GENESIS • CHAPTER 43 • ENGLISH & MALAYALAM BIBLE STUDY
Benjamin Returns: Judah’s Pledge and Joseph’s Tears
ഉത്പത്തി 43 • ബഞ്ചമിന്റെ വരവ്: യൂദായുടെ ഉറപ്പും ജോസഫിന്റെ കണ്ണീരും
Famine brings the brothers back to Egypt with Benjamin. Fear gives way to hospitality, while Joseph keeps his identity hidden.
ക്ഷാമം സഹോദരന്മാരെ ബഞ്ചമിനോടൊപ്പം വീണ്ടും ഈജിപ്തിലെത്തിക്കുന്നു. ഭയത്തിനിടയിൽ ആതിഥ്യം ലഭിക്കുന്നു; ജോസഫ് തന്റെ വ്യക്തിത്വം ഇനിയും വെളിപ്പെടുത്തുന്നില്ല.

Genesis 43 — Scripture • ഉത്പത്തി 43 — തിരുവചനം
English: Revised Standard Version Catholic Edition, supplied text. Malayalam: supplied reading text. Wording and verse divisions follow each supplied text. Commentary is separate from Scripture. • നൽകിയ ഇംഗ്ലീഷ്, മലയാളം പാഠങ്ങളുടെ വാക്യവിഭജനം സൂക്ഷിച്ചിരിക്കുന്നു.
43:1
Now the famine was severe in the land.
നാട്ടില്‍ ക്ഷാമം കൊടുമ്പിരിക്കൊണ്ടു.
43:2
And when they had eaten the grain which they had brought from Egypt, their father said to them, “Go again, buy us a little food.”
ഈജിപ്തില്‍നിന്നു കൊണ്ടുവന്ന ധാന്യം തീര്‍ന്നപ്പോള്‍ അവരുടെ പിതാവു പറഞ്ഞു: നിങ്ങള്‍ വീണ്ടും പോയി കുറച്ചു ധാന്യംകൂടി വാങ്ങിക്കൊണ്ടുവരുവിന്‍.
43:3
But Judah said to him, “The man solemnly warned us, saying, ‘You shall not see my face, unless your brother is with you.’
അപ്പോള്‍ യൂദാ പറഞ്ഞു: അനുജനെക്കൂടാതെ വന്നാല്‍ നിങ്ങള്‍ക്കെന്നെ കാണാന്‍ സാധിക്കയില്ല എന്ന് അവന് ഞങ്ങളോടു തീര്‍ത്തു പറഞ്ഞിട്ടുണ്ട്.
43:4
If you will send our brother with us, we will go down and buy you food;
ഞങ്ങളുടെ സഹോദരനെക്കൂടെ അയയ്ക്കാമെങ്കില്‍, ഞങ്ങള്‍പോയി ധാന്യം വാങ്ങിക്കൊണ്ടുവരാം.
43:5
but if you will not send him, we will not go down, for the man said to us, ‘You shall not see my face, unless your brother is with you.’”
അങ്ങ് അവനെ അയയ്ക്കുന്നില്ലെങ്കില്, ഞങ്ങള്‍ പോകുന്നില്ല. കാരണം, അനുജനെക്കൂടാതെ വന്നാല്‍ നിങ്ങള്‍ക്ക് എന്നെ കാണാന്‍ സാധിക്കയില്ല എന്ന് അവന് പറഞ്ഞിട്ടുണ്ട്.
43:6
Israel said, “Why did you treat me so ill as to tell the man that you had another brother?”
ഇസ്രായേല്‍ ചോദിച്ചു: നിങ്ങള്‍ക്ക് ഒരു സഹോദരന്‍കൂടിയുണ്ടെന്ന് അവനോടു പറഞ്ഞ് എന്നെ ദ്രോഹിച്ചതെന്തിന്?
43:7
They replied, “The man questioned us carefully about ourselves and our kindred, saying, ‘Is your father still alive? Have you another brother?’ What we told him was in answer to these questions; could we in any way know that he would say, ‘Bring your brother down’?”
അവര്‍ മറുപടി പറഞ്ഞു: അവന് ഞങ്ങളെയും ബന്ധുക്കളെയുംകുറിച്ചു വളരെ വിശദമായി അന്വേഷിച്ചു: നിങ്ങളുടെ പിതാവ് ജീവിച്ചിരിക്കുന്നോ? നിങ്ങള്‍ക്കു വേറെസഹോദരനുണ്ടോ? അവനു ഞങ്ങള്‍ മറുപടി നല്‍കുകയും ചെയ്തു. എന്നാല്‍, സഹോദരനെയും കൂട്ടിക്കൊണ്ടു വരുവിന്‍ എന്ന് അവന് പറയുമെന്ന് ഞങ്ങള്‍ക്ക് ഊഹിക്കുവാന്‍ കഴിയുമായിരുന്നോ?
43:8
And Judah said to Israel his father, “Send the lad with me, and we will arise and go, that we may live and not die, both we and you and also our little ones.
അപ്പോള്‍, യൂദാ പിതാവായ ഇസ്രായേലിനോടു പറഞ്ഞു: നമ്മള്, അങ്ങും ഞങ്ങളും നമ്മുടെ കുഞ്ഞുങ്ങളും, മരിക്കാതെ ജീവനോടെയിരിക്കണമെങ്കില്‍ അവനെ എന്റെ കൂടെ അയയ്ക്കുക. ഞങ്ങള്‍ ഉടനെ പുറപ്പെടാം.
43:9
I will be surety for him; of my hand you shall require him. If I do not bring him back to you and set him before you, then let me bear the blame for ever;
അവന്റെ ചുമതല ഞാന്‍ ഏറ്റുകൊള്ളാം. എന്റെ കൈയില്‍നിന്ന് അങ്ങേക്ക് അവനെ ആവശ്യപ്പെടാം. അവനെ അങ്ങയുടെ മുന്പില് തിരിയേ കൊണ്ടുവരുന്നില്ലെങ്കില്‍ ആ കുറ്റം എന്നും എന്റെ മേല്‍ ആയിരിക്കട്ടെ.
43:10
for if we had not delayed, we would now have returned twice.”
നമ്മള് ഇത്രയും താമസിക്കാതിരുന്നെങ്കില്‍, ഇതിനകം രണ്ടാം പ്രാവശ്യം പോയി തിരിച്ചുവരാമായിരുന്നു.
43:11
Then their father Israel said to them, “If it must be so, then do this: take some of the choice fruits of the land in your bags, and carry down to the man a present, a little balm and a little honey, gum, myrrh, pistachio nuts, and almonds.
അപ്പോള്‍ അവരുടെ പിതാവായ ഇസ്രായേല്‍ പറഞ്ഞു: കൂടിയേതീരൂ എങ്കില്‍ അപ്രകാരം ചെയ്യുക. നാട്ടിലെ വിശിഷ്ടോത്പന്നങ്ങള്‍ കുറേശ്ശെയെടുത്ത് അവനു സമ്മാനമായി കൊണ്ടുപോവുക - തൈലം, തേന്‍, സുഗന്ധദ്രവ്യങ്ങള്‍, മീറാ, ബോട നണ്ടി, ബദാംപരിപ്പ് എന്നിവയെല്ലാം.
43:12
Take double the money with you; carry back with you the money that was returned in the mouth of your sacks; perhaps it was an oversight.
പണം ഇരട്ടി എടുത്തുകൊള്ളണം, നിങ്ങളുടെ ചാക്കുകളില്‍ വച്ചു തിരിച്ചയച്ച പണവും കൊണ്ടുപോവുക. അതൊരു നോട്ടപ്പിശകായിരുന്നിരിക്കാം.
43:13
Take also your brother, and arise, go again to the man;
നിങ്ങളുടെ സഹോദരനെയും കൂട്ടിക്കൊണ്ട് അവന്റെ അടുത്തേക്കു പൊയ്ക്കൊള്ളുക.
43:14
may God Almighty[a] grant you mercy before the man, that he may send back your other brother and Benjamin. If I am bereaved of my children, I am bereaved.”
സര്‍വശക്തനായദൈവം അവന്റെ മുന്പില് നിങ്ങളോടു കാരുണ്യംകാണിക്കട്ടെ. അവന് നിങ്ങളുടെ സഹോദരനെയും ബഞ്ചമിനെയും തിരിച്ചയയ്ക്കട്ടെ. മക്കള്‍ എനിക്കു നഷ്ടപ്പെടണമെന്നാണെങ്കില്‍ അങ്ങനെയുമാവട്ടെ!
43:15
So the men took the present, and they took double the money with them, and Benjamin; and they arose and went down to Egypt, and stood before Joseph.
സമ്മാനവും ഇരട്ടിത്തുകയുമെടുത്ത് ബഞ്ചമിനോടുകൂടി അവര്‍ ഈജിപ്തിലെത്തി ജോസഫിന്റെ മുന്പില് ഹാജരായി.
43:16
When Joseph saw Benjamin with them, he said to the steward of his house, “Bring the men into the house, and slaughter an animal and make ready, for the men are to dine with me at noon.”
അവരുടെകൂടെ ബഞ്ചമിനെ കണ്ടപ്പോള്‍ ജോസഫ് വീട്ടുകാര്യസ്ഥനെ വിളിച്ചുപറഞ്ഞു: ഇവരെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോവുക. ഒരു മൃഗത്തെക്കൊന്നു സദ്യയൊരുക്കുക. ഇവര്‍ ഇന്നുച്ചയ്ക്ക് എന്റെ കൂടെയായിരിക്കും ഭക്ഷണം കഴിക്കുക.
43:17
The man did as Joseph bade him, and brought the men to Joseph’s house.
ജോസഫ് പറഞ്ഞതുപോലെ അവന് അവരെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി.
43:18
And the men were afraid because they were brought to Joseph’s house, and they said, “It is because of the money, which was replaced in our sacks the first time, that we are brought in, so that he may seek occasion against us and fall upon us, to make slaves of us and seize our asses.”
വീട്ടിലെത്തിയപ്പോള്‍ അവര്‍ക്കു പേടിയായി. അവര്‍ പറഞ്ഞു: കഴിഞ്ഞതവണ ചാക്കില്‍ തിരിയേ വച്ചിരുന്ന പണം കാരണമാണ് അവന് നമ്മെ ഇവിടെ കൊണ്ടുവന്നിരിക്കുന്നത്.
43:19
So they went up to the steward of Joseph’s house, and spoke with him at the door of the house,
അവസരമുണ്ടാക്കി നമ്മെ കീഴ്പ്പെടുത്തി അടിമകളാക്കുകയും നമ്മുടെ കഴുതകളെ പിടിച്ചെടുക്കുകയുമാണ് അവന്റെ ഉദ്ദേശ്യം.
43:20
and said, “Oh, my lord, we came down the first time to buy food;
അതുകൊണ്ട്, അവര്‍ വീട്ടുവാതില്ക്കല്വച്ച് ജോസഫിന്റെ കാര്യസ്ഥനെ സമീപിച്ചു സംസാരിച്ചു. അവര്‍ പറഞ്ഞു: യജമാനനേ, മുന്‍പൊരിക്കല്‍ ധാന്യം വാങ്ങുന്നതിനു ഞങ്ങള്‍ ഇവിടെ വന്നിരുന്നു.
43:21
and when we came to the lodging place we opened our sacks, and there was every man’s money in the mouth of his sack, our money in full weight; so we have brought it again with us,
മടക്കയാത്രയില്‍ വഴിയമ്പലത്തില്‍ വച്ചു ചാക്കഴിച്ചപ്പോള്‍ ഞങ്ങള്‍ ഓരോരുത്തരും കൊടുത്തപണം ഞങ്ങളുടെ ചാക്കില്‍ത്തന്നെ ഇരിക്കുന്നു. ഞങ്ങള്‍ അതു തിരിയേക്കൊണ്ടു വന്നിട്ടുണ്ട്.
43:22
and we have brought other money down in our hand to buy food. We do not know who put our money in our sacks.”
ധാന്യം വാങ്ങാന്‍ ഞങ്ങള്‍ വേറെ പണവും കൊണ്ടുവന്നിട്ടുണ്ട്. പണം ചാക്കില്‍ തിരിയേവച്ചത് ആരെന്ന് ഞങ്ങള്‍ക്കറിഞ്ഞുകൂടാ.
43:23
He replied, “Rest assured, do not be afraid; your God and the God of your father must have put treasure in your sacks for you; I received your money.” Then he brought Simeon out to them.
അവന് പറഞ്ഞു: ശാന്തരായിരിക്കുവിന്‍, ഭയപ്പെടേണ്ടാ. നിങ്ങളുടെയും നിങ്ങളുടെ പിതാവിന്റെയും ദൈവമാണു നിങ്ങളുടെ ചാക്കുകളില്‍ നിധി നിക്ഷേപിച്ചത്. നിങ്ങളുടെ പണം ഞാന്‍ കൈപ്പറ്റിയതാണ്. അവന് ശിമയോനെ അവരുടെയടുത്തേക്ക് കൊണ്ടുവന്നു.
43:24
And when the man had brought the men into Joseph’s house, and given them water, and they had washed their feet, and when he had given their asses provender,
അനന്തരം അവരെ ജോസഫിന്റെ വീട്ടിനുള്ളില്‍കൊണ്ടുചെന്ന് അവര്‍ക്കു വെള്ളം കൊടുത്തു. അവര്‍ കാല്‍കഴുകി.
43:25
they made ready the present for Joseph’s coming at noon, for they heard that they should eat bread there.
കഴുതകള്‍ക്കും തീറ്റികൊടുത്തു. ഉച്ചയ്ക്ക് ജോസഫ് വരുന്നതിനുമുന്പ് അവര്‍ സമ്മാനം ഒരുക്കിവച്ചു. കാരണം, അവിടെയായിരിക്കും തങ്ങള്‍ ഭക്ഷണം കഴിക്കുകയെന്ന് അവര്‍ അറിഞ്ഞിരുന്നു.
43:26
When Joseph came home, they brought into the house to him the present which they had with them, and bowed down to him to the ground.
ജോസഫ് വീട്ടില്‍ വന്നപ്പോള്‍ അവര്‍ തങ്ങളുടെ പക്കലുണ്ടായിരുന്ന സമ്മാനം അവന്റെയടുത്തു കൊണ്ടുചെന്നു. അവര്‍ അവനെ താണുവീണു വണങ്ങി. അവന് അവരോട് കുശലം ചോദിച്ചു:
43:27
And he inquired about their welfare, and said, “Is your father well, the old man of whom you spoke? Is he still alive?”
നിങ്ങളുടെ പിതാവിനു സുഖം തന്നെയോ? നിങ്ങള്‍ പറഞ്ഞ ആ വൃദ്ധന് ഇപ്പോഴും ജീവിച്ചിരിക്കുന്നോ?
43:28
They said, “Your servant our father is well, he is still alive.” And they bowed their heads and made obeisance.
അവര്‍ പറഞ്ഞു: അങ്ങയുടെ ദാസനായ, ഞങ്ങളുടെ പിതാവിനു സുഖം തന്നെ. അദ്ദേഹം ജീവനോടിരിക്കുന്നു. അവര്‍ കുനിഞ്ഞ് അവനെ വണങ്ങി.
43:29
And he lifted up his eyes, and saw his brother Benjamin, his mother’s son, and said, “Is this your youngest brother, of whom you spoke to me? God be gracious to you, my son!”
അവന് തലയുയര്‍ത്തി നോക്കിയപ്പോള്‍ തന്റെ സഹോദരന് ബഞ്ചമിനെകണ്ടു - തന്റെ അമ്മയുടെ മകന് . അവന് പറഞ്ഞു: ഇവനാണോ നിങ്ങള്‍ പറഞ്ഞ ഇളയ സഹോദരന്? മകനേ, ദൈവം നിന്നോടു കരുണ കാണിക്കട്ടെ.
43:30
Then Joseph made haste, for his heart yearned for his brother, and he sought a place to weep. And he entered his chamber and wept there.
തന്റെ സഹോദരനെപ്രതി ഹൃദയം തേങ്ങിയപ്പോള്‍ ജോസഫ് കരയാനൊരിടം നോക്കി. കിടപ്പറയില്‍ പ്രവേശിച്ച് അവന് കരഞ്ഞു.
43:31
Then he washed his face and came out; and controlling himself he said, “Let food be served.”
അവന് മുഖം കഴുകി പുറത്തുവന്ന്, തന്നെത്തന്നെ നിയന്ത്രിച്ചുകൊണ്ട് പറഞ്ഞു: ഭക്ഷണം വിളമ്പുക.
43:32
They served him by himself, and them by themselves, and the Egyptians who ate with him by themselves, because the Egyptians might not eat bread with the Hebrews, for that is an abomination to the Egyptians.
അവനും അവര്‍ക്കും അവന്റെ കൂടെയുള്ള ഈജിപ്തുകാര്‍ക്കും അവര്‍ വേറെവേറെയാണ് വിളമ്പിയത്. കാരണം, ഈജിപ്തുകാര്‍ യഹൂദരുടെകൂടെ ഭക്ഷണം കഴിക്കാറില്ല. അത് ഈജിപ്തുകാര്‍ക്കു നിഷിദ്ധമായിരുന്നു.
43:33
And they sat before him, the first-born according to his birthright and the youngest according to his youth; and the men looked at one another in amazement.
മൂത്തവന്‍മുതല്‍ ഇളയവന് വരെ മൂപ്പനുസരിച്ച് അവര്‍ അവന്റെ മുന്പില് ഇരുന്നു. അവര്‍ അമ്പരന്ന് അന്യോന്യംനോക്കി.
43:34
Portions were taken to them from Joseph’s table, but Benjamin’s portion was five times as much as any of theirs. So they drank and were merry with him.
ജോസഫ് തന്റെ ആഹാരത്തില്‍നിന്ന് ഓരോ പങ്ക് അവര്‍ക്കു കൊടുത്തു. എന്നാല്‍ ബഞ്ചമിന്റെ പങ്ക് മറ്റുള്ളവരുടേ തിന്റെ അഞ്ചിരട്ടിയായിരുന്നു. അവര്‍ കുടിച്ച് അവനോടൊപ്പം ഉല്ലസിച്ചു.
RSVCE footnote [a], verse 14: Hebrew El Shaddai, rendered “God Almighty”. • സർവശക്തനായ ദൈവം.
From famine to a feast • ക്ഷാമത്തിൽനിന്ന് വിരുന്നിലേക്ക്

| Verses | Key event • പ്രധാന സംഭവം |
|---|---|
| 1–10 | Grain runs out; Judah guarantees Benjamin’s return • ധാന്യം തീരുന്നു; ബഞ്ചമിന്റെ മടക്കത്തിന് യൂദാ ഉറപ്പുനൽകുന്നു |
| 11–15 | Jacob sends gifts, double money and Benjamin, praying for mercy • സമ്മാനങ്ങളും ഇരട്ടി പണവും ബഞ്ചമിനെയും അയച്ച് യാക്കോബ് കരുണയ്ക്കായി പ്രാർഥിക്കുന്നു |
| 16–25 | A feared summons becomes hospitality; Simeon is released • ഭയപ്പെട്ട ക്ഷണം ആതിഥ്യമാകുന്നു; ശിമയോൻ മോചിതനാകുന്നു |
| 26–31 | The brothers bow; Joseph blesses Benjamin and weeps privately • സഹോദരന്മാർ വണങ്ങുന്നു; ജോസഫ് ബഞ്ചമിനെ അനുഗ്രഹിച്ച് സ്വകാര്യമായി കരയുന്നു |
| 32–34 | Age-ordered seating and Benjamin’s fivefold portion • പ്രായക്രമത്തിലെ ഇരിപ്പും ബഞ്ചമിന്റെ അഞ്ചിരട്ടി പങ്കും |
Who is Benjamin, and whose son is Judah? • ബഞ്ചമിനും യൂദായും ആരാണ്?

| Person | Relationship and significance |
|---|---|
| Benjamin • ബഞ്ചമിൻ | Jacob’s youngest son; Rachel’s son and Joseph’s full brother • യാക്കോബിന്റെ ഇളയ പുത്രൻ; റാഹേലിന്റെ മകൻ; ജോസഫിന്റെ ഒരേ അമ്മയിൽ ജനിച്ച സഹോദരൻ |
| Judah • യൂദാ | Jacob and Leah’s fourth son; personally accepts responsibility • യാക്കോബിനും ലെയായ്ക്കും ജനിച്ച നാലാമത്തെ പുത്രൻ; വ്യക്തിപരമായി ഉത്തരവാദിത്തം ഏറ്റെടുക്കുന്നു |
| Jacob / Israel • യാക്കോബ് / ഇസ്രായേൽ | Two names for the same father • ഒരേ പിതാവിന്റെ രണ്ടു പേരുകൾ |
The family remains in Canaan. Their grain is exhausted, and Joseph’s condition from chapter 42 still stands: they must bring their youngest brother. Benjamin also matters deeply to Joseph as Rachel’s other son. The chapter does not disclose every private motive behind Joseph’s demand.
കുടുംബം കാനാനിലാണ്. ധാന്യം തീർന്നു; ഇളയ സഹോദരനെ കൊണ്ടുവരണമെന്ന 42-ാം അധ്യായത്തിലെ വ്യവസ്ഥ നിലനിൽക്കുന്നു. റാഹേലിന്റെ മറ്റൊരു പുത്രനെന്ന നിലയിൽ ബഞ്ചമിൻ ജോസഫിനു പ്രിയപ്പെട്ടവനാണ്. ആവശ്യത്തിനു പിന്നിലെ എല്ലാ സ്വകാര്യഉദ്ദേശ്യങ്ങളും അധ്യായം വ്യക്തമാക്കുന്നില്ല.
Judah offers himself as surety and accepts lasting blame if he fails to bring Benjamin home. This differs from Reuben’s offer concerning his sons in 42:37. Read alongside Judah’s role in Joseph’s sale (37) and his later appeal (44), it marks a developing willingness to bear responsibility.
ബഞ്ചമിനെ തിരിച്ചെത്തിക്കാത്തപക്ഷം കുറ്റം എന്നും ഏറ്റെടുക്കാമെന്ന് യൂദാ ഉറപ്പുനൽകുന്നു. 42:37-ൽ റൂബൻ തന്റെ പുത്രന്മാരെക്കുറിച്ച് നൽകിയ വാഗ്ദാനത്തിൽനിന്ന് ഇതു വ്യത്യസ്തമാണ്. ജോസഫിനെ വിറ്റതിലെ പങ്കിനോടും (37) പിന്നീടുള്ള അപേക്ഷയോടും (44) ചേർത്തുവായിക്കുമ്പോൾ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന വളർച്ച കാണാം.
Jacob agrees reluctantly because lives are at stake. He sends Benjamin with a prayer to God Almighty for mercy and acknowledges the possibility of further loss. “The lad” and “youngest” do not establish that Benjamin was a small child.
ജീവൻ അപകടത്തിലായതിനാൽ യാക്കോബ് മനസ്സില്ലാമനസ്സോടെ സമ്മതിക്കുന്നു. സർവശക്തനായ ദൈവത്തിന്റെ കരുണയ്ക്കായി പ്രാർഥിച്ച് ബഞ്ചമിനെ അയയ്ക്കുന്നു; കൂടുതൽ നഷ്ടമുണ്ടാകാമെന്നും അംഗീകരിക്കുന്നു. ഇളയവൻ എന്ന വിശേഷണം അവൻ ചെറിയകുഞ്ഞായിരുന്നുവെന്നു തെളിയിക്കുന്നില്ല.
Jacob’s gifts and double money • യാക്കോബിന്റെ സമ്മാനങ്ങളും ഇരട്ടി പണവും

| Gift | Purpose / note |
|---|---|
| Balm, honey • സുഗന്ധദ്രവ്യവും തേനും | Small quantities of choice local products • നാട്ടിലെ വിശിഷ്ട ഉൽപന്നങ്ങളുടെ ചെറിയ അളവ് |
| Gum, myrrh • ഗവും മീറയും | Aromatic products; translation labels may differ • സുഗന്ധവസ്തുക്കൾ; വിവർത്തനങ്ങളിൽ പേരുകൾ വ്യത്യാസപ്പെടാം |
| Pistachio nuts, almonds • പിസ്തയും ബദാമും | Choice nuts sent as a present • സമ്മാനമായി അയച്ച വിശിഷ്ട കായ്കൾ |
The present is distinct from the money for grain. Double money means returning the previous payment found in their sacks and bringing another payment for a new purchase. Famine does not require every kind of local produce to have disappeared. The text speaks of money in full weight, not modern coins.
സമ്മാനം ധാന്യത്തിന്റെ വിലയിൽനിന്നു വേറെയാണ്. ചാക്കുകളിൽ തിരിച്ചുകിട്ടിയ പഴയ പണവും പുതിയ വാങ്ങലിനുള്ള പണവും ചേർന്നതാണ് ഇരട്ടി പണം. ക്ഷാമം എന്നതുകൊണ്ട് എല്ലാ നാട്ടുൽപന്നങ്ങളും പൂർണമായി ഇല്ലാതായി എന്നർഥമില്ല. തൂക്കത്തിലുള്ള പണമാണ് പാഠം പറയുന്നത്; ആധുനിക നാണയങ്ങളല്ല.
Why were they afraid of an invitation? • ക്ഷണം എന്തിന് ഭയമായി?

Joseph sees Benjamin and orders a noon meal. The brothers fear the returned silver will become an accusation leading to slavery and the loss of their donkeys. They openly explain the money to the steward before entering further.
ബഞ്ചമിനെ കണ്ട ജോസഫ് ഉച്ചവിരുന്ന് ഒരുക്കാൻ കൽപിക്കുന്നു. തിരിച്ചുകിട്ടിയ പണം കുറ്റാരോപണത്തിനും അടിമത്തത്തിനും കഴുതകളുടെ നഷ്ടത്തിനും കാരണമാകുമെന്നു സഹോദരന്മാർ ഭയപ്പെടുന്നു. അവർ കാര്യസ്ഥനോട് പണത്തിന്റെ കാര്യം തുറന്നു പറയുന്നു.
The steward reassures them, attributes the treasure to their God and says he received their money. Chapter 42:25 has already told readers that Joseph ordered its return. God’s providence and human action can be read together; the story does not require money to have appeared without human agency.
കാര്യസ്ഥൻ അവരെ ആശ്വസിപ്പിച്ച് നിക്ഷേപത്തെ അവരുടെ ദൈവത്തോടു ബന്ധിപ്പിക്കുകയും പണം ലഭിച്ചെന്നു പറയുകയും ചെയ്യുന്നു. പണം തിരിച്ചുവയ്ക്കാൻ ജോസഫ് കൽപിച്ചതായി 42:25 വായനക്കാരനു പറഞ്ഞിട്ടുണ്ട്. ദൈവപരിപാലനവും മനുഷ്യപ്രവർത്തനവും ചേർത്തുവായിക്കാം; മനുഷ്യപ്രവർത്തനമില്ലാതെ പണം പ്രത്യക്ഷപ്പെട്ടെന്നു കഥ പറയുന്നില്ല.
Simeon is brought out. Water for washing feet and fodder for the donkeys turn the scene toward hospitality. Ten brothers travel back to Egypt, including Benjamin; with Simeon released, eleven brothers are present. Joseph remains unrecognised.
ശിമയോനെ പുറത്തുകൊണ്ടുവരുന്നു. കാൽകഴുകാൻ വെള്ളവും കഴുതകൾക്കു തീറ്റയും നൽകി ആതിഥ്യം കാണിക്കുന്നു. ബഞ്ചമിൻ ഉൾപ്പെടെ പത്തുപേർ ഈജിപ്തിലേക്കു വരുന്നു; ശിമയോനും ചേർന്നപ്പോൾ പതിനൊന്നു സഹോദരന്മാർ സന്നിഹിതരാണ്. ജോസഫിനെ അവർ ഇനിയും തിരിച്ചറിയുന്നില്ല.
Joseph’s blessing and private tears • ജോസഫിന്റെ അനുഗ്രഹവും സ്വകാര്യകണ്ണീരും

The brothers bow again, recalling the dreams of chapter 37, while Joseph asks whether their father is alive and well. Seeing Benjamin, he invokes God’s graciousness upon him. “My son” is an affectionate address, not a claim that Benjamin is his child.
സഹോദരന്മാർ വീണ്ടും വണങ്ങുന്നത് 37-ലെ സ്വപ്നങ്ങൾ ഓർമിപ്പിക്കുന്നു. പിതാവിന്റെ ക്ഷേമം ജോസഫ് അന്വേഷിക്കുന്നു. ബഞ്ചമിനെ കണ്ടപ്പോൾ ദൈവകൃപ ആശംസിക്കുന്നു. മകനേ എന്നത് സ്നേഹപൂർവമായ അഭിസംബോധനയാണ്; ബഞ്ചമിൻ സ്വന്തം മകനാണെന്നല്ല.
His affection becomes overwhelming: he withdraws, weeps, washes his face and returns with self-control. The narrative shows tenderness alongside authority. A Christian reflection may draw attention to compassion and patient reconciliation; it should not claim that the chapter has already completed their reconciliation. His identity is revealed in chapter 45.
സ്നേഹം ശക്തമായപ്പോൾ ജോസഫ് മാറിനിന്നു കരഞ്ഞ് മുഖം കഴുകി ആത്മസംയമനത്തോടെ മടങ്ങുന്നു. അധികാരത്തോടൊപ്പം ആർദ്രതയും കഥ കാണിക്കുന്നു. കരുണയെയും ക്ഷമയോടെയുള്ള അനുരഞ്ജനത്തെയും ക്രൈസ്തവധ്യാനത്തിൽ ചിന്തിക്കാം; ഇവിടെ അനുരഞ്ജനം പൂർണമായെന്നു പറയരുത്. 45-ലാണ് അവൻ വ്യക്തിത്വം വെളിപ്പെടുത്തുന്നത്.
Three dining groups and eleven brothers • മൂന്നു ഭക്ഷണസംഘങ്ങളും പതിനൊന്നു സഹോദരന്മാരും

Joseph eats separately, the brothers separately, and the Egyptians separately. The narrator says Egyptians regarded eating with Hebrews as unacceptable, but does not fully explain the custom. Avoid treating this as a rule for Christian separation or explaining it by the later Mosaic food laws.
ജോസഫും സഹോദരന്മാരും ഈജിപ്തുകാരും വേർതിരിച്ചാണ് ഭക്ഷിക്കുന്നത്. ഹെബ്രായരോടൊപ്പം ഭക്ഷിക്കുന്നത് ഈജിപ്തുകാർക്ക് അസ്വീകാര്യമായിരുന്നെന്നു പറയുന്നു; ആചാരത്തിന്റെ മുഴുവൻ കാരണം വിശദീകരിക്കുന്നില്ല. ക്രൈസ്തവവേർതിരിവിനുള്ള നിയമമായോ പിന്നീടുള്ള മോശയുടെ ഭക്ഷണനിയമം കാരണമെന്നോ അവതരിപ്പിക്കരുത്.
The brothers are seated in birth order, from eldest to youngest, and look at one another in amazement. Joseph knows their family; they still do not know who their host is. The precise seating furniture and room layout are not supplied.
മൂത്തവൻമുതൽ ഇളയവൻവരെ ജനനക്രമത്തിൽ ഇരുത്തിയപ്പോൾ അവർ അതിശയത്തോടെ പരസ്പരം നോക്കുന്നു. ജോസഫിന് കുടുംബത്തെ അറിയാം; ആതിഥേയൻ ആരെന്ന് അവർക്ക് അറിയില്ല. ഇരിപ്പിടങ്ങളുടെയും മുറിയുടെയും കൃത്യരൂപം പാഠം നൽകുന്നില്ല.
Why did Benjamin receive five times as much? • ബഞ്ചമിന് അഞ്ചിരട്ടി എന്തുകൊണ്ട്?

The fivefold portion clearly marks special favour. It is possible to read it as exposing whether the brothers still resent a favoured son of Rachel, but the narrator does not explicitly state that intention. No jealous reaction is recorded; this chapter ends with drinking and merriment together.
അഞ്ചിരട്ടി പങ്ക് പ്രത്യേകപ്രീതി വ്യക്തമാക്കുന്നു. റാഹേലിന്റെ പ്രിയപ്പെട്ട പുത്രനോട് ഇപ്പോഴും അസൂയയുണ്ടോ എന്നു വെളിപ്പെടുത്തുന്ന സാഹചര്യമായി വായിക്കാം; എന്നാൽ ആ ഉദ്ദേശ്യം കഥാകൃത്ത് വ്യക്തമാക്കുന്നില്ല. അസൂയാപ്രതികരണം രേഖപ്പെടുത്തിയിട്ടില്ല; ഒരുമിച്ചുള്ള ഭക്ഷണപാനസന്തോഷത്തിലാണ് അധ്യായം അവസാനിക്കുന്നത്.
The meal is a hopeful step, not the end of the story. Chapter 44 brings another test involving Benjamin.
വിരുന്ന് പ്രത്യാശയുള്ള ഒരു ഘട്ടമാണ്; കഥയുടെ അവസാനമല്ല. 44-ൽ ബഞ്ചമിനെ സംബന്ധിച്ച മറ്റൊരു പരീക്ഷണം വരുന്നു.
Questions and answers • ചോദ്യോത്തരങ്ങൾ
Why must Benjamin come? • ബഞ്ചമിൻ എന്തിന് വരണം?
Joseph made his presence a condition of another audience (42); he is also Joseph’s full brother. • വീണ്ടും കാണുന്നതിനുള്ള വ്യവസ്ഥയായിരുന്നു; ജോസഫിന്റെ ഒരേ അമ്മയുടെ മകനുമാണ്.
Is Judah Rachel’s son? • യൂദാ റാഹേലിന്റെ മകനോ?
No. Judah is Leah’s fourth son. • അല്ല; ലെയായുടെ നാലാമത്തെ പുത്രനാണ്.
Are Jacob and Israel different people? • യാക്കോബും ഇസ്രായേലും വേറെയാണോ?
No. These are two names of the same man. • അല്ല; ഒരേ വ്യക്തിയുടെ രണ്ടു പേരുകൾ.
Does Joseph reveal himself? • ജോസഫ് സ്വയം വെളിപ്പെടുത്തുന്നുണ്ടോ?
Not yet; that happens in chapter 45. • ഇനിയും ഇല്ല; അത് 45-ലാണ്.
Why does he give five portions? • അഞ്ചിരട്ടി പങ്ക് എന്തിന്?
Special favour is clear; the precise motive is not explained. • പ്രത്യേകപ്രീതി വ്യക്തമാണ്; കൃത്യഉദ്ദേശ്യം വിശദീകരിച്ചിട്ടില്ല.
For today’s reading • ഇന്നത്തെ വായനയ്ക്കായി
Where can I take responsibility rather than shift blame? Can I speak honestly about what frightens me? How do I respond when another person receives special attention? Share one verse that struck you.
കുറ്റം മാറ്റിവയ്ക്കുന്നതിനുപകരം എവിടെ ഉത്തരവാദിത്തം ഏറ്റെടുക്കാം? ഭയപ്പെടുത്തുന്ന കാര്യങ്ങൾ സത്യസന്ധമായി പറയാമോ? മറ്റൊരാൾക്ക് പ്രത്യേകപരിഗണന ലഭിക്കുമ്പോൾ എന്റെ പ്രതികരണം എന്താണ്? നിങ്ങളെ സ്പർശിച്ച ഒരു വാക്യം പങ്കുവയ്ക്കുക.
Prayer: Lord, give us courage to act responsibly, honesty in fear and compassion toward our families. Guide wounded relationships toward truth and peace. Amen.
പ്രാർഥന: കർത്താവേ, ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാൻ ധൈര്യവും ഭയത്തിൽ സത്യസന്ധതയും കുടുംബത്തോടു കരുണയും നൽകണമേ. മുറിവേറ്റ ബന്ധങ്ങളെ സത്യത്തിലേക്കും സമാധാനത്തിലേക്കും നയിക്കണമേ. ആമേൻ.
Sources and further reading • കൂടുതൽ പഠനത്തിനായി
- Genesis 43 — RSVCE
- Genesis 43 — USCCB
- Genesis 29 — Judah’s mother
- Genesis 35 — Benjamin’s birth
- Genesis 42 — the first journey
- Genesis 44 — Judah’s later response
Illustrations are teaching reconstructions, not portraits or archaeological records. Gestures, architecture and arrangements are artistic. Unstated motives are labelled as interpretations. • ചിത്രങ്ങൾ പഠനസഹായിയായ കലാവിഷ്കാരങ്ങളാണ്; പുരാവസ്തുരേഖകളല്ല.




