Genesis 10 — The Nations of the Earth

GENESIS • CHAPTER 10 • BIBLE STUDY

The Nations of the Earth — One Human Family

ഉല്പത്തി 10 • ജനതകളുടെ ഉദ്ഭവം — ഒരു മനുഷ്യകുടുംബം

Noah’s descendants spread into families, languages, lands and nations. Their names connect the family story with the wider ancient world.

നോഹയുടെ സന്തതികൾ കുടുംബങ്ങളും ഭാഷകളും ദേശങ്ങളും ജനതകളുമായി വ്യാപിക്കുന്നു. അവരുടെ പേരുകൾ കുടുംബചരിത്രത്തെ പുരാതന ലോകവുമായി ബന്ധിപ്പിക്കുന്നു.

Nations Descended from Noah • ജനതകളുടെ ഉദ്ഭവം

Genesis 10:1–32 • ഉല്പത്തി 10:1–32

Englishമലയാളം

10:1

These are the descendants of Noah’s sons, Shem, Ham, and Japheth; children were born to them after the flood.

നോഹയുടെ പുത്രന്‍മാരായ ഷേമിനും ഹാമിനുംയാഫെത്തിനും ജലപ്രളയാനന്തരമുണ്ടായ പുത്രന്‍മാരുടെ പേരുവിവരം.

10:2

The descendants of Japheth: Gomer, Magog, Madai, Javan, Tubal, Meshech, and Tiras.

യാഫെത്തിന്റെ പുത്രന്‍മാര്‍: ഗോമര്‍, മാഗോഗ്, മാദായ്, യാവാന്‍, തൂബാല്‍, മെഷെക്, തീരാസ്.

10:3

The descendants of Gomer: Ashkenaz, Riphath, and Togarmah.

ഗോമറിന്റെ പുത്രന്‍മാര്‍: അഷ്‌ക്കെനാസ്, റീഫത്ത്, തോഗര്‍മ്മ.

10:4

The descendants of Javan: Elishah, Tarshish, Kittim, and Rodanim.[a]

യാവാന്റെ പുത്രന്‍മാര്‍: എലീഷാ, താര്‍ഷീഷ്, കിത്തിം, ദോദാനീം.

10:5

From these the coastland peoples spread. These are the descendants of Japheth[b] in their lands, with their own language, by their families, in their nations.

ഇവരുടെ സന്തതികളാണ് കടലോരത്തും ദ്വീപുകളിലുമുള്ള ജനങ്ങള്‍. അവര്‍ താന്താങ്ങളുടെ ദേശങ്ങളില്‍ വെവ്വേറെ ഭാഷകള്‍ സംസാരിച്ച്, വെവ്വേറെഗോത്രങ്ങളും ജനതകളുമായി പാര്‍ത്തുവരുന്നു.

10:6

The descendants of Ham: Cush, Egypt, Put, and Canaan.

ഹാമിന്റെ പുത്രന്‍മാര്‍: കുഷ്, മീസ്രായിം, ഫുത്ത്, കാനാന്‍ എന്നിവര്‍.

10:7

The descendants of Cush: Seba, Havilah, Sabtah, Raamah, and Sabteca. The descendants of Raamah: Sheba and Dedan.

കുഷിന്റെ പുത്രന്‍മാര്‍: സേബാ, ഹവിലാ, സബ്ത്താ, റാമാ, സബ്‌ത്തേക്കാ. റാമായുടെ മക്കളാണ്ടഷബായും, ദദാനും.

10:8

Cush became the father of Nimrod; he was the first on earth to become a mighty warrior.

കുഷിന് നിമ്‌രോദ് എന്നൊരു പുത്രന്‍ ജനിച്ചു. അവനാണ് ഭൂമിയിലെ ആദ്യത്തെ വീരപുരുഷന്‍.

10:9

He was a mighty hunter before the Lord; therefore it is said, “Like Nimrod a mighty hunter before the Lord.”

അവന്‍ കര്‍ത്താവിന്റെ മുമ്പില്‍ ഒരു നായാട്ടുവീരനായിരുന്നു. അതുകൊണ്ട്, കര്‍ത്താവിന്റെ മുമ്പില്‍ നിമ്‌രോദിനെപ്പോലെ ഒരു നായാട്ടുവീരന്‍ എന്ന ചൊല്ലുണ്ടായി.

10:10

The beginning of his kingdom was Babel, Erech, and Accad, all of them in the land of Shinar.

ആരംഭത്തില്‍ അവന്റെ രാജ്യം ഷീനാര്‍ ദേശത്തെ ബാബേലും ഏറെക്കും അക്കാദുമടങ്ങിയതായിരുന്നു.

10:11

From that land he went into Assyria, and built Nineveh, Rehoboth-ir, Calah, and

അവിടെനിന്ന് അവന്‍ അഷൂറിലേക്ക് കടന്ന് നിനെവേ, റേഹോബോത്ത് പട്ടണം, കാലാ എന്നിവ പണിതു.

10:12

Resen between Nineveh and Calah; that is the great city.

നിനെവേക്കും കാലായ്ക്കും മധ്യേ റേസന്‍ എന്ന വലിയ നഗരവും അവന്‍ നിര്‍മിച്ചു.

10:13

Egypt became the father of Ludim, Anamim, Lehabim, Naphtuhim,

മിസ്രായിമിന്റെ മക്കളാണ് ലൂദിം, അനാമിം, ലഹാബിം, നഫ്ത്തുഹിം,

10:14

Pathrusim, Casluhim, and Caphtorim, from which the Philistines come.[c]

പത്രുസിം, കസ്‌ലുഹിം, കഫ്‌ത്തോറിം എന്നിവര്‍. കസ്‌ലുഹിമില്‍ നിന്നാണ് ഫിലിസ്ത്യരുടെ ഉദ്ഭവം.

10:15

Canaan became the father of Sidon his firstborn, and Heth,

കാനാനു കടിഞ്ഞൂല്‍പുത്രനായി സീദോനും തുടര്‍ന്നു ഹേത്തും ജനിച്ചു.

10:16

and the Jebusites, the Amorites, the Girgashites,

ജബൂസ്യര്‍, അമോര്യര്‍, ഗിര്‍ഗാഷ്യര്‍,

10:17

the Hivites, the Arkites, the Sinites,

ഹിവ്യര്‍, അര്‍ക്കീയര്‍, സീന്യര്‍,

10:18

the Arvadites, the Zemarites, and the Hamathites. Afterward the families of the Canaanites spread abroad.

അര്‍വാദീയര്‍, സെമറീയര്‍, ഹമാത്ത്യര്‍ എന്നീ വംശങ്ങളുടെ പൂര്‍വികനായിരുന്നു കാനാന്‍. പില്‍ക്കാലത്ത് കാനാന്‍ കുടുംബങ്ങള്‍ പലയിടത്തേക്കും വ്യാപിച്ചു.

10:19

And the territory of the Canaanites extended from Sidon, in the direction of Gerar, as far as Gaza, and in the direction of Sodom, Gomorrah, Admah, and Zeboiim, as far as Lasha.

കാനാന്‍ വംശജരുടെ നാട് സീദോനില്‍ തുടങ്ങി ഗെരാറിന് നേര്‍ക്ക് ഗാസ വരെയുംസോദോമിനും ഗൊമോറായ്ക്കും അദ്മായ്ക്കും സെബോയിമിനും നേര്‍ക്ക് ലാഷാ വരെയും നീണ്ടുകിടന്നു.

10:20

These are the descendants of Ham, by their families, their languages, their lands, and their nations.

ഇതാണ് ഭാഷയും ദേശവും കുലവുമനുസരിച്ചു ഹാമിന്റെ സന്തതിപരമ്പര.

10:21

To Shem also, the father of all the children of Eber, the elder brother of Japheth, children were born.

യാഫെത്തിന്റെ മൂത്ത സഹോദരനായ ഷേമിനും മക്കളുണ്ടായി. അവന്‍ ഏബറിന്റെ മക്കള്‍ക്കു പൂര്‍വപിതാവാണ്.

10:22

The descendants of Shem: Elam, Asshur, Arpachshad, Lud, and Aram.

ഷേമിന്റെ പുത്രന്‍മാര്‍ ഏലാം, അഷൂര്‍, അര്‍പ്പക്ഷാദ്, ലൂദ്, ആരാം എന്നിവരും

10:23

The descendants of Aram: Uz, Hul, Gether, and Mash.

ആരാമിന്റെ പുത്രന്‍മാര്‍ ഊസ്, ഹൂല്‍, ഗേതെര്‍, മാഷ് എന്നിവരുമായിരുന്നു.

10:24

Arpachshad became the father of Shelah; and Shelah became the father of Eber.

അര്‍പ്പക്ഷാദിന് ഷേലാഹും, ഷേലാഹിന് ഏബറും ജനിച്ചു.

10:25

To Eber were born two sons: the name of the one was Peleg,[d] for in his days the earth was divided, and his brother’s name was Joktan.

ഏബറിന് രണ്ടു പുത്രന്‍മാരുണ്ടായി. ഒരുവന്റെ പേര്‌ പേലെഗ്. കാരണം, അവന്റെ കാലത്താണ് അവര്‍ ഭൂമി വീതിച്ചത്. അവന്റെ സഹോദരന്റെ പേര്‍ യോക്താന്‍.

10:26

Joktan became the father of Almodad, Sheleph, Hazarmaveth, Jerah,

യോക്താന്റെ പുത്രന്‍മാരായിരുന്നു അല്‍മോദാദ്, ഷേലെഫ്, ഹസര്‍മവെത്ത്, യാറഹ്,

10:27

Hadoram, Uzal, Diklah,

ഹദോറാം, ഊസാല്‍, ദിക്‌ലാ,

10:28

Obal, Abimael, Sheba,

ഓബാല്‍, അബിമായേല്‍, ഷെബാ,

10:29

Ophir, Havilah, and Jobab; all these were the descendants of Joktan.

ഓഫീര്‍, ഹവില, യോബാബ് എന്നിവര്‍.

10:30

The territory in which they lived extended from Mesha in the direction of Sephar, the hill country of the east.

അവര്‍ പാര്‍ത്തിരുന്ന നാട്‌സേഫാറിലെ മേഷാ മുതല്‍ കിഴക്കുള്ള മലമ്പ്രദേശം വരെ നീണ്ടുകിടന്നു.

10:31

These are the descendants of Shem, by their families, their languages, their lands, and their nations.

ഇതാണ്, ദേശവും ഭാഷയും കുലവുമനുസരിച്ച് ഷേമിന്റെ സന്തതിപരമ്പര.

10:32

These are the families of Noah’s sons, according to their genealogies, in their nations; and from these the nations spread abroad on the earth after the flood.

ദേശവും തലമുറയുമനുസരിച്ച് നോഹയുടെ മക്കളുടെ കുടുംബ ചരിത്രമാണ് ഇത്. ഇവരില്‍നിന്നാണ് ജലപ്രളയത്തിനുശേഷം ജനതകള്‍ ഭൂമിയിലാകെ വ്യാപിച്ചത്.

The complete Table of Nations • ജനതകളുടെ സമ്പൂർണ വംശാവലി

Complete Genesis 10 genealogy: Noah, Japheth, Ham and Shem with all listed descendant branches
Select the chart to open the full-size image. • Genesis 10:1–32

Japheth • 10:2–5

Gomer, Magog, Madai, Javan, Tubal, Meshech and Tiras. Further branches are given for Gomer and Javan.

ഗോമർ, മാഗോഗ്, മാദായ്, യാവാൻ, തൂബാൽ, മെഷെക്, തീരാസ്. ഗോമറിന്റെയും യാവാന്റെയും തുടർസന്തതികളും വിവരിക്കുന്നു.

Ham • 10:6–20

Cush, Egypt/Mizraim, Put and Canaan. This branch includes Nimrod and several named peoples.

കുഷ്, മീസ്രായിം, ഫുത്ത്, കാനാൻ. നിമ്രോദും വിവിധ ജനവിഭാഗങ്ങളും ഈ ശാഖയിലുണ്ട്.

Shem • 10:21–31

Elam, Asshur, Arpachshad, Lud and Aram. Arpachshad → Shelah → Eber; Eber’s sons are Peleg and Joktan.

ഏലാം, അഷൂർ, അർപ്പക്ഷാദ്, ലൂദ്, ആരാം. അർപ്പക്ഷാദ് → ഷേലാഹ് → ഏബർ; ഏബറിന്റെ പുത്രന്മാർ പേലെഗും യോക്താനും.

One connected human family • 10:32

The chapter relates the nations through Noah’s family. It should not be turned into a three-race classification or a claim of ethnic superiority.

നോഹയുടെ കുടുംബത്തിലൂടെ ജനതകളുടെ ബന്ധം അദ്ധ്യായം അവതരിപ്പിക്കുന്നു. മൂന്ന് വംശങ്ങളുടെ കർശന വർഗീകരണമോ വംശീയ മേൽക്കോയ്മയോ ഇതിൽനിന്ന് നിർമിക്കരുത്.

Every genealogy name — meanings and associations • വംശാവലിയിലെ പേരുകളും അർത്ഥങ്ങളും

Some names have a clear lexical meaning; many are ancient people or place names whose original meanings are uncertain. The table distinguishes a meaning, a traditional proposal and an identification. A proposed meaning is not a proven description of a person’s character.

ചില പേരുകളുടെ അർത്ഥം വ്യക്തമാണ്; പലതും പുരാതന ജനവിഭാഗങ്ങളുടെയോ സ്ഥലങ്ങളുടെയോ പേരുകളായതിനാൽ യഥാർത്ഥ അർത്ഥം ഉറപ്പില്ല. അർത്ഥവും പരമ്പരാഗത നിർദേശവും സ്ഥലമോ ജനതയോ സംബന്ധിച്ച തിരിച്ചറിയലും പട്ടിക വേർതിരിക്കുന്നു.

Includes Noah and his three sons, all descendant entries, and the Philistines mentioned in verse 14. Sheba and Havilah each appear twice because they occur in different branches. Rodanim/Dodanim and Egypt/Mizraim share entries. On a small screen, swipe the table sideways.

Genealogy names, meanings and degrees of certainty
Name / പേര്Parent or groupMeaning or associationCertaintyReference / source
Noah
നോഹ
RootRestLexical meaningGenesis 10:1 lexicon
Shem
ഷേം
NoahName; by extension renownLexical meaningGenesis 10:1 lexicon
Ham
ഹാം
NoahUncertain; traditionally linked with heatTraditional proposalGenesis 10:1 lexicon
Japheth
യാഫെത്ത്
NoahExpansion or enlargementTraditional wordplayGenesis 10:1 lexicon
Gomer
ഗോമര്‍
JaphethCompletionTraditional derivationGenesis 10:2 lexicon
Magog
മാഗോഗ്
JaphethPossibly land of GogUncertain proposalGenesis 10:2 lexicon
Madai
മാദായ്
JaphethName associated with the Medes; original derivation uncertainPeople-name associationGenesis 10:2 lexicon
Javan
യാവാന്‍
JaphethName associated with Ionians or Greeks; literal derivation uncertainPeople-name associationGenesis 10:2 lexicon
Tubal
തൂബാല്‍
JaphethUncertain; an ancient people-nameUncertainGenesis 10:2 lexicon
Meshech
മെഷെക്
JaphethTraditionally linked with drawing out; original name uncertainTraditional proposalGenesis 10:2 lexicon
Tiras
തീരാസ്
JaphethUncertainUncertainGenesis 10:2 lexicon
Ashkenaz
അഷ്‌ക്കെനാസ്
GomerUncertain; an ancient people-nameUncertainGenesis 10:3 lexicon
Riphath
റീഫത്ത്
GomerUncertain; probably non-Hebrew in originUncertainGenesis 10:3 lexicon
Togarmah
തോഗര്‍മ്മ
GomerUncertain; probably non-Hebrew in originUncertainGenesis 10:3 lexicon
Elishah
എലീഷാ
JavanUncertain; a people or territory name, not the prophet ElishaUncertainGenesis 10:4 lexicon
Tarshish
താര്‍ഷീഷ്
JavanUncertain; associated with a maritime place-namePlace-name associationGenesis 10:4 lexicon
Kittim
കിത്തിം
JavanPeople of Kition or Cyprus; later used more broadly for islandersPeople-name associationGenesis 10:4 lexicon
Rodanim / Dodanim
ദോദാനീം
JavanRodanim associated with Rhodes; Dodanim is a textual variant with uncertain derivationVariant / associationGenesis 10:4 lexicon
Cush
കുഷ്
HamName of Cush and its people; literal derivation uncertainPeople-name associationGenesis 10:6 lexicon
Egypt / Mizraim
മീസ്രായിം
HamHebrew name for Egypt; original derivation uncertainPlace-name identityGenesis 10:6 lexicon
Put
ഫുത്ത്
HamUncertain; a people or region nameUncertainGenesis 10:6 lexicon
Canaan
കാനാന്‍
HamTraditionally linked with being low or subdued; original derivation debatedTraditional proposalGenesis 10:6 lexicon
Seba
സേബാ
CushUncertain; a people or region nameUncertainGenesis 10:7 lexicon
Havilah (Cush branch)
ഹവിലാ
CushTraditionally circular; original derivation uncertainTraditional proposalGenesis 10:7 lexicon
Sabtah
സബ്ത്താ
CushUncertain; probably non-Hebrew in originUncertainGenesis 10:7 lexicon
Raamah
റാമാ
CushTrembling, in traditional lexical analysisTraditional derivationGenesis 10:7 lexicon
Sabteca
സബ്‌ത്തേക്കാ
CushUncertain; probably non-Hebrew in originUncertainGenesis 10:7 lexicon
Sheba (Raamah branch)
ഷബാ
RaamahUncertain; associated with a southern Arabian people or territoryPeople-name associationGenesis 10:7 lexicon
Dedan
ദദാന്‍
RaamahUncertain; a people or territory nameUncertainGenesis 10:7 lexicon
Nimrod
നിമ്‌രോദ്
CushOriginal derivation uncertain; do not present rebellion as a proven translationUncertainGenesis 10:8 lexicon
Ludim
ലൂദിം
Egypt / MizraimPeople of Lud; plural people-namePeople-name formationGenesis 10:13 lexicon
Anamim
അനാമിം
Egypt / MizraimUncertain; probably non-Hebrew in originUncertainGenesis 10:13 lexicon
Lehabim
ലഹാബിം
Egypt / MizraimFlames, in traditional lexical analysisTraditional derivationGenesis 10:13 lexicon
Naphtuhim
നഫ്ത്തുഹിം
Egypt / MizraimUncertain; an Egyptian people-nameUncertainGenesis 10:13 lexicon
Pathrusim
പത്രുസിം
Egypt / MizraimPeople of Pathros, a name for southern EgyptPeople-name formationGenesis 10:14 lexicon
Casluhim
കസ്‌ലുഹിം
Egypt / MizraimUncertain; a people-nameUncertainGenesis 10:14 lexicon
Caphtorim
കഫ്‌ത്തോറിം
Egypt / MizraimPeople of Caphtor; geographical identification is a separate questionPeople-name formationGenesis 10:14 lexicon
Philistines
ഫിലിസ്ത്യര്‍
Mentioned alongside Egypt branchPeople of Philistia; ultimate origin of the name uncertainPeople-name formationGenesis 10:14 lexicon
Sidon
സീദോന്‍
CanaanTraditionally fishery; original place-name derivation debatedTraditional proposalGenesis 10:15 lexicon
Heth
ഹേത്ത്
CanaanUncertain; ancestor-name associated with the HittitesPeople-name associationGenesis 10:15 lexicon
Jebusites
ജബൂസ്യര്‍
CanaanInhabitants of JebusPeople-name formationGenesis 10:16 lexicon
Amorites
അമോര്യര്‍
CanaanPeople-name; mountain dwellers is a traditional proposalTraditional proposalGenesis 10:16 lexicon
Girgashites
ഗിര്‍ഗാഷ്യര്‍
CanaanUncertain; a Canaanite people-nameUncertainGenesis 10:16 lexicon
Hivites
ഹിവ്യര്‍
CanaanPossibly villagersUncertain proposalGenesis 10:17 lexicon
Arkites
അര്‍ക്കീയര്‍
CanaanInhabitants of ArkaPeople-name formationGenesis 10:17 lexicon
Sinites
സീന്യര്‍
CanaanUncertain; a Canaanite people-nameUncertainGenesis 10:17 lexicon
Arvadites
അര്‍വാദീയര്‍
CanaanInhabitants of ArvadPeople-name formationGenesis 10:18 lexicon
Zemarites
സെമറീയര്‍
CanaanPeople-name; ultimate derivation uncertainUncertainGenesis 10:18 lexicon
Hamathites
ഹമാത്ത്യര്‍
CanaanInhabitants of HamathPeople-name formationGenesis 10:18 lexicon
Elam
ഏലാം
ShemUncertain; hidden or distant is a traditional proposalTraditional proposalGenesis 10:22 lexicon
Asshur
അഷൂര്‍
ShemAsshur / Assyria; original derivation uncertainPlace-name associationGenesis 10:22 lexicon
Arpachshad
അര്‍പ്പക്ഷാദ്
ShemUncertainUncertainGenesis 10:22 lexicon
Lud
ലൂദ്
ShemUncertain; a people-name associated with LydiaPeople-name associationGenesis 10:22 lexicon
Aram
ആരാം
ShemTraditionally highland; original derivation uncertainTraditional proposalGenesis 10:22 lexicon
Uz
ഊസ്
AramUncertain; a link with counsel is a traditional root proposalTraditional proposalGenesis 10:23 lexicon
Hul
ഹൂല്‍
AramCircle, in traditional lexical analysisTraditional derivationGenesis 10:23 lexicon
Gether
ഗേതെര്‍
AramUncertainUncertainGenesis 10:23 lexicon
Mash
മാഷ്
AramUncertain; non-Hebrew origin proposedUncertainGenesis 10:23 lexicon
Shelah
ഷേലാഹ്
ArpachshadTraditionally linked with sending; precise name meaning uncertainTraditional proposalGenesis 10:24 lexicon
Eber
ഏബര്‍
ShelahThe region beyond; other sideLexical meaningGenesis 10:24 lexicon
Peleg
പേലെഗ്
EberDivision; the verse makes a wordplay with dividedExplicit biblical wordplayGenesis 10:25 lexicon
Joktan
യോക്താന്‍
EberTraditionally he is made small; derivation uncertainTraditional proposalGenesis 10:25 lexicon
Almodad
അല്‍മോദാദ്
JoktanUncertain; probably non-Hebrew in originUncertainGenesis 10:26 lexicon
Sheleph
ഷേലെഫ്
JoktanDrawn out, in traditional lexical analysisTraditional derivationGenesis 10:26 lexicon
Hazarmaveth
ഹസര്‍മവെത്ത്
JoktanVillage or enclosure of death; associated with HadramautTraditional lexical analysisGenesis 10:26 lexicon
Jerah
യാറഹ്
JoktanMoon, in traditional lexical analysisTraditional derivationGenesis 10:26 lexicon
Hadoram
ഹദോറാം
JoktanUncertain; non-Hebrew origin proposedUncertainGenesis 10:27 lexicon
Uzal
ഊസാല്‍
JoktanUncertain; a connection with going away is proposedTraditional proposalGenesis 10:27 lexicon
Diklah
ദിക്‌ലാ
JoktanDate palm or palm grove, in traditional Semitic analysisTraditional derivationGenesis 10:27 lexicon
Obal
ഓബാല്‍
JoktanUncertainUncertainGenesis 10:28 lexicon
Abimael
അബിമായേല്‍
JoktanA father is El; other lexical analyses differProposed theophoric meaningGenesis 10:28 lexicon
Sheba (Joktan branch)
ഷെബാ
JoktanUncertain; a southern Arabian people or territory namePeople-name associationGenesis 10:28 lexicon
Ophir
ഓഫീര്‍
JoktanUncertain; association with gold is geographical, not a translation of the nameUncertainGenesis 10:29 lexicon
Havilah (Joktan branch)
ഹവില
JoktanTraditionally circular; original derivation uncertainTraditional proposalGenesis 10:29 lexicon
Jobab
യോബാബ്
JoktanHowler or one who cries out, in traditional lexical analysisTraditional derivationGenesis 10:29 lexicon

Lexical sources: NASB Hebrew lexicon and historical Strong’s entries displayed at the verse links. Their proposed derivations sometimes differ; uncertainty is retained. United Bible Societies translation commentary also discusses uncertain names and the association of Hazarmaveth with Hadramaut.

Ancient lands and peoples • പുരാതന ദേശങ്ങളും ജനതകളും

Schematic map of the eastern Mediterranean, Egypt, Canaan, Anatolia, Mesopotamia and Arabia
Approximate ancient associations; no modern national borders.

The chapter combines ancestry with peoples and places known in the ancient world. The map gives broad orientation rather than precise territorial boundaries or proven migration routes.

Mizraim is the Hebrew name rendered Egypt. Asshur also relates to Assyria; Javan is associated with the Greeks. Association with a place is not the same as translating the name’s original meaning.

പുരാതന ലോകത്തിലെ ജനതകളും സ്ഥലങ്ങളും വംശാവലിയോടൊപ്പം വിവരിക്കുന്നു. ഭൂപടം പൊതുവായ ദിശാബോധമാണ് നൽകുന്നത്; കൃത്യമായ അതിർത്തികളോ തെളിയിച്ച കുടിയേറ്റപാതകളോ അല്ല.

മീസ്രായിം ഈജിപ്തിനെ സൂചിപ്പിക്കുന്നു. അഷൂർ അസീറിയയുമായും യാവാൻ ഗ്രീക്കുകളുമായും ബന്ധപ്പെട്ടിരിക്കുന്നു. സ്ഥലബന്ധം പേരിന്റെ യഥാർത്ഥ അർത്ഥത്തിന് തുല്യമല്ല.

Other geographical names in the chapter

Kingdom and cities: Babel, Erech, Accad, Shinar, Assyria, Nineveh, Rehoboth-ir, Calah and Resen (10:10–12).

Canaan’s boundary markers: Sidon, Gerar, Gaza, Sodom, Gomorrah, Admah, Zeboiim and Lasha (10:19).

Joktan’s settlement markers: Mesha and Sephar (10:30).

These are geographical mentions, not additional children to insert into the genealogy.

Families, languages, lands and nations • കുടുംബങ്ങൾ, ഭാഷകൾ, ദേശങ്ങൾ, ജനതകൾ

Four illustrated themes: families, languages, lands and nations
The repeated summaries describe peoples through related identity markers • Genesis 10:5, 20, 31–32

Families • കുടുംബങ്ങൾ

Related groups and shared ancestry.

Languages • ഭാഷകൾ

The speech of distinct communities.

Lands • ദേശങ്ങൾ

Places in which communities settle.

Nations • ജനതകൾ

Peoples belonging to the wider human family.

Nimrod and the early cities • നിമ്രോദും ആദ്യകാല നഗരങ്ങളും

Nimrod represented as a mighty hunter overlooking ancient settlements, with city labels
Artistic reconstruction • Genesis 10:8–12

Nimrod’s short narrative interrupts the name lists. He is described as a mighty warrior and hunter and associated with a kingdom and city-building.

The supplied text places his early kingdom in Shinar and then describes his movement into Assyria. It does not state that he built the Tower of Babel. His precise historical identity is uncertain.

പേരുകളുടെ പട്ടികയ്ക്കിടയിൽ നിമ്രോദിനെക്കുറിച്ചുള്ള ചെറുവിവരണം വരുന്നു. വീരപുരുഷനും നായാട്ടുവീരനുമായി വിവരിക്കുകയും രാജ്യത്തോടും നഗരനിർമാണത്തോടും ബന്ധപ്പെടുത്തുകയും ചെയ്യുന്നു.

ഷീനാറിലെ രാജ്യത്തിനുശേഷം അസീറിയയിലേക്കുള്ള യാത്ര വിവരിക്കുന്നു. ബാബേൽ ഗോപുരം അവൻ പണിതെന്ന് ഈ അദ്ധ്യായം പറയുന്നില്ല. ചരിത്രപരമായ കൃത്യ തിരിച്ചറിയൽ ഉറപ്പില്ല.

From Adam to Abraham • ആദം മുതൽ അബ്രാഹം വരെ

Genesis 5 follows Adam to Noah, Genesis 10 describes nations spreading, and Genesis 11 follows the line towards Abraham
Genealogies carry the story forward; Abraham belongs to the following chapter.
  1. Genesis 5 • Adam to Noah

    A genealogy follows a particular line through the pre-flood generations.

    പ്രളയത്തിനു മുമ്പുള്ള തലമുറകളിലെ ഒരു വംശരേഖ പിന്തുടരുന്നു.

  2. Genesis 6–9 • Preservation, renewal and covenant

    Noah’s family is preserved and receives a renewed blessing.

    നോഹയുടെ കുടുംബം സംരക്ഷിക്കപ്പെടുകയും പുതുക്കപ്പെട്ട അനുഗ്രഹം ലഭിക്കുകയും ചെയ്യുന്നു.

  3. Genesis 10 • The nations spread

    The narrative looks outward across the branches of humanity.

    മനുഷ്യരാശിയുടെ വിവിധ ശാഖകളിലേക്ക് വിവരണം വ്യാപിക്കുന്നു.

  4. Genesis 11 • Babel and the line towards Abraham

    A focused story explains scattering, then a genealogy follows Shem’s line towards Terah and Abram.

    ചിതറലിനെക്കുറിച്ചുള്ള കഥയ്ക്കുശേഷം ഷേമിന്റെ വംശരേഖ തേരഹിലേക്കും അബ്രാമിലേക്കും നയിക്കുന്നു.

Key facts and careful reading • പ്രധാന വിവരങ്ങളും ശ്രദ്ധാപൂർവമായ വായനയും

Why seventy nations?

The table is traditionally counted as seventy nations. Counting excludes Noah and his three sons, retains repeated names in distinct branches and does not add every city or incidental people-name. A traditional total is not a count of today’s countries.

പരമ്പരാഗതമായി എഴുപതു ജനതകളായി എണ്ണുന്നു. എല്ലാ നഗരങ്ങളെയും പരാമർശങ്ങളെയും ചേർത്തുള്ള കണക്കോ ഇന്നത്തെ രാജ്യങ്ങളുടെ എണ്ണമോ അല്ല ഇത്.

Peleg and division • 10:25

The verse itself connects Peleg with division. It does not identify a geological event or provide evidence for continental drift. Different interpretations of the division should remain clearly labelled.

പേലെഗിന്റെ പേരും വിഭജനവും വാക്യം ബന്ധപ്പെടുത്തുന്നു. ഭൂഖണ്ഡവിഭജനത്തെക്കുറിച്ചുള്ള ശാസ്ത്രീയ തെളിവോ തീയതിയോ നൽകുന്നില്ല.

Languages before Babel?

Chapter 10 surveys the peoples and their languages; chapter 11 provides a focused account of linguistic division and scattering. A literary reading need not assume every event in chapter 11 follows every detail in chapter 10.

10-ൽ ജനതകളുടെയും ഭാഷകളുടെയും വിശാലമായ ചിത്രം; 11-ൽ ഭാഷാവിഭജനത്തിന്റെയും ചിതറലിന്റെയും പ്രത്യേക വിവരണം. ഓരോ വിശദാംശവും കർശനമായ സമയക്രമത്തിലാണെന്ന് കരുതേണ്ടതില്ല.

A shared human family

Ancient groupings should not become modern racial hierarchies. The chapter’s family framework supports reflection on kinship across differences.

പുരാതന വർഗീകരണങ്ങൾ ആധുനിക വംശീയ മേൽക്കോയ്മയായി മാറ്റരുത്. വ്യത്യാസങ്ങൾക്കപ്പുറമുള്ള ബന്ധത്തെക്കുറിച്ച് വിചിന്തനം ചെയ്യാം.

Study references: USCCB — Genesis 10 and notes · Genesis 11 and notes.

Names that differ between translations

Rodanim in the supplied English corresponds to Dodanim in the Malayalam; Egypt corresponds to Mizraim. The texts phrase the Philistine connection differently in verse 14. These differences are retained in the verse text and explained without inventing extra descendants. The unprovided footnote markers [a]–[d] remain in the English scripture.

ഇംഗ്ലീഷിലെ റോദാനീമിന് മലയാളത്തിൽ ദോദാനീം; ഈജിപ്തിന് മീസ്രായിം. 14-ലെ ഫിലിസ്ത്യരുടെ ബന്ധവും വ്യത്യസ്തമായി അവതരിപ്പിക്കുന്നു. തിരുവചനത്തിൽ നൽകിയ രൂപങ്ങൾ നിലനിർത്തുന്നു.

Catholic reflection • കത്തോലിക്കാ വിചിന്തനം

The Catechism places the nations within God’s providential care after Noah’s covenant, then follows the call of Abraham (56–60). Acts 17:26–27 also affirms humanity’s shared origin and vocation to seek God.

Our reflection: difference of language or homeland does not erase another person’s dignity. God’s saving purpose reaches beyond our own community.

നോഹയുടെ ഉടമ്പടിക്കുശേഷം ജനതകളെ ദൈവപരിപാലനത്തിൽ കാണുകയും അബ്രാഹത്തിന്റെ വിളിയിലേക്ക് നീങ്ങുകയും ചെയ്യുന്നു (മതബോധനഗ്രന്ഥം 56–60). അപ്പസ്തോലപ്രവർത്തനങ്ങൾ 17:26–27 മനുഷ്യരാശിയുടെ പൊതുവായ ഉത്ഭവവും ദൈവത്തെ അന്വേഷിക്കാനുള്ള വിളിയും സൂചിപ്പിക്കുന്നു.

ഭാഷയോ ജന്മദേശമോ വ്യത്യസ്തമാണെന്നത് മറ്റൊരാളുടെ മഹത്വം ഇല്ലാതാക്കുന്നില്ല. ദൈവത്തിന്റെ രക്ഷാപദ്ധതി നമ്മുടെ സമൂഹത്തിനപ്പുറത്തേക്കും വ്യാപിക്കുന്നു.

Catechism 56–60 · Acts 17.

Prayer
God of all peoples, help us recognise one another as members of the human family. Teach us to honour different languages and cultures, reject prejudice and share your love with all. Guide us in faithfulness to your saving purpose. Amen.

പ്രാർത്ഥന
സകല ജനതകളുടെയും ദൈവമേ, മനുഷ്യകുടുംബത്തിലെ അംഗങ്ങളായി പരസ്പരം തിരിച്ചറിയാൻ സഹായിക്കണമേ. ഭാഷകളെയും സംസ്കാരങ്ങളെയും ആദരിക്കാനും മുൻവിധികൾ ഉപേക്ഷിക്കാനും അങ്ങയുടെ സ്നേഹം എല്ലാവരുമായും പങ്കിടാനും പഠിപ്പിക്കണമേ. രക്ഷാപദ്ധതിയോടുള്ള വിശ്വസ്തതയിൽ ഞങ്ങളെ നയിക്കണമേ. ആമേൻ.

Chapter summary • അദ്ധ്യായസംഗ്രഹം

English

Genesis 10 traces peoples through the descendants of Japheth, Ham and Shem. Its family lists include a short account of Nimrod’s power and cities and a wordplay on Peleg and division. Repeated summaries identify families, languages, lands and nations. The chapter presents an interconnected human world and prepares for Babel and the genealogy leading towards Abraham.

മലയാളം

യാഫെത്ത്, ഹാം, ഷേം എന്നിവരുടെ സന്തതികളിലൂടെ ജനതകളുടെ ഉദ്ഭവം ഉല്പത്തി 10 വിവരിക്കുന്നു. നിമ്രോദിന്റെ ശക്തിയും നഗരങ്ങളും പേലെഗിന്റെ കാലത്തെ വിഭജനവും പരാമർശിക്കുന്നു. കുടുംബങ്ങൾ, ഭാഷകൾ, ദേശങ്ങൾ, ജനതകൾ എന്ന താളം ആവർത്തിക്കുന്നു. ബന്ധമുള്ള മനുഷ്യലോകത്തെ അവതരിപ്പിച്ച് ബാബേലിനും അബ്രാഹത്തിലേക്കുള്ള വംശാവലിക്കും പശ്ചാത്തലം ഒരുക്കുന്നു.

Genesis 10 • 32 paired verses • English & Malayalam • ഉല്പത്തി 10

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.