GENESIS • CHAPTER 41 • ENGLISH & MALAYALAM BIBLE STUDY

Joseph: From Prison to Preparing a Nation

ഉത്പത്തി 41 • ജോസഫ്: കാരാഗൃഹത്തിൽനിന്ന് ഒരു ജനതയെ ഒരുക്കുന്നതിലേക്ക്

Two dreams, God-given understanding and wise preparation bring Joseph from confinement to national responsibility.

രണ്ടു സ്വപ്നങ്ങളും ദൈവദത്തമായ തിരിച്ചറിവും വിവേകപൂർണമായ ഒരുക്കവും ജോസഫിനെ തടവിൽനിന്ന് ദേശീയ ഉത്തരവാദിത്വത്തിലേക്കു നയിക്കുന്നു.

Joseph addresses Pharaoh with grain stores and the Nile in an artistic background
Genesis 41 • Two dreams, wise preparation and lives sustained

Genesis 41 — Scripture • ഉത്പത്തി 41 — തിരുവചനം

English: Revised Standard Version Catholic Edition. Malayalam: supplied text. Each preserves its own verse boundaries and wording. The English “butler” is the cupbearer shown in the illustrations. • നൽകിയ പാഠങ്ങളിലെ വാക്യവിഭജനവും വാക്കുകളും സൂക്ഷിച്ചിരിക്കുന്നു.

Englishമലയാളം

Pharaoh’s dreams • ഫറവോയുടെ സ്വപ്നങ്ങൾ

41:1

After two whole years, Pharaoh dreamed that he was standing by the Nile,

രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍, ഫറവോ ഒരു സ്വപ്നം കണ്ടു: അവന്‍ നൈല്‍നദീതീരത്തു നില്‍ക്കുകയായിരുന്നു.

41:2

and behold, there came up out of the Nile seven cows sleek and fat, and they fed in the reed grass.

കൊഴുത്ത് അഴകുള്ള ഏഴു പശുക്കള്‍ നദിയില്‍നിന്നു കയറിവന്നു. അവ പുല്‍ത്തകിടിയില്‍ മേഞ്ഞുകൊണ്ടുനിന്നു.

41:3

And behold, seven other cows, gaunt and thin, came up out of the Nile after them, and stood by the other cows on the bank of the Nile.

അതിനുശേഷം മെലിഞ്ഞു വിരൂപമായ വേറെഏഴു പശുക്കള്‍ നൈലില്‍നിന്നു കയറി, നദീതീരത്തു നിന്നിരുന്ന മറ്റു പശുക്കളുടെ അരികില്‍ വന്നുനിന്നു.

41:4

And the gaunt and thin cows ate up the seven sleek and fat cows. And Pharaoh awoke.

മെലിഞ്ഞു വിരൂപമായ പശുക്കള്‍ കൊഴുത്ത് അഴകുള്ള പശുക്കളെ വിഴുങ്ങിക്കളഞ്ഞു. അപ്പോള്‍ ഫറവോ ഉറക്കമുണര്‍ന്നു.

41:5

And he fell asleep and dreamed a second time; and behold, seven ears of grain, plump and good, were growing on one stalk.

അവന്‍ വീണ്ടും ഉറങ്ങിയപ്പോള്‍ വേറൊരു സ്വപ്നം ഉണ്ടായി: ഒരു തണ്ടില്‍ പുഷ്ടിയും അഴകുമുള്ള ഏഴു ധാന്യക്കതിരുകള്‍ വളര്‍ന്നുപൊങ്ങി.

41:6

And behold, after them sprouted seven ears, thin and blighted by the east wind.

തുടര്‍ന്ന് ഏഴു കതിരുകള്‍കൂടി ഉയര്‍ന്നുവന്നു. അവ ശുഷ്‌കിച്ചവയും കിഴക്കന്‍കാറ്റില്‍ ഉണങ്ങിക്കരിഞ്ഞവയുമായിരുന്നു.

41:7

And the thin ears swallowed up the seven plump and full ears. And Pharaoh awoke, and behold, it was a dream.

ശോഷിച്ച ഏഴു കതിരുകള്‍ പുഷ്ടിയും അഴകുമുള്ള കതിരുകളെ വിഴുങ്ങിക്കളഞ്ഞു. ഉറക്കമുണര്‍ന്നപ്പോള്‍ അതൊരു സ്വപ്നമായിരുന്നെന്ന് ഫറവോയ്ക്കു മനസ്‌സിലായി. നേരം പുലര്‍ന്നപ്പോള്‍ അവന്‍ അസ്വസ്ഥനായി.

41:8

So in the morning his spirit was troubled; and he sent and called for all the magicians of Egypt and all its wise men; and Pharaoh told them his dream, but there was none who could interpret it[a] to Pharaoh.

ഈജിപ്തിലെ എല്ലാ മന്ത്രവാദികളെയും ജ്ഞാനികളെയും വിളിപ്പിച്ച് തന്റെ സ്വപ്നം അവരോടു പറഞ്ഞു: അതു വ്യാഖ്യാനിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല.

Joseph summoned • ജോസഫിനെ വിളിക്കുന്നു

41:9

Then the chief butler said to Pharaoh, “I remember my faults today.

അപ്പോള്‍ പാനപാത്രവാഹകന്‍ ഫറവോയോടു പറഞ്ഞു: എന്റെ തെറ്റ് ഇന്നു ഞാന്‍ മനസ്‌സിലാക്കുന്നു.

41:10

When Pharaoh was angry with his servants, and put me and the chief baker in custody in the house of the captain of the guard,

ഫറവോ തന്റെ ദാസന്‍മാരോടു കോപിച്ചപ്പോള്‍ എന്നെയും പാചകപ്രമാണിയെയും സേനാനായകന്റെ വീട്ടില്‍ തടവിലിട്ടു.

41:11

we dreamed on the same night, he and I, each having a dream with its own meaning.

ഒരു രാത്രി ഞങ്ങള്‍ ഇരുവരും സ്വപ്നം കണ്ടു - വ്യത്യസ്തമായ അര്‍ഥമുള്ള സ്വപ്നങ്ങള്‍.

41:12

A young Hebrew was there with us, a servant of the captain of the guard; and when we told him, he interpreted our dreams to us, giving an interpretation to each man according to his dream.

ഞങ്ങളുടെകൂടെ ഒരു ഹെബ്രായ യുവാവുണ്ടായിരുന്നു. സേനാനായകന്റെ വേലക്കാരനായിരുന്നു അവന്‍ . ഞങ്ങളുടെ സ്വപ്നം അവനോടു പറഞ്ഞപ്പോള്‍, അവന്‍ അതു ഞങ്ങള്‍ക്കു വ്യാഖ്യാനിച്ചുതന്നു. ഇരുവര്‍ക്കും അവനവന്റെ സ്വപ്നത്തിനൊത്ത വ്യാഖ്യാനമാണു തന്നത്.

41:13

And as he interpreted to us, so it came to pass; I was restored to my office, and the baker was hanged.”

അവന്‍ ഞങ്ങള്‍ക്കു വ്യാഖ്യാനിച്ചു തന്നതുപോലെതന്നെ സംഭവിച്ചു. എന്നെ അവിടുന്ന് ഉദ്യോഗത്തില്‍ പുനഃസ്ഥാപിച്ചു. പാചകപ്രമാണിയെ തൂക്കിലിടുകയും ചെയ്തു.

41:14

Then Pharaoh sent and called Joseph, and they brought him hastily out of the dungeon; and when he had shaved himself and changed his clothes, he came in before Pharaoh.

അപ്പോള്‍ ഫറവോ ജോസഫിനെ ആളയച്ചു വരുത്തി. അവര്‍ അവനെ തിടുക്കത്തില്‍ ഇരുട്ടറയില്‍ നിന്നു പുറത്തുകൊണ്ടുവന്നു. അവന്‍ ക്ഷൗരം ചെയ്ത് ഉടുപ്പു മാറി ഫറവോയുടെ മുന്‍പില്‍ ഹാജരായി.

41:15

And Pharaoh said to Joseph, “I have had a dream, and there is no one who can interpret it; and I have heard it said of you that when you hear a dream you can interpret it.”

ഫറവോ ജോസഫിനോടു പറഞ്ഞു: ഞാനൊരു സ്വപ്നം കണ്ടു. അതു വ്യാഖ്യാനിക്കാന്‍ ആര്‍ക്കും കഴിയുന്നില്ല. നിനക്കു സ്വപ്നം വ്യാഖ്യാനിക്കാന്‍ കഴിയുമെന്നു ഞാനറിഞ്ഞു.

41:16

Joseph answered Pharaoh, “It is not in me; God will give Pharaoh a favorable answer.”

ജോസഫ് ഫറവോയോടു പറഞ്ഞു: അത് എന്റെ കഴിവല്ല. എന്നാല്‍ ദൈവം ഫറവോയ്ക്കു തൃപ്തികരമായ ഉത്തരം നല്‍കും.

41:17

Then Pharaoh said to Joseph, “Behold, in my dream I was standing on the banks of the Nile;

ഫറവോ ജോസഫിനോടു പറഞ്ഞു: സ്വപ്നം ഇതാണ്: ഞാന്‍ നൈലിന്റെ തീരത്തു നില്‍ക്കുകയായിരുന്നു.

41:18

and seven cows, fat and sleek, came up out of the Nile and fed in the reed grass;

കൊഴുത്ത് അഴകുള്ള ഏഴു പശുക്കള്‍ നൈലില്‍നിന്നു കയറിവന്നു പുല്‍ത്തകിടിയില്‍ മേയാന്‍ തുടങ്ങി.

41:19

and seven other cows came up after them, poor and very gaunt and thin, such as I had never seen in all the land of Egypt.

അവയ്ക്കു പുറകേ മെലിഞ്ഞു വിരൂപമായ ഏഴു പശുക്കളും കയറിവന്നു. അത്തരം പശുക്കളെ ഈജിപ്തിലെങ്ങും ഞാന്‍ കണ്ടിട്ടില്ല.

41:20

And the thin and gaunt cows ate up the first seven fat cows,

ശോഷിച്ചു വിരൂപമായ ആ പശുക്കള്‍ ആദ്യത്തെ ഏഴു കൊഴുത്ത പശുക്കളെ വിഴുങ്ങിക്കളഞ്ഞു,

41:21

but when they had eaten them no one would have known that they had eaten them, for they were still as gaunt as at the beginning. Then I awoke.

എന്നാല്‍ മെലിഞ്ഞ പശുക്കള്‍ അവയെ വിഴുങ്ങിയെന്ന് ആര്‍ക്കും മനസ്‌സിലാക്കാന്‍ കഴിയുമായിരുന്നില്ല. കാരണം, മുന്‍പെന്നപോലെ തന്നെ ശോഷിച്ചാണ് അവ കാണപ്പെട്ടത്. അപ്പോള്‍ ഞാന്‍ കണ്ണുതുറന്നു.

41:22

I also saw in my dream seven ears growing on one stalk, full and good;

വീണ്ടും, സ്വപ്നത്തില്‍ പുഷ്ടിയും അഴകുമുള്ള ഏഴു കതിരുകള്‍ ഒരു തണ്ടില്‍ വളര്‍ന്നുനില്‍ക്കുന്നതു ഞാന്‍ കണ്ടു.

41:23

and seven ears, withered, thin, and blighted by the east wind, sprouted after them,

തുടര്‍ന്ന് ശുഷ്‌കിച്ചതും കിഴക്കന്‍കാറ്റില്‍ വാടിക്കരിഞ്ഞതുമായ ഏഴു കതിരുകള്‍ പൊങ്ങിവന്നു.

41:24

and the thin ears swallowed up the seven good ears. And I told it to the magicians, but there was no one who could explain it to me.”

ശുഷ്‌കിച്ച കതിരുകള്‍ നല്ല കതിരുകളെ വിഴുങ്ങിക്കളഞ്ഞു. ഞാനിതു മന്ത്രവാദികളോടു പറഞ്ഞു. എന്നാല്‍, അതു വ്യാഖ്യാനിച്ചുതരുവാന്‍ ആര്‍ക്കും കഴിഞ്ഞില്ല.

Interpretation and proposal • വ്യാഖ്യാനവും നിർദേശവും

41:25

Then Joseph said to Pharaoh, “The dream of Pharaoh is one; God has revealed to Pharaoh what he is about to do.

അപ്പോള്‍ ജോസഫ് ഫറവോയോടു പറഞ്ഞു: ഫറവോയുടെ സ്വപ്നങ്ങളുടെ അര്‍ഥം ഒന്നു തന്നെ! താന്‍ ഉടനെ ചെയ്യാന്‍ പോകുന്നത് എന്തെന്നു ദൈവം ഫറവോയ്ക്കു വെളിപ്പെടുത്തിയിരിക്കുന്നു.

41:26

The seven good cows are seven years, and the seven good ears are seven years; the dream is one.

ഏഴു നല്ല പശുക്കള്‍ ഏഴു വര്‍ഷമാണ്; ഏഴു നല്ല കതിരുകളും ഏഴു വര്‍ഷംതന്നെ; സ്വപ്നങ്ങളുടെ അര്‍ഥം ഒന്നുതന്നെ.

41:27

The seven lean and gaunt cows that came up after them are seven years, and the seven empty ears blighted by the east wind are also seven years of famine.

അവയ്ക്കു പുറകേവന്ന മെലിഞ്ഞതും വിരൂപവുമായ ഏഴു പശുക്കളും ഏഴു വര്‍ഷമാണ്. കിഴക്കന്‍ കാറ്റില്‍ ഉണങ്ങിവരണ്ട പതിരു നിറഞ്ഞ ഏഴു കതിരുകള്‍ ക്ഷാമത്തിന്റെ ഏഴു വര്‍ഷമാണ്.

41:28

It is as I told Pharaoh, God has shown to Pharaoh what he is about to do.

ഞാന്‍ അങ്ങയോടു പറഞ്ഞതുപോലെ, ദൈവം ചെയ്യാന്‍ പോകുന്നത് എന്തെന്ന് അവിടുന്നു ഫറവോയ്ക്കു കാണിച്ചു തന്നിരിക്കുന്നു.

41:29

There will come seven years of great plenty throughout all the land of Egypt,

ഈജിപ്തു മുഴുവനും സുഭിക്ഷത്തിന്റെ ഏഴു വര്‍ഷങ്ങള്‍ വരാന്‍പോകുന്നു.

41:30

but after them there will arise seven years of famine, and all the plenty will be forgotten in the land of Egypt; the famine will consume the land,

അതേത്തുടര്‍ന്ന് ക്ഷാമത്തിന്റെ ഏഴു വര്‍ഷങ്ങളുണ്ടാകും. സമൃദ്ധിയുടെ കാലം ഈജിപ്തുരാജ്യം മറന്നുപോകും. ക്ഷാമം നാടിനെ കാര്‍ന്നുതിന്നും.

41:31

and the plenty will be unknown in the land by reason of that famine which will follow, for it will be very grievous.

പിന്നാലെ വരുന്ന ക്ഷാമംമൂലം സമൃദ്ധി ഈജിപ്തിന്റെ ഓര്‍മയില്‍പോലും നില്‍ക്കില്ല. കാരണം, ക്ഷാമം അത്രയ്ക്കു രൂക്ഷമായിരിക്കും.

41:32

And the doubling of Pharaoh’s dream means that the thing is fixed by God, and God will shortly bring it to pass.

സ്വപ്നം ആവര്‍ത്തിച്ചതിന്റെ അര്‍ഥം ദൈവം ഇക്കാര്യം തീരുമാനിച്ചുറച്ചെന്നും ഉടനെ അതു നടപ്പിലാക്കുമെന്നുമാണ്.

41:33

Now therefore let Pharaoh select a man discreet and wise, and set him over the land of Egypt.

അതുകൊണ്ട്, ഫറവോ വിവേകിയും ബുദ്ധിമാനുമായ ഒരാളെ കണ്ടുപിടിച്ച് ഈജിപ്തിന്റെ മുഴുവന്‍ അധിപനായി നിയമിക്കണം.

41:34

Let Pharaoh proceed to appoint overseers over the land, and take the fifth part of the produce of the land of Egypt during the seven plenteous years.

ഫറവോ നാട്ടിലെങ്ങും മേല്‍നോട്ടക്കാരെ നിയമിച്ചു സമൃദ്ധിയുടെ ഏഴു വര്‍ഷങ്ങളിലും വിളവിന്റെ അഞ്ചിലൊന്നു ശേഖരിക്കണം.

41:35

And let them gather all the food of these good years that are coming, and lay up grain under the authority of Pharaoh for food in the cities, and let them keep it.

വരാന്‍പോകുന്ന സമൃദ്ധിയുടെ വര്‍ഷങ്ങളില്‍ അവര്‍ ധാന്യം മുഴുവന്‍ ശേഖരിച്ച്, അത് ഫറവോയുടെ അധികാരത്തിന്‍ കീഴ്‌നഗരങ്ങളില്‍ ഭക്ഷണത്തിനായി സൂക്ഷിച്ചുവയ്ക്കണം.

41:36

That food shall be a reserve for the land against the seven years of famine which are to befall the land of Egypt, so that the land may not perish through the famine.”

ഈജിപ്തില്‍ഏഴുവര്‍ഷം നീണ്ടുനില്‍ക്കാന്‍ പോകുന്ന ക്ഷാമത്തെ നേരിടാനുള്ള കരുതല്‍ ധാന്യമായിരിക്കും അത്. അങ്ങനെ നാട് പട്ടിണികൊണ്ടു നശിക്കാതിരിക്കും. ജോസഫ് ഈജിപ്തിന്റെ അധിപന്‍

Joseph’s appointment • ജോസഫിന്റെ നിയമനം

41:37

This proposal seemed good to Pharaoh and to all his servants.

ഈ നിര്‍ദേശം കൊള്ളാമെന്ന് ഫറവോയ്ക്കും അവന്റെ സേവകന്‍മാര്‍ക്കും തോന്നി.

41:38

And Pharaoh said to his servants, “Can we find such a man as this, in whom is the Spirit of God?”

ഫറവോ സേവകന്‍മാരോടു പറഞ്ഞു: ദൈവത്തിന്റെ ആത്മാവ് കുടികൊള്ളുന്ന ഇവനെപ്പോലെ മറ്റൊരു മനുഷ്യ നെ കണ്ടെണ്ടത്താന്‍ നമുക്കു കഴിയുമോ? ഫറവോ ജോസഫിനോടു പറഞ്ഞു:

41:39

So Pharaoh said to Joseph, “Since God has shown you all this, there is none so discreet and wise as you are;

ദൈവം ഇക്കാര്യമെല്ലാം നിനക്കു വെളിപ്പെടുത്തിത്തന്നിരിക്കുന്നതുകൊണ്ട്, നിന്നെപ്പോലെ വിവേകിയും ബുദ്ധിമാനുമായ ഒരാള്‍ വേറെയില്ല.

41:40

you shall be over my house, and all my people shall order themselves as you command; only as regards the throne will I be greater than you.”

നീ എന്റെ വീടിനു മേലാളായിരിക്കും. എന്റെ ജനം മുഴുവന്‍ നിന്റെ വാക്കനുസരിച്ചു പ്രവര്‍ത്തിക്കും. സിംഹാസനത്തില്‍ മാത്രം ഞാന്‍ നിന്നെക്കാള്‍ വലിയവനായിരിക്കും.

41:41

And Pharaoh said to Joseph, “Behold, I have set you over all the land of Egypt.”

ഫറവോ തുടര്‍ന്നു: ഇതാ ഈജിപ്തുരാജ്യത്തിനു മുഴുവന്‍ അധിപനായി നിന്നെ ഞാന്‍ നിയമിച്ചിരിക്കുന്നു.

41:42

Then Pharaoh took his signet ring from his hand and put it on Joseph’s hand, and arrayed him in garments of fine linen, and put a gold chain about his neck;

ഫറവോ തന്റെ കൈയില്‍നിന്ന് മുദ്രമോതിരം ഊരിയെടുത്ത് ജോസഫിനെ അണിയിച്ചു. അവനെ പട്ടുവസ്ത്രങ്ങള്‍ ധരിപ്പിച്ചു. കഴുത്തില്‍ ഒരു സ്വര്‍ണമാലയിടുകയും ചെയ്തു.

41:43

and he made him to ride in his second chariot; and they cried before him, “Bow the knee!”[b] Thus he set him over all the land of Egypt.

അവന്‍ തന്റെ രണ്ടാം രഥത്തില്‍ ജോസഫിനെ എഴുന്നള്ളിച്ചു. മുട്ടുമടക്കുവിന്‍ എന്ന് അവര്‍ അവനു മുന്‍പേ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. അങ്ങനെ ഫറവോ അവനെ ഈജിപ്തിനു മുഴുവന്‍ അധിപനാക്കി.

41:44

Moreover Pharaoh said to Joseph, “I am Pharaoh, and without your consent no man shall lift up hand or foot in all the land of Egypt.”

ഫറവോ ജോസഫിനോടു പറഞ്ഞു: ഞാന്‍ ഫറവോ ആണ്. നിന്റെ സമ്മതം കൂടാതെ ഈജിപ്തുദേശത്തിലെങ്ങും ആരും കൈയോ കാലോ ഉയര്‍ത്തുകയില്ല.

41:45

And Pharaoh called Joseph’s name Zaph′enath-pane′ah; and he gave him in marriage As′enath, the daughter of Poti′phera priest of On. So Joseph went out over the land of Egypt.

അവന്‍ ജോസഫിന് സാഫ്‌നത്ത്ഫാനെയ എന്ന്‌പേരിട്ടു. ഓനിലെ പുരോഹിതനായ പൊത്തിഫെറായുടെ മകള്‍ അസ്‌നത്തിനെ അവന് ഭാര്യയായി കൊടുക്കുകയും ചെയ്തു. ജോസഫ് ഈജിപ്തു മുഴുവന്‍ സഞ്ചരിച്ചു.

Years of abundance • സമൃദ്ധിയുടെ വർഷങ്ങൾ

41:46

Joseph was thirty years old when he entered the service of Pharaoh king of Egypt. And Joseph went out from the presence of Pharaoh, and went through all the land of Egypt.

ഈജിപ്തിലെ രാജാവായ ഫറവോയുടെ സേവനത്തില്‍ പ്രവേശിച്ചപ്പോള്‍ ജോസഫിനു മുപ്പതുവയസ്‌സായിരുന്നു. ഫറവോയുടെ മുന്‍പില്‍നിന്നു പോയി അവന്‍ ഈജിപ്തു മുഴുവന്‍ ചുറ്റി സഞ്ചരിച്ചു.

41:47

During the seven plenteous years the earth brought forth abundantly,

സുഭിക്ഷത്തിന്റെ ഏഴുവര്‍ഷം ഭൂമി സമൃദ്ധമായി വിളവു നല്‍കി.

41:48

and he gathered up all the food of the seven years when there was plenty[c] in the land of Egypt, and stored up food in the cities; he stored up in every city the food from the fields around it.

ഏഴുവര്‍ഷവും കൂടുതലുണ്ടായിരുന്ന ഭക്ഷ്യസാധനങ്ങളെല്ലാം അവന്‍ നഗരങ്ങളില്‍ സംഭരിച്ചുവച്ചു. ഓരോ നഗരത്തിനും ചുറ്റുമുള്ള വയലുകളിലെ ഭക്ഷ്യം അതതു നഗരത്തില്‍ത്തന്നെ സൂക്ഷിച്ചു.

41:49

And Joseph stored up grain in great abundance, like the sand of the sea, until he ceased to measure it, for it could not be measured.

കടല്‍ക്കരയിലെ മണലുപോലെ കണക്കറ്റ ധാന്യം ജോസഫ് ശേഖരിച്ചുവച്ചു. അത് അളക്കാന്‍ വയ്യാത്തതുകൊണ്ട് അവന്‍ അളവു നിര്‍ത്തി.

Joseph’s sons • ജോസഫിന്റെ പുത്രന്മാർ

41:50

Before the year of famine came, Joseph had two sons, whom As′enath, the daughter of Poti′phera priest of On, bore to him.

ക്ഷാമകാലം തുടങ്ങുംമുന്‍പ് ഓനിന്റെ പുരോഹിതനായ പൊത്തിഫെറായുടെ മകള്‍ അസ്‌നത്തില്‍ അവന് രണ്ടു പുത്രന്‍മാര്‍ ജനിച്ചു.

41:51

Joseph called the name of the first-born Manas′seh,[d] “For,” he said, “God has made me forget all my hardship and all my father’s house.”

എന്റെ കഷ്ടപ്പാടും പിതാവിന്റെ വീടും എല്ലാം മറക്കാന്‍ ദൈവം ഇടയാക്കിയിരിക്കുന്നു എന്നുപറഞ്ഞുകൊണ്ട് അവന്‍ തന്റെ കടിഞ്ഞൂല്‍പുത്രനെ മനാസ്‌സെ എന്നു വിളിച്ചു.

41:52

The name of the second he called E′phraim,[e] “For God has made me fruitful in the land of my affliction.”

രണ്ടാമനെ അവന്‍ എഫ്രായിം എന്നുവിളിച്ചു. എന്തെന്നാല്‍, കഷ്ടതകളുടെ നാട്ടില്‍ ദൈവം എന്നെ സന്താനപുഷ്ടിയുള്ളവനാക്കിയിരിക്കുന്നു എന്ന് അവന്‍ പറഞ്ഞു.

Famine begins • ക്ഷാമം ആരംഭിക്കുന്നു

41:53

The seven years of plenty that prevailed in the land of Egypt came to an end;

ഈജിപ്തിലെ സമൃദ്ധിയുടെ ഏഴുവര്‍ഷം അവസാനിച്ചു.

41:54

and the seven years of famine began to come, as Joseph had said. There was famine in all lands; but in all the land of Egypt there was bread.

ജോസഫ് പറഞ്ഞതുപോലെ ക്ഷാമത്തിന്റെ ഏഴുവര്‍ഷങ്ങള്‍ ആരംഭിച്ചു. എല്ലാ നാടുകളിലും ക്ഷാമമുണ്ടായി. എന്നാല്‍, ഈജിപ്തില്‍ ആഹാര മുണ്ടായിരുന്നു.

41:55

When all the land of Egypt was famished, the people cried to Pharaoh for bread; and Pharaoh said to all the Egyptians, “Go to Joseph; what he says to you, do.”

ഈജിപ്തിലെല്ലാം ക്ഷാമമായപ്പോള്‍ ജനങ്ങള്‍ ഫറവോയുടെയടുക്കല്‍ ആഹാരത്തിന് അപേക്ഷിച്ചു. അവന്‍ ഈജിപ്തുകാരോടു പറഞ്ഞു: ജോസഫിന്റെ അടുത്തേക്കു ചെല്ലുക, അവന്‍ നിങ്ങളോടു പറയുന്നതുപോലെ ചെയ്യുക.

41:56

So when the famine had spread over all the land, Joseph opened all the storehouses,[f] and sold to the Egyptians, for the famine was severe in the land of Egypt.

ദേശത്തെല്ലാം പട്ടിണി വ്യാപിച്ചപ്പോള്‍ ജോസഫ് കലവറകള്‍ തുറന്ന് ഈജിപ്തുകാര്‍ക്കു ധാന്യം വിറ്റു. ഈജിപ്തില്‍ പട്ടിണി വളരെ രൂക്ഷമായിരുന്നു.

41:57

Moreover, all the earth came to Egypt to Joseph to buy grain, because the famine was severe over all the earth.

ജോസഫിന്റെ പക്കല്‍നിന്ന് ധാന്യം വാങ്ങാന്‍ എല്ലാ ദേശങ്ങളിലുംനിന്ന് ആളുകള്‍ ഈജിപ്തിലെത്തി. ലോകത്തെല്ലാം പട്ടിണി അത്ര രൂക്ഷമായിരുന്നു.

English edition markers [a–f] concern textual readings, Abrek, and the names Manasseh and Ephraim. Read the RSVCE edition notes. Commentary below is distinct from Scripture.

Two dreams, one message • രണ്ടു സ്വപ്നങ്ങൾ, ഒരേ സന്ദേശം

Seven healthy and seven lean cows illustrate the first dream
Genesis 41:1–4,17–21 • The lean cows remain lean

Seven healthy cows emerge from the Nile and graze. Seven lean cows devour them, yet remain lean in Pharaoh’s retelling. Joseph explains seven abundant years followed by seven famine years so severe that the earlier abundance will be forgotten.

ഏഴു കൊഴുത്ത പശുക്കൾ നൈലിൽനിന്നു കയറി മേയുന്നു. ഏഴു മെലിഞ്ഞ പശുക്കൾ അവയെ തിന്നിട്ടും മെലിഞ്ഞുതന്നെ തുടരുന്നു. ഏഴു സമൃദ്ധിവർഷങ്ങൾക്കുശേഷം മുൻസമൃദ്ധി മറന്നുപോകത്തക്ക കഠിനമായ ഏഴു ക്ഷാമവർഷങ്ങളെന്നാണ് വ്യാഖ്യാനം.

Seven full and seven thin grain heads illustrate the second dream
Genesis 41:5–7,22–24 • Both dreams convey the same message
Dream comparison • സ്വപ്നങ്ങളുടെ താരതമ്യം
ImageMeaning
Seven healthy cows / seven full grain heads • ഏഴു കൊഴുത്ത പശുക്കൾ / നിറഞ്ഞ കതിരുകൾSeven abundant years • ഏഴു സമൃദ്ധിവർഷങ്ങൾ
Seven lean cows / seven scorched grain heads • ഏഴു മെലിഞ്ഞ പശുക്കൾ / കരിഞ്ഞ കതിരുകൾSeven famine years • ഏഴു ക്ഷാമവർഷങ്ങൾ
The dreams repeated • സ്വപ്നങ്ങളുടെ ആവർത്തനംGod has fixed the matter and will bring it about soon (32) • കാര്യം ദൈവം ഉറപ്പിച്ചു; ഉടൻ സംഭവിക്കും

The two dreams are one message (25–26), not fourteen separate good years plus fourteen bad years. Their numbers have this interpretation in this narrative; they are not a universal dream code.

രണ്ടു സ്വപ്നങ്ങളും ഒരേ സന്ദേശമാണ് (25–26); പതിനാലു നല്ലവർഷങ്ങളും പതിനാലു മോശവർഷങ്ങളുമല്ല. ഈ കഥയിലെ വ്യാഖ്യാനമാണിത്; സർവസാധാരണ സ്വപ്നസൂത്രമല്ല.

The cupbearer remembers • പാനപാത്രവാഹകൻ ഓർക്കുന്നു

The cupbearer speaks to Pharaoh and Joseph prepares to leave confinement
Genesis 41:1,9–16 • Two full years later

Pharaoh’s interpreters cannot explain his dreams. The cupbearer recalls his negligence and Joseph’s accurate interpretations of the two officials’ dreams. Pharaoh summons Joseph urgently; Joseph shaves and changes clothing before appearing. The text does not identify the historical Pharaoh or an exact date.

ഫറവോയുടെ വ്യാഖ്യാതാക്കൾക്ക് സ്വപ്നം വിശദീകരിക്കാനാവുന്നില്ല. പാനപാത്രവാഹകൻ തന്റെ വീഴ്ചയും ഉദ്യോഗസ്ഥരുടെ സ്വപ്നങ്ങൾക്ക് ജോസഫ് നൽകിയ കൃത്യവ്യാഖ്യാനവും ഓർക്കുന്നു. ഉടൻ വിളിക്കപ്പെട്ട ജോസഫ് ക്ഷൗരം ചെയ്ത് വസ്ത്രം മാറി ഹാജരാകുന്നു. ചരിത്രത്തിലെ ഫറവോയുടെ പേരോ കൃത്യതീയതിയോ പറയുന്നില്ല.

Joseph gives God the credit (16), continuing 40:8. He does not present himself as the independent source of revelation. His humility accompanies confidence in serving, rather than a refusal to use his gift.

40:8-ലെ നിലപാട് തുടർന്ന് ജോസഫ് ദൈവത്തിനു മഹത്വം നൽകുന്നു (16). വെളിപ്പാടിന്റെ സ്വതന്ത്രഉറവിടമായി തന്നെ അവതരിപ്പിക്കുന്നില്ല. ദാനം ഉപയോഗിക്കാതിരിക്കലല്ല വിനയം; സേവനത്തിലെ ആത്മവിശ്വാസത്തോടൊപ്പം വിനയമുണ്ട്.

Interpretation leads to preparation • തിരിച്ചറിവിൽനിന്ന് ഒരുക്കത്തിലേക്ക്

Abundance, famine and guarded grain reserves explain Joseph’s proposed response
Genesis 41:25–36 • Collect one fifth during abundance in the RSVCE
The proposed plan • നിർദേശിച്ച പദ്ധതി
StepPurpose
Select a discerning administrator • വിവേകമുള്ള മേൽനോട്ടക്കാരൻCoordinate responsibility • ഉത്തരവാദിത്വം ഏകോപിപ്പിക്കുക
Appoint overseers • ഉദ്യോഗസ്ഥരെ നിയോഗിക്കുകOrganise collection • ശേഖരണം ക്രമീകരിക്കുക
Take one fifth during abundance • സമൃദ്ധിയിൽ അഞ്ചിലൊന്ന് എടുക്കുകBuild reserves (34, RSVCE) • കരുതൽശേഖരം
Store and guard grain in cities • നഗരങ്ങളിൽ സൂക്ഷിച്ച് കാക്കുകProvide against famine • ക്ഷാമത്തിനുള്ള ഒരുക്കം

The explanation of the dreams is followed by practical advice beginning at verse 33. Distinguish these movements. Joseph does not explicitly nominate himself. Foreknowledge leads to responsible action rather than passivity.

33 മുതൽ പ്രായോഗികനിർദേശം വ്യാഖ്യാനത്തെ പിന്തുടരുന്നു. രണ്ടു ഘട്ടവും വേർതിരിക്കുക. തന്നെ നിയമിക്കണമെന്നു ജോസഫ് വ്യക്തമായി പറയുന്നില്ല. മുൻകൂട്ടിയറിവ് നിഷ്ക്രിയതയ്ക്കല്ല, ഉത്തരവാദിത്വമുള്ള പ്രവൃത്തിക്കാണ് നയിക്കുന്നത്.

Entrusted with authority • അധികാരം ഏൽപിക്കപ്പെടുന്നു

Signet, fine linen, gold chain and chariot symbolise Joseph’s appointment
Genesis 41:37–44 • Pharaoh remains superior in the throne

The proposal pleases Pharaoh and his servants. Pharaoh recognises Joseph’s God-given discernment and places him over Egypt. This is delegated authority: Joseph does not become Pharaoh. The king remains above him as regards the throne.

നിർദേശം ഫറവോയെയും സേവകരെയും സന്തോഷിപ്പിക്കുന്നു. ദൈവദത്തമായ വിവേകം തിരിച്ചറിഞ്ഞ് ഈജിപ്തിന്റെ മേൽ ചുമതല നൽകുന്നു. ഏൽപിച്ച അധികാരമാണ്; ജോസഫ് ഫറവോയാകുന്നില്ല. സിംഹാസനത്തിൽ രാജാവ് അവനുമുകളിലാണ്.

Signs of appointment • നിയമനത്തിന്റെ അടയാളങ്ങൾ
ObjectRole
Signet ring • മുദ്രമോതിരംRoyal authorisation • രാജകീയ അധികാരപ്രതിനിധാനം
Fine linen and gold chain • നേർത്ത വസ്ത്രവും സ്വർണമാലയുംHonour and high office • ബഹുമാനവും ഉന്നതസ്ഥാനവും
Second chariot • രണ്ടാമത്തെ രഥംPublic recognition • പരസ്യമായ അംഗീകാരം

The cry rendered “Bow the knee!” in the RSVCE represents Abrek; its precise origin is uncertain. Pharaoh also gives Joseph an Egyptian name, Zaphenath-paneah. Avoid presenting popular interpretations of that name as certain. Joseph’s response is shown in diligent work: he tours the land and organises storage.

RSVCE-യിലെ “മുട്ടുകുത്തുക” എന്ന വിളി Abrek-നെ പ്രതിനിധീകരിക്കുന്നു; കൃത്യഉത്ഭവം ഉറപ്പില്ല. സാഫ്നത്ത്-പനേയാ എന്ന ഈജിപ്ത്യനാമവും നൽകുന്നു. പേരിന്റെ ജനപ്രിയഅർഥങ്ങളെ ഉറപ്പായതാക്കരുത്. ദേശം ചുറ്റി ശേഖരണം ക്രമീകരിക്കുന്ന അധ്വാനത്തിലൂടെയാണ് ജോസഫിന്റെ പ്രതികരണം കാണുന്നത്.

Why is Joseph called Hebrew? • ഹെബ്രായൻ എന്നു വിളിക്കുന്നത് എന്തിന്?

Joseph’s people designation is linked with Abram’s earlier identification
Genesis 14:13; 39:14,17; 41:12

Hebrew identifies ancestry or a people in this outsider-facing setting. Abram was already called Hebrew in 14:13. It is not a title newly awarded to Joseph, nor a judgement of his character.

ഹെബ്രായൻ എന്നത് ഇവിടെ അന്യജനസന്ദർഭത്തിലെ വംശ/ജനവിശേഷണമാണ്. 14:13-ൽ അബ്രാമിനെ നേരത്തേ ഹെബ്രായൻ എന്നു വിളിച്ചു. ജോസഫിനു പുതുതായി നൽകിയ സ്ഥാനപ്പേരോ സ്വഭാവവിധിയോ അല്ല.

Catholic notes on Genesis 14 discuss possible links with Eber, an ancestor, and with coming from beyond the river. The precise derivation is debated. Do not state either explanation as certain or automatically equate biblical Hebrews with every ancient Habiru/Apiru reference.

ഉത്പത്തി 14-ലെ കത്തോലിക്കാ കുറിപ്പുകൾ പൂർവികനായ ഏബെറുമായും നദിക്കപ്പുറത്തുനിന്നുള്ള വരവുമായും സാധ്യതാബന്ധങ്ങൾ ചർച്ചചെയ്യുന്നു. കൃത്യപദോത്ഭവത്തിൽ അഭിപ്രായവ്യത്യാസമുണ്ട്. ഏതെങ്കിലും വിശദീകരണം ഉറപ്പായതാക്കുകയോ പുരാതന Habiru/Apiru പരാമർശങ്ങളെല്ലാം ബൈബിളിലെ ഹെബ്രായരുമായി തുല്യമാക്കുകയോ ചെയ്യരുത്.

Abundance stored, famine faced • സമൃദ്ധിയിലെ ശേഖരം, ക്ഷാമത്തിലെ സഹായം

Grain collected during abundance is later sold from the stores
Genesis 41:46–57 • Preparation becomes provision

Joseph gathers produce during seven abundant years and stores in each city the food from surrounding fields. Grain is compared with the sand of the sea, until measurement stops (49). This conveys extraordinary abundance, not a recoverable numerical total.

ഏഴു സമൃദ്ധിവർഷങ്ങളിൽ ശേഖരിച്ച് ഓരോ നഗരത്തിലും ചുറ്റുമുള്ള വയലുകളുടെ ധാന്യം സൂക്ഷിക്കുന്നു. കടൽമണലിനോടു താരതമ്യം ചെയ്ത് അളക്കൽ നിർത്തിയെന്നു പറയുന്നു (49). അസാധാരണസമൃദ്ധിയുടെ ചിത്രമാണിത്; വീണ്ടെടുക്കാവുന്ന കൃത്യസംഖ്യയല്ല.

When famine begins, Pharaoh directs hungry Egyptians to Joseph. The stores open and grain is sold, including to people arriving from other lands. This is not described as a free universal distribution. Chapter 41 begins the famine response; later chapters continue its events and economic developments.

ക്ഷാമം തുടങ്ങിയപ്പോൾ വിശന്ന ഈജിപ്തുകാരെ ഫറവോ ജോസഫിന്റെ അടുത്തേക്കയയ്ക്കുന്നു. ശേഖരം തുറന്ന് മറ്റു നാടുകളിൽനിന്നുള്ളവർക്കുൾപ്പെടെ ധാന്യം വിൽക്കുന്നു. എല്ലാവർക്കും സൗജന്യവിതരണമെന്നല്ല പറയുന്നത്. ക്ഷാമപ്രതികരണം 41-ൽ ആരംഭിക്കുന്നു; പിന്നീടുള്ള അധ്യായങ്ങൾ സംഭവങ്ങളും സാമ്പത്തികനീക്കങ്ങളും തുടരുന്നു.

“All the earth” expresses the narrative’s wide-reaching crisis. Do not use the phrase alone as scientific proof of a simultaneous famine on every modern continent. Nor does Joseph’s success guarantee promotion for every faithful sufferer.

“ഭൂമി മുഴുവൻ” കഥയിലെ വ്യാപകപ്രതിസന്ധിയെ പ്രകടിപ്പിക്കുന്നു. എല്ലാ ആധുനികഭൂഖണ്ഡങ്ങളിലും ഒരേസമയം ക്ഷാമമുണ്ടായതിന്റെ ശാസ്ത്രീയതെളിവായി ഈ വാക്കുമാത്രം ഉപയോഗിക്കരുത്. വിശ്വസ്തമായി കഷ്ടപ്പെടുന്ന എല്ലാവർക്കും ജോസഫിനെപ്പോലെ സ്ഥാനക്കയറ്റം ലഭിക്കുമെന്ന ഉറപ്പുമല്ല.

Family and timeline • കുടുംബവും കാലരേഖയും

Joseph’s stated ages, seven abundant years and sons are brought together
Genesis 37:2; 41:45–52 • Distinguish stated ages from deductions
Milestones • പ്രധാനഘട്ടങ്ങൾ
MilestoneText
Seventeen: tending flocks • പതിനേഴ്: ആടുമേയ്ക്കുന്നു37:2
Thirty: enters Pharaoh’s service • മുപ്പത്: ഫറവോയുടെ സേവനം41:46
Seven abundant years • ഏഴു സമൃദ്ധിവർഷങ്ങൾ41:47–49
Famine begins • ക്ഷാമം ആരംഭിക്കുന്നു41:53–54

Thirteen years elapse between the stated ages seventeen and thirty. They include enslavement and imprisonment, not necessarily thirteen years entirely in prison. The chapter does not give a separate exact age for every intermediate event.

പതിനേഴും മുപ്പതും തമ്മിൽ പതിമൂന്നു വർഷം. അടിമത്തവും തടവും ഇതിലുണ്ട്; മുഴുവൻ പതിമൂന്നു വർഷവും കാരാഗൃഹത്തിലാണെന്നല്ല. ഓരോ ഇടക്കാലസംഭവത്തിനും കൃത്യപ്രായം നൽകുന്നില്ല.

Joseph marries Asenath, daughter of Potiphera, priest of On (Heliopolis). Potiphera is not identified here as his former master Potiphar. Before famine they have Manasseh and Ephraim. Their names are connected with forgetting hardship and fruitfulness in affliction (51–52).

ഓൻ/ഹീലിയോപൊളിസിലെ പുരോഹിതനായ പൊത്തിഫേരയുടെ മകൾ അസെനത്തിനെ ജോസഫ് വിവാഹം ചെയ്യുന്നു. മുൻയജമാനനായ പൊത്തിഫറാണു പൊത്തിഫേരയെന്ന് ഇവിടെ പറയുന്നില്ല. ക്ഷാമത്തിനു മുമ്പ് മനാസ്സെയും എഫ്രായിമും ജനിക്കുന്നു. കഷ്ടപ്പാട് മറക്കലും ദുരിതദേശത്തിലെ ഫലദായകതയും പേരുകളുമായി ബന്ധിപ്പിക്കുന്നു (51–52).

Manasseh’s name does not prove Joseph permanently rejects his family; the later reunion shows otherwise. The two sons become important in chapter 48 and the later tribal family story.

മനാസ്സെയുടെ പേരുകൊണ്ട് ജോസഫ് കുടുംബത്തെ ശാശ്വതമായി നിരസിച്ചെന്നു തെളിയുന്നില്ല; പിന്നീടുള്ള പുനഃസമാഗമം മറിച്ച് കാണിക്കുന്നു. 48-ലും പിന്നീടുള്ള ഗോത്രകഥയിലും രണ്ടു പുത്രന്മാർ പ്രധാനമാണ്.

Questions and answers • ചോദ്യോത്തരങ്ങൾ

Do two dreams mean two sets of fourteen years? • രണ്ടു സ്വപ്നം രണ്ടു പതിനാലുവർഷമോ?

No. Both convey seven abundant years followed by seven famine years. • അല്ല; ഒരേ ഏഴു സമൃദ്ധിവർഷങ്ങളും പിന്നാലെ ഏഴു ക്ഷാമവർഷങ്ങളും.

Did Joseph make himself Pharaoh? • ജോസഫ് ഫറവോ ആയോ?

No. He receives delegated authority beneath Pharaoh. • അല്ല; ഫറവോയുടെ കീഴിലുള്ള അധികാരമാണ്.

Was all the stored grain free? • സംഭരിച്ച ധാന്യം സൗജന്യമായിരുന്നോ?

The RSVCE says grain was sold (56–57). • RSVCE വിൽപന പറയുന്നു (56–57).

Does chapter 41 finish all seven famine years? • ഏഴു ക്ഷാമവർഷവും ഇവിടെ പൂർത്തിയാകുന്നോ?

No. The famine story continues in later chapters. • ഇല്ല; പിന്നീടുള്ള അധ്യായങ്ങളിൽ തുടരുന്നു.

Who was the historical Pharaoh? • ചരിത്രത്തിലെ ഫറവോ ആര്?

The chapter does not identify him by name. • പേരുപറഞ്ഞു തിരിച്ചറിയിക്കുന്നില്ല.

Is Hebrew certainly derived from Eber? • ഹെബ്രായൻ ഏബെറിൽനിന്നാണെന്ന് ഉറപ്പോ?

It is one proposed connection; the origin remains debated. • സാധ്യതാവിശദീകരണമാണ്; പദോത്ഭവം ചർച്ചാവിഷയമാണ്.

Was Potiphera the earlier Potiphar? • പൊത്തിഫേര പഴയ പൊത്തിഫറോ?

The text does not identify them as the same person. • ഒരേ വ്യക്തിയെന്നു പാഠം തിരിച്ചറിയിക്കുന്നില്ല.

For today’s reading • ഇന്നത്തെ വായനയ്ക്കായി

Do I give God credit for my gifts? Do I prepare wisely when resources are plentiful? How can responsibility become service rather than status? Choose one verse to share and explain what struck you.

എന്റെ ദാനങ്ങൾക്ക് ദൈവത്തെ അംഗീകരിക്കുന്നുണ്ടോ? സമൃദ്ധിയിൽ വിവേകത്തോടെ ഒരുക്കുന്നുണ്ടോ? ഉത്തരവാദിത്വത്തെ സ്ഥാനമല്ല സേവനമാക്കുന്നതെങ്ങനെ? പങ്കുവയ്ക്കാൻ ഒരു വാക്യം തിരഞ്ഞെടുത്ത് അത് സ്പർശിച്ചതെന്തുകൊണ്ടെന്ന് പറയുക.

Prayer: Lord, give us humility in our gifts, wisdom in preparation and generosity in responsibility. Help us serve those facing hardship. Amen.

പ്രാർഥന: കർത്താവേ, ദാനങ്ങളിൽ വിനയവും ഒരുക്കത്തിൽ ജ്ഞാനവും ഉത്തരവാദിത്വത്തിൽ ഔദാര്യവും തരണമേ. ക്ലേശിക്കുന്നവരെ സേവിക്കാൻ സഹായിക്കണമേ. ആമേൻ.

Sources and further reading • കൂടുതൽ പഠനത്തിനായി

Illustrations are teaching reconstructions, not portraits or archaeological records. The dreams are symbolic. Study commentary distinguishes textual statements, historical uncertainty and practical reflection. • ചിത്രങ്ങൾ പഠനസഹായിയായ കലാവിഷ്കാരങ്ങളാണ്; പഠനക്കുറിപ്പുകൾ തിരുവചനത്തിൽനിന്നു വേർതിരിച്ചിരിക്കുന്നു.


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.