിൽ യേശു അവളെ ഓർമിപ്പിക്കുന്നു (ലൂക്കാ 17:32–33). സമ്പത്തിനോടുള്ള മോഹം തുടങ്ങിയ വിശദീകരണങ്ങൾ വ്യാഖ്യാനമാണ്; ഉല്പത്തി വ്യക്തമാക്കുന്ന വിവരമല്ല.
Difficult questions: an honest reading • ദുഷ്കരചോദ്യങ്ങൾ
Does the Bible approve Lot’s daughters’ actions?
No. The narrative records incest; it neither commands it nor presents it as a model. Catholic teaching condemns incest (CCC 2388). Their stated desire to preserve offspring explains the plan without making it right.
ഇല്ല. വിവരണം അടുത്ത രക്തബന്ധത്തിലുള്ള ലൈംഗികബന്ധം രേഖപ്പെടുത്തുന്നു; കല്പനയോ മാതൃകയോ ആക്കുന്നില്ല. കത്തോലിക്കാപഠനം അഗമ്യഗമനത്തെ അപലപിക്കുന്നു (CCC 2388). സന്തതിപരമ്പര നിലനിർത്തണമെന്ന ലക്ഷ്യം പദ്ധതി വിശദീകരിക്കുന്നു; ശരിയാക്കുന്നില്ല.
Did Lot knowingly plan the encounters?
The daughters devise the plan and make him drunk. The narrator twice says that he did not know when a daughter lay down or arose (19:33, 35). We should preserve that detail rather than invent conscious participation. Intoxication also raises the serious issue of absent meaningful consent.
പുത്രിമാരാണ് പദ്ധതി തയ്യാറാക്കി അവനെ വീഞ്ഞുകുടിപ്പിക്കുന്നത്. വന്നുകിടന്നതും എഴുന്നേറ്റുപോയതും അവൻ അറിഞ്ഞില്ലെന്ന് രണ്ടുതവണ പറയുന്നു (19:33, 35). അറിഞ്ഞുള്ള പങ്കാളിത്തം സങ്കൽപ്പിക്കാതെ ഈ വിവരം നിലനിർത്തണം. മദ്യലഹരി അർഥവത്തായ സമ്മതത്തിന്റെ അഭാവമെന്ന ഗുരുതരപ്രശ്നവും ഉയർത്തുന്നു.
Were they the only people left on earth?
That is the older daughter’s statement, not a declaration by the narrator that humanity has vanished. Zoar has just survived. Fear, isolation or desperation may help readers interpret the scene, but the text does not diagnose their mental state.
അത് മൂത്ത പുത്രിയുടെ പ്രസ്താവനയാണ്; മനുഷ്യരാശി ഇല്ലാതായെന്ന കഥാകാരന്റെ പ്രഖ്യാപനമല്ല. സോവാർ രക്ഷപ്പെട്ടതായി നേരത്തേ പറയുന്നു. ഭയം, ഒറ്റപ്പെടൽ, നിരാശ എന്നിവയുടെ വെളിച്ചത്തിൽ വായിക്കാം; എന്നാൽ മാനസികാവസ്ഥയെ വാക്യം നിർണയിക്കുന്നില്ല.
How can we explain this to someone who is not Christian?
We can acknowledge the wrongdoing honestly: the Bible is not a collection of flawless heroes. A story may disclose human failure without approving it. We need not defend incest or Lot’s earlier offer of his daughters in order to take Scripture seriously.
Benedict XVI teaches that difficult passages must be read with attention to their historical setting and the unfolding revelation fulfilled in Christ (Verbum Domini 42).
തെറ്റിനെ സത്യസന്ധമായി അംഗീകരിക്കാം: കുറ്റമറ്റ നായകരുടെ സമാഹാരമല്ല ബൈബിൾ. മനുഷ്യപരാജയം അംഗീകരിക്കാതെ വെളിപ്പെടുത്താൻ ഒരു കഥയ്ക്ക് കഴിയും. തിരുവചനത്തെ ഗൗരവത്തോടെ സ്വീകരിക്കാൻ അഗമ്യഗമനത്തെയോ പുത്രിമാരെ വിട്ടുകൊടുക്കാമെന്ന വാഗ്ദാനത്തെയോ ന്യായീകരിക്കേണ്ടതില്ല.
ചരിത്രപശ്ചാത്തലവും ക്രിസ്തുവിൽ നിറവേറുന്ന വെളിപാടിന്റെ വളർച്ചയും ശ്രദ്ധിച്ച് ദുഷ്കരഭാഗങ്ങൾ വായിക്കണമെന്ന് ബെനഡിക്ട് പതിനാറാമൻ പഠിപ്പിക്കുന്നു (Verbum Domini 42).
Moab and Ammon in later Scripture • പിന്നീട് മൊവാബും അമ്മോനും

| Mother | Child | Later biblical connections |
|---|---|---|
| Older daughter • മൂത്ത പുത്രി | Moab • മൊവാബ് Ancestor of the Moabites (19:37). | Moab’s territory is recognised in Deuteronomy 2:9; conflict appears in Numbers 22–25 and Judges 3. Ruth is a Moabite and ancestor of David (Ruth 4:13–22). |
| Younger daughter • ഇളയ പുത്രി | Ben-ammi • ബൻഅമ്മി Ancestor of the Ammonites (19:38). | Ammon’s territory is recognised in Deuteronomy 2:19; later conflict appears in Judges 10–11 and 2 Samuel 10. Naamah the Ammonite is Rehoboam’s mother (1 Kings 14:21). |
A blessed or cursed generation? Neither is an adequate label for every later member of these peoples. Genesis 19 does not pronounce a curse on the children. Later Scripture includes territorial provision, hostility, judgment and faithful individuals. An ancestor’s wrongdoing does not make descendants personally guilty of that act.
For the image’s conflict references, Judges 3 concerns Moab; Ammonite conflict appears especially in Judges 10–11.
അനുഗൃഹീതമോ ശപിക്കപ്പെട്ടതോ ആയ തലമുറ? എല്ലാ പിൻതലമുറക്കാരെയും ഒരു മുദ്രയിൽ ഒതുക്കാനാവില്ല. ഉല്പത്തി 19 കുഞ്ഞുങ്ങളെ ശപിക്കുന്നില്ല. ദേശദാനം, സംഘർഷം, വിധി, വിശ്വസ്തവ്യക്തികൾ എന്നിവ പിന്നീടുള്ള തിരുവചനത്തിൽ കാണുന്നു. പൂർവികന്റെ തെറ്റ് പിൻതലമുറയെ ആ പ്രവൃത്തിയുടെ വ്യക്തിപരമായ കുറ്റക്കാരാക്കുന്നില്ല.
ചിത്രത്തിലെ സംഘർഷസൂചനയിൽ ന്യായാധിപന്മാർ 3 മൊവാബിനെക്കുറിച്ചാണ്; അമ്മോന്യരുമായുള്ള സംഘർഷം പ്രത്യേകിച്ച് 10–11 അധ്യായങ്ങളിൽ വരുന്നു.
Faith beyond a troubled beginning • ദുരിതകരമായ തുടക്കത്തിനപ്പുറം

Ruth the Moabite becomes a model of fidelity and David’s great-grandmother. Matthew includes her in Jesus’ genealogy. God’s providence working through a troubled history does not turn the original wrongdoing into a good act.
Naamah the Ammonite is named as Rehoboam’s mother (1 Kings 14:21). Neither example justifies judging a whole people by its origin story.
മൊവാബ്യയായ റൂത്ത് വിശ്വസ്തതയുടെ മാതൃകയും ദാവീദിന്റെ മുതുമുത്തശ്ശിയുമാകുന്നു. യേശുവിന്റെ വംശാവലിയിൽ മത്തായി അവളെ ഉൾപ്പെടുത്തുന്നു. ദുരിതകരമായ ചരിത്രത്തിലൂടെ ദൈവപരിപാലനം പ്രവർത്തിക്കുന്നത് ആദിമതെറ്റിനെ നന്മയാക്കുന്നില്ല.
അമ്മോന്യയായ നാമാ റഹോബോവാമിന്റെ മാതാവായി അറിയപ്പെടുന്നു (1 രാജാക്കന്മാർ 14:21). ഒരു ജനതയെ മുഴുവൻ ഉത്ഭവകഥകൊണ്ട് വിധിക്കാൻ ഈ ഉദാഹരണങ്ങൾ അനുവദിക്കുന്നില്ല.
Places and stages • സ്ഥലങ്ങളും ഘട്ടങ്ങളും
| Place | Role in the chapter | Reading note |
|---|---|---|
| Sodom • സോദോം | The visitors reach the city; Lot receives them. | The gate, house and street form successive settings (19:1–11). |
| Zoar • സോവാർ | Lot asks to escape to this small town. | The name is linked to its smallness (19:20–23); compare Bela / Zoar in Genesis 14:2. |
| The hills and cave • മലയും ഗുഹയും | Lot later leaves Zoar because he is afraid to stay there. | Do not merge the refuge in Zoar with the later cave episode (19:30). |
| Abraham’s lookout | He returns to the place where he stood before the Lord. | The text describes his view of rising smoke; it does not provide a surveyed viewpoint (19:27–28). |
New Testament connections • പുതിയനിയമബന്ധങ്ങൾ
| Passage | Connection |
|---|---|
| Luke 17:28–33 | Jesus recalls Lot’s days and Lot’s wife in a warning about readiness and attachment to one’s life. |
| 2 Peter 2:6–9 | Lot’s rescue illustrates God’s ability to rescue the godly; this is not approval of every action recorded about him. |
| Jude 7 | Sodom and Gomorrah appear as a warning concerning sexual immorality and judgment. |
| Matthew 1:5–6 | Ruth appears in Jesus’ genealogy through Obed, Jesse and David. |
Reflection, prayer and summary • വിചിന്തനവും പ്രാർഥനയും
- Do I protect vulnerable people, even under pressure? സമ്മർദത്തിനിടയിലും ദുർബലരെ സംരക്ഷിക്കുന്നുണ്ടോ?
- Where am I reluctant to leave a harmful situation? അപകടകരമായ സാഹചര്യത്തിൽനിന്നു മാറാൻ എവിടെയാണ് മടിക്കുന്നത്?
- Can I acknowledge a biblical character’s wrongdoing without losing sight of mercy? കരുണയെ മറക്കാതെ കഥാപാത്രത്തിന്റെ തെറ്റ് അംഗീകരിക്കാമോ?
- Do I judge people by ancestry rather than their own lives? സ്വന്തം ജീവിതത്തിനുപകരം വംശംകൊണ്ട് ആളുകളെ വിധിക്കുന്നുണ്ടോ?
Merciful God, protect those threatened by violence. Give us courage to leave evil, wisdom to seek safety and compassion for those carrying painful family histories. Keep us truthful about sin and hopeful in your grace. Through Christ our Lord. Amen.
കരുണയുള്ള ദൈവമേ, അക്രമഭീഷണി നേരിടുന്നവരെ കാക്കണമേ. തിന്മ ഉപേക്ഷിക്കാൻ ധൈര്യവും സുരക്ഷ തേടാൻ വിവേകവും വേദനാജനകമായ കുടുംബചരിത്രമുള്ളവരോട് കരുണയും നൽകണമേ. പാപത്തെക്കുറിച്ച് സത്യസന്ധരും അങ്ങയുടെ കൃപയിൽ പ്രത്യാശയുള്ളവരുമാക്കണമേ. ഞങ്ങളുടെ കർത്താവായ ക്രിസ്തുവഴി. ആമേൻ.
Summary: Genesis 19 links judgment with mercy, rescue with human hesitation, and survival with continuing moral failure. Its difficult ending explains the origins of Moab and Ammon without requiring approval of incest or condemnation of every descendant. Later Scripture opens the story towards faithful lives and God’s providence.
സംഗ്രഹം: വിധിയോടു കരുണയും രക്ഷയോടു മനുഷ്യന്റെ മടിയും അതിജീവനത്തോടു തുടരുന്ന ധാർമികപരാജയവും ഉല്പത്തി 19 ബന്ധിപ്പിക്കുന്നു. മൊവാബിന്റെയും അമ്മോന്റെയും ഉത്ഭവം വിവരിക്കുന്ന അവസാനഭാഗം തെറ്റിനെ അംഗീകരിക്കാനോ എല്ലാ പിൻതലമുറക്കാരെയും അപലപിക്കാനോ ആവശ്യപ്പെടുന്നില്ല. വിശ്വസ്തജീവിതത്തിലേക്കും ദൈവപരിപാലനത്തിലേക്കും പിന്നീടുള്ള തിരുവചനം കഥ തുറക്കുന്നു.




