GENESIS • CHAPTER 42 • ENGLISH & MALAYALAM BIBLE STUDY
Joseph’s Brothers: Grain, Testing and Awakening Conscience
ഉത്പത്തി 42 • ജോസഫിന്റെ സഹോദരന്മാർ: ധാന്യവും പരീക്ഷണവും ഉണരുന്ന മനസ്സാക്ഷിയും
Ten brothers seek grain in Egypt; Joseph recognises them, remembers his dreams and tests their account.
പത്തു സഹോദരന്മാർ ധാന്യം തേടി ഈജിപ്തിലെത്തുന്നു; ജോസഫ് അവരെ തിരിച്ചറിഞ്ഞ് സ്വപ്നങ്ങൾ ഓർക്കുകയും അവരുടെ വാക്കുകൾ പരീക്ഷിക്കുകയും ചെയ്യുന്നു.

Genesis 42 — Scripture • ഉത്പത്തി 42 — തിരുവചനം
English: Revised Standard Version Catholic Edition. Malayalam: supplied reading text. Each text retains its own wording and verse boundaries. Study commentary below is distinct from Scripture. • നൽകിയ പാഠങ്ങളുടെ വാക്കുകളും വാക്യവിഭജനവും സൂക്ഷിച്ചിരിക്കുന്നു.
Journey to Egypt • ഈജിപ്തിലേക്കുള്ള യാത്ര
42:1
When Jacob learned that there was grain in Egypt, he said to his sons, “Why do you look at one another?”
ഈജിപ്തില്‍ ധാന്യമുണ്ടെന്നറിഞ്ഞപ്പോള്‍ യാക്കോബു മക്കളോടു പറഞ്ഞു: നിങ്ങളെന്താണു പരസ്പരം നോക്കിനില്ക്കുന്നത്?
42:2
And he said, “Behold, I have heard that there is grain in Egypt; go down and buy grain for us there, that we may live, and not die.”
അവന് തുടര്‍ന്നു: ഈജിപ്തില്‍ ധാന്യമുണ്ടെന്നു ഞാന്‍ കേട്ടു. നാം മരിക്കാതെ ജീവന് നില നിര്‍ത്താന്‍വേണ്ടി അവിടെപ്പോയി നമുക്കു വേണ്ട ധാന്യം വാങ്ങിക്കൊണ്ടുവരുവിന്‍.
42:3
So ten of Joseph’s brothers went down to buy grain in Egypt.
ജോസഫിന്റെ പത്തു സഹോദരന്മാര് ധാന്യം വാങ്ങാന്‍ ഈജിപ്തിലേക്കു പോയി.
42:4
But Jacob did not send Benjamin, Joseph’s brother, with his brothers, for he feared that harm might befall him.
എന്നാല്‍, യാക്കോബ് ജോസഫിന്റെ സഹോദരനായ ബഞ്ചമിനെ സഹോദരന്മാരുടെകൂടെ വിട്ടില്ല. അവനെന്തെങ്കിലും അപകടം പിണയുമെന്ന് അവന് ഭയപ്പെട്ടു.
42:5
Thus the sons of Israel came to buy among the others who came, for the famine was in the land of Canaan.
അങ്ങനെ ഇസ്രായേലിന്റെ മക്കളും മറ്റുള്ളവരുടെകൂടെ ധാന്യം വാങ്ങാന്‍ പോയി. കാരണം, കാനാന്‍ദേശത്തും ക്ഷാമമായിരുന്നു.
Recognition and testing • തിരിച്ചറിവും പരീക്ഷണവും
42:6
Now Joseph was governor over the land; he it was who sold to all the people of the land. And Joseph’s brothers came, and bowed themselves before him with their faces to the ground.
ജോസഫായിരുന്നു ഈജിപ്തിലെ അധികാരി. അവനാണു നാട്ടുകാര്‍ക്കൊക്കെ ധാന്യം വിറ്റിരുന്നത്. ജോസഫിന്റെ സഹോദരന്മാര് വന്ന് അവനെ നിലംപറ്റെ താണുവണങ്ങി.
42:7
Joseph saw his brothers, and knew them, but he treated them like strangers and spoke roughly to them. “Where do you come from?” he said. They said, “From the land of Canaan, to buy food.”
ജോസഫ് സഹോദരന്മാരെ തിരിച്ചറിഞ്ഞു. പക്ഷേ, അവന് അപരിചിതരോടെന്നപോലെ അവരോടു പെരുമാറുകയും പരുഷമായി സംസാരിക്കുകയും ചെയ്തു. നിങ്ങള്‍ എവിടെനിന്നു വരുന്നു? അവന് ചോദിച്ചു. അവര്‍ പറഞ്ഞു: കാനാന്‍ ദേശത്തുനിന്നു ധാന്യം വാങ്ങാന്‍ വന്നവരാണു ഞങ്ങള്‍.
42:8
Thus Joseph knew his brothers, but they did not know him.
ജോസഫ് തന്റെ സഹോദരന്മാരെ തിരിച്ചറിഞ്ഞെങ്കിലും അവര്‍ അവനെ അറിഞ്ഞില്ല.
42:9
And Joseph remembered the dreams which he had dreamed of them; and he said to them, “You are spies, you have come to see the weakness of the land.”
അവരെക്കുറിച്ചു തനിക്കുണ്ടായ സ്വപ്നങ്ങള്‍ ജോസഫ് ഓര്‍ത്തു. അവന് അവരോടു പറഞ്ഞു: നിങ്ങള്‍ ചാരന്മാരാണ്, നാടിന്റെ ബലക്ഷയം എവിടെയെന്നു കണ്ടുപിടിക്കാന്‍ വന്നവരാണ്.
42:10
They said to him, “No, my lord, but to buy food have your servants come.
അവര്‍ പറഞ്ഞു: അല്ല, യജമാനനേ, അങ്ങയുടെ ദാസര്‍ ധാന്യം വാങ്ങാന്‍ വന്നവരാണ്. ഞങ്ങളെല്ലാവരും ഒരാളുടെ മക്കളാണ്. ഞങ്ങള്‍ സത്യസന്ധരാണ്.
42:11
We are all sons of one man, we are honest men, your servants are not spies.”
അങ്ങയുടെ ദാസന്മാര് ചാരന്മാരല്ല.
42:12
He said to them, “No, it is the weakness of the land that you have come to see.”
അവന് പറഞ്ഞു: അല്ല, നാടിന്റെ ബലക്ഷയം എവിടെയെന്നു കണ്ടു മനസ്സിലാക്കാനാണു നിങ്ങള്‍ വന്നിരിക്കുന്നത്.
42:13
And they said, “We, your servants, are twelve brothers, the sons of one man in the land of Canaan; and behold, the youngest is this day with our father, and one is no more.”
അവര്‍ പറഞ്ഞു: അങ്ങയുടെ ദാസന്മാരായ ഞങ്ങള്‍ പന്ത്രണ്ടു സഹോദരന്മാരാണ്. കാനാന്‍ദേശത്തുള്ള ഒരുവന്റെ പുത്രന്മാര്. ഏറ്റവും ഇളയവന് ഇപ്പോള്‍ ഞങ്ങളുടെ പിതാവിന്റെ കൂടെയാണ്. ഒരാള്‍ ജീവിച്ചിരിപ്പില്ല.
42:14
But Joseph said to them, “It is as I said to you, you are spies.
ജോസഫ് അവരോടു പറഞ്ഞു: ഞാന്‍ പറഞ്ഞതാണു വാസ്തവം. നിങ്ങള്‍ ചാരന്മാര്തന്നെ.
42:15
By this you shall be tested: by the life of Pharaoh, you shall not go from this place unless your youngest brother comes here.
ഫറവോയുടെ ജീവനെ പ്രതി സത്യം, നിങ്ങളുടെ ഏറ്റവും ഇളയ സഹോദരനെ ഇവിടെ കൊണ്ടുവന്നിട്ടല്ലാതെ നിങ്ങള്‍ ഈ നാടുവിട്ടു പോവുകയില്ല. ഇതുവഴി നിങ്ങളുടെ സത്യാവസ്ഥ ഞാന്‍ മനസ്സിലാക്കും. നിങ്ങളില്‍ ഒരാളെ പറഞ്ഞയയ്ക്കുക.
42:16
Send one of you, and let him bring your brother, while you remain in prison, that your words may be tested, whether there is truth in you; or else, by the life of Pharaoh, surely you are spies.”
അവന് ചെന്നു നിങ്ങളുടെ സഹോദരനെ കൂട്ടിക്കൊണ്ടു വരട്ടെ. അതുവരെ നിങ്ങളെ ഞാന്‍ തടവിലിടും. അങ്ങനെ നിങ്ങളുടെ വാക്കുകള്‍ ശരിയാണെന്നും നിങ്ങള്‍ സത്യസന്ധരാണെന്നും തെളിയിക്കപ്പെടണം. അല്ലെങ്കില്‍, ഫറവോയുടെ ജീവനാണേ സത്യം, നിങ്ങള്‍ ചാരന്മാരാണ്.
42:17
And he put them all together in prison for three days.
അവന് അവരെയെല്ലാം മൂന്നു ദിവസം തടവില്‍ പാര്‍പ്പിച്ചു.
Conscience and tears • മനസ്സാക്ഷിയും കണ്ണീരും
42:18
On the third day Joseph said to them, “Do this and you will live, for I fear God:
മൂന്നാംദിവസം ജോസഫ് അവരോടു പറഞ്ഞു: ഞാന്‍ പറയുന്നതുപോലെ ചെയ്യുക. എങ്കില്‍ നിങ്ങള്‍ ജീവിക്കും. കാരണം, ദൈവഭയമുള്ളവനാണു ഞാന്‍.
42:19
if you are honest men, let one of your brothers remain confined in your prison, and let the rest go and carry grain for the famine of your households,
സത്യസന്ധരെങ്കില്‍ സഹോദരന്മാരായ നിങ്ങളിലൊരുവന് ഇവിടെ തടവില്‍ കിടക്കട്ടെ; മറ്റുള്ളവര്‍ നിങ്ങളുടെ വീട്ടിലെ പട്ടിണിയകറ്റാന്‍ ധാന്യവുംകൊണ്ടു പോകട്ടെ.
42:20
and bring your youngest brother to me; so your words will be verified, and you shall not die.” And they did so.
നിങ്ങളുടെ ഇളയ സഹോദരനെ എന്റെയടുക്കല്‍ കൊണ്ടുവരിക; അപ്പോള്‍ നിങ്ങള്‍ പറയുന്നതു നേരെന്നു തെളിയും, നിങ്ങള്‍ക്കു മരിക്കേണ്ടി വരുകയില്ല.
42:21
Then they said to one another, “In truth we are guilty concerning our brother, in that we saw the distress of his soul, when he besought us and we would not listen; therefore is this distress come upon us.”
അവര്‍ അപ്രകാരം ചെയ്തു. അവര്‍ തമ്മില്‍ത്തമ്മില്‍ പറഞ്ഞു: ഇത് നമ്മുടെ സഹോദരനോടു നാം ചെയ്തതിന്റെ ഫലമാണ്, തീര്‍ച്ച. അവന് അന്ന് കേണപേക്ഷിച്ചിട്ടും അവന്റെ പ്രാണസങ്കടം കണ്ടിട്ടും നമ്മള് അവനു ചെവികൊടുത്തില്ല. അതുകൊണ്ടാണ് ഈ ദുരിതം നമുക്കിപ്പോള്‍ വന്നിരിക്കുന്നത്.
42:22
And Reuben answered them, “Did I not tell you not to sin against the lad? But you would not listen. So now there comes a reckoning for his blood.”
അപ്പോള്‍ റൂബന്‍ പറഞ്ഞു: കുട്ടിക്കെതിരേതെറ്റു ചെയ്യരുതെന്ന് ഞാന്‍ അന്നു പറഞ്ഞില്ലേ? നിങ്ങള്‍ അതു കേട്ടില്ല. അവന്റെ രക്തം ഇപ്പോള്‍ പകരംചോദിക്കുകയാണ്.
42:23
They did not know that Joseph understood them, for there was an interpreter between them.
തങ്ങള്‍ പറഞ്ഞതു ജോസഫിനു മനസ്സിലായെന്ന് അവര്‍ അറിഞ്ഞില്ല. കാരണം, ഒരു ദ്വിഭാഷിയുടെ സഹായത്തോടെയാണ് അവര്‍ ജോസഫുമായി സംസാരിച്ചത്.
42:24
Then he turned away from them and wept; and he returned to them and spoke to them. And he took Simeon from them and bound him before their eyes.
ജോസഫ് അവരുടെ അടുത്തുനിന്നു മാറിപ്പോയികരഞ്ഞു; തിരിച്ചുവന്ന് അവരുമായി സംസാരിച്ചു. അവരുടെ കൂട്ടത്തില്‍നിന്നു അവര്‍ കാണ്കേ ശിമയോനെ പിടിച്ചു ബന്ധിച്ചു.
42:25
And Joseph gave orders to fill their bags with grain, and to replace every man’s money in his sack, and to give them provisions for the journey. This was done for them.
അവരുടെ ചാക്കുകളില്‍ ധാന്യം നിറയ്ക്കാനും ഓരോരുത്തന്റെ ചാക്കിലും അവനവന്റെ പണം തിരിയേവയ്ക്കാനും യാത്രയ്ക്കു വേണ്ടതു കൊടുക്കാനും അവന് കല്പിച്ചു. ഭൃത്യര്‍ അങ്ങനെ ചെയ്തു.
Return to Canaan • കാനാനിലേക്കുള്ള മടക്കം
42:26
Then they loaded their asses with their grain, and departed.
ധാന്യം കഴുതപ്പുറത്തു കയറ്റി അവര്‍യാത്ര തിരിച്ചു.
42:27
And as one of them opened his sack to give his ass provender at the lodging place, he saw his money in the mouth of his sack;
വഴിയമ്പലത്തില്‍വച്ചു കഴുതയ്ക്കു തീറ്റികൊടുക്കാന്‍ അവരിലൊരാള്‍ ചാക്കു തുറന്നപ്പോള്‍ താന്‍ കൊടുത്ത പണം ചാക്കിന്റെ മുകള്‍ഭാഗത്ത് ഇരിക്കുന്നതു കണ്ടു.
42:28
and he said to his brothers, “My money has been put back; here it is in the mouth of my sack!” At this their hearts failed them, and they turned trembling to one another, saying, “What is this that God has done to us?”
അവന് സഹോദരന്മാരോടു പറഞ്ഞു: എന്റെ പണം ചാക്കില്‍ തിരിയേ വച്ചിരിക്കുന്നു! ഇതു കേട്ടപ്പോള്‍ അവരുടെ ഹൃദയം സ്തംഭിച്ചുപോയി. പേടിച്ചു വിറച്ച് മുഖത്തോടുമുഖം നോക്കിക്കൊണ്ട് അവര്‍ പറഞ്ഞു: എന്താണ് ദൈവം നമ്മോട് ഈ ചെയ്തിരിക്കുന്നത്?
42:29
When they came to Jacob their father in the land of Canaan, they told him all that had befallen them, saying,
കാനാന്‍ദേശത്ത് തങ്ങളുടെ പിതാവായ യാക്കോബിന്റെയടുത്ത് തിരിച്ചെത്തിയപ്പോള്‍ നടന്നതെല്ലാം അവര്‍ അവനോടു പറഞ്ഞു.
42:30
“The man, the lord of the land, spoke roughly to us, and took us to be spies of the land.
നാടിന്റെ അധിപന് ഞങ്ങളോടു വളരെ പരുഷമായി സംസാരിച്ചു. നാട്ടില്‍ ചാരവൃത്തിക്കെത്തിയവരായി അവന് ഞങ്ങളെ കണക്കാക്കി.
42:31
But we said to him, ‘We are honest men, we are not spies;
ഞങ്ങള്‍ അവനോടു പറഞ്ഞു; ഞങ്ങള്‍ സത്യസന്ധരാണ്. ചാരന്മാരല്ല.
42:32
we are twelve brothers, sons of our father; one is no more, and the youngest is this day with our father in the land of Canaan.’
ഒരേ പിതാവിന്റെ പുത്രന്മാരായ പന്ത്രണ്ടു സഹോദരന്മാരാണു ഞങ്ങള്‍. ഒരുവന് ജീവിച്ചിരിപ്പില്ല. ഇളയവന് കാനാന്‍ദേശത്തു പിതാവിന്റെ കൂടെ ഉണ്ട്.
42:33
Then the man, the lord of the land, said to us, ‘By this I shall know that you are honest men: leave one of your brothers with me, and take grain for the famine of your households, and go your way.
അപ്പോള്‍, നാടിന്റെ അധിപനായ ആ മനുഷ്യന് പറഞ്ഞു: നിങ്ങള്‍ സത്യസന്ധരാണോ എന്ന് എനിക്ക് അറിയാന്‍ വേണ്ടി നിങ്ങളില്‍ ഒരാളെ എന്റെയടുത്തു നിര്‍ത്തുവിന്‍. മറ്റുള്ളവര്‍ വീട്ടിലെ ക്ഷാമമകറ്റാന്‍ ധാന്യവും വാങ്ങിക്കൊണ്ടു പോകുവിന്‍.
42:34
Bring your youngest brother to me; then I shall know that you are not spies but honest men, and I will deliver to you your brother, and you shall trade in the land.’”
നിങ്ങളുടെ ഇളയ സഹോദരനെ എന്റെയടുക്കല്‍ കൊണ്ടുവരുക. അപ്പോള്‍ നിങ്ങള്‍ ചാരന്മാരല്ല, സത്യസന്ധരാണ് എന്ന് എനിക്കു ബോധ്യമാകും. അപ്പോള്‍ നിങ്ങളുടെ സഹോദരനെ ഞാന്‍ വിട്ടുതരാം. നിങ്ങള്‍ക്ക് ഈ നാട്ടില്‍ കച്ചവടം നടത്തുകയുമാകാം.
Jacob’s fear • യാക്കോബിന്റെ ഭയം
42:35
As they emptied their sacks, behold, every man’s bundle of money was in his sack; and when they and their father saw their bundles of money, they were dismayed.
അവര്‍ ചാക്കഴിച്ച് ധാന്യം കുടഞ്ഞപ്പോള്‍ ഓരോരുത്തന്റെയും പണക്കിഴി അവനവന്റെ ചാക്കിലുണ്ടായിരുന്നു. അവരും അവരുടെ പിതാവും ഇതുകണ്ടു ഭയപ്പെട്ടു.
42:36
And Jacob their father said to them, “You have bereaved me of my children: Joseph is no more, and Simeon is no more, and now you would take Benjamin; all this has come upon me.”
യാക്കോബ് വിലപിച്ചു: എന്റെ മക്കളെ നിങ്ങള്‍ എനിക്കു നഷ്ടപ്പെടുത്തി! ജോസഫ് നഷ്ടപ്പെട്ടു. ശിമയോനുംപോയി. ഇനി നിങ്ങള്‍ ബഞ്ചമിനെയും കൊണ്ടുപോകും. എല്ലാം എനിക്ക് പ്രതികൂലമായിരിക്കുന്നു.
42:37
Then Reuben said to his father, “Slay my two sons if I do not bring him back to you; put him in my hands, and I will bring him back to you.”
റൂബന്‍ പിതാവിനോടു പറഞ്ഞു: ഞാന്‍ അവനെ തിരിയേ കൊണ്ടുവന്നില്ലെങ്കില്‍ എന്റെ മക്കളെ രണ്ടുപേരെയും കൊന്നുകൊള്ളുക. അവനെ എന്റെ കൈയിലേല്പിക്കുക, ഞാന്‍ അവനെ അങ്ങയുടെ അടുത്തു തിരിയേ കൊണ്ടുവന്നുകൊള്ളാം.
42:38
But he said, “My son shall not go down with you, for his brother is dead, and he only is left. If harm should befall him on the journey that you are to make, you would bring down my gray hairs with sorrow to Sheol.”
യാക്കോബ് മറുപടി പറഞ്ഞു: എന്റെ മകന് നിങ്ങളുടെകൂടെ പോരില്ല. അവന്റെ സഹോദരന് മരിച്ചുപോയി. ഇനി അവന് മാത്രമേയുള്ളു. വഴിക്കുവച്ച് അവനെന്തെങ്കിലും സംഭവിച്ചാല്‍ തലനരച്ച എന്നെ നിങ്ങള്‍ ദുഃഖത്താടെ പാതാളത്തിലേക്കു തള്ളിവിടും.
Who travelled to Egypt? • ഈജിപ്തിലേക്കു പോയത് ആര്?

Jacob’s household is in Canaan, where famine has reached them. The chapter does not give their exact town. Jacob hears there is grain in Egypt and sends ten sons to buy it so the family may live.
ക്ഷാമം ബാധിച്ച കാനാനിലാണ് യാക്കോബിന്റെ കുടുംബം. കൃത്യപട്ടണം അധ്യായം പറയുന്നില്ല. ഈജിപ്തിൽ ധാന്യമുണ്ടെന്നറിഞ്ഞ് കുടുംബം ജീവിക്കാനായി പത്തു പുത്രന്മാരെ വാങ്ങാനയയ്ക്കുന്നു.
| Group | People |
|---|---|
| Ten brothers • പത്തു സഹോദരന്മാർ | Reuben, Simeon, Levi, Judah, Dan, Naphtali, Gad, Asher, Issachar, Zebulun • റൂബൻ, ശിമയോൻ, ലേവി, യൂദാ, ദാൻ, നഫ്താലി, ഗാദ്, ആഷേർ, ഇസ്സാക്കാർ, സെബുലൂൺ |
| At home • വീട്ടിൽ | Jacob and Benjamin • യാക്കോബും ബഞ്ചമിനും |
| In Egypt • ഈജിപ്തിൽ | Joseph, governor responsible for grain sales • ധാന്യവിൽപനയുടെ ചുമതലയുള്ള ജോസഫ് |
Benjamin is Jacob’s youngest son and Joseph’s full brother: both are Rachel’s sons. “Youngest” does not establish that he is a small child at this point. Jacob keeps him home because he fears harm.
ബഞ്ചമിൻ യാക്കോബിന്റെ ഏറ്റവും ഇളയ പുത്രനും ജോസഫിന്റെ ഒരേ അമ്മയിൽ ജനിച്ച സഹോദരനുമാണ്; ഇരുവരും റാഹേലിന്റെ മക്കൾ. ഇളയവൻ എന്നതുകൊണ്ട് അപ്പോൾ ചെറിയകുഞ്ഞാണെന്നു തെളിയുന്നില്ല. അപകടം ഭയന്നാണ് യാക്കോബ് അവനെ വീട്ടിൽ നിർത്തുന്നത്.
They bow but do not recognise him • വണങ്ങുന്നു, പക്ഷേ തിരിച്ചറിയുന്നില്ല

The text gives no indication that the family knew Joseph was the Egyptian governor. He recognises the brothers immediately, but they do not recognise him. His changed circumstances, appearance and the elapsed years are reasonable background explanations, not a list of causes supplied by the narrator.
ജോസഫ് ഈജിപ്തിലെ ഭരണാധികാരിയാണെന്ന് കുടുംബം അറിഞ്ഞിരുന്നുവെന്ന സൂചനയില്ല. അവൻ സഹോദരന്മാരെ തിരിച്ചറിയുന്നു; അവർ അവനെ തിരിച്ചറിയുന്നില്ല. മാറിയ സ്ഥിതിയും രൂപവും കഴിഞ്ഞ വർഷങ്ങളും പശ്ചാത്തലവിശദീകരണങ്ങളാകാം; കഥാകൃത്ത് നൽകിയ കാരണപ്പട്ടികയല്ല.
They bow and Joseph remembers his dreams. This directly recalls the bowing sheaves. Benjamin and the parents are absent, so do not say every detail of both dreams is fully completed here. The interpreter later helps conceal that Joseph understands their speech (23).
അവർ വണങ്ങുമ്പോൾ ജോസഫ് സ്വപ്നങ്ങൾ ഓർക്കുന്നു. വണങ്ങിയ കറ്റകളുടെ ദൃശ്യം നേരിട്ട് ഓർമിക്കുന്നു. ബഞ്ചമിനും മാതാപിതാക്കളും ഇല്ലാത്തതിനാൽ രണ്ടു സ്വപ്നങ്ങളുടെയും എല്ലാ വിശദാംശവും ഇവിടെ പൂർണമായി നിറവേറിയെന്നു പറയരുത്. അവരുടെ ഭാഷ മനസ്സിലാകുന്നത് മറയ്ക്കാൻ വ്യാഖ്യാതാവിന്റെ സാന്നിധ്യം സഹായിക്കുന്നു (23).
What is Joseph testing? • ജോസഫ് എന്താണ് പരീക്ഷിക്കുന്നത്?

| Stage | What happens |
|---|---|
| Accusation • ആരോപണം | Joseph calls them spies; they describe their family • ചാരന്മാരെന്നു പറയുന്നു; അവർ കുടുംബത്തെ വിവരിക്കുന്നു |
| Initial demand • ആദ്യആവശ്യം | One would fetch the youngest while the others remain (16) • ഒരാൾ ഇളയവനെ കൊണ്ടുവരണം |
| Three days • മൂന്നു ദിവസം | All ten are confined (17) • പത്തുപേരും തടവിൽ |
| Revised arrangement • മാറ്റിയ ക്രമം | One remains; the rest take grain home and must bring Benjamin (18–20) • ഒരാൾ നിൽക്കും; മറ്റുള്ളവർ ധാന്യവുമായി മടങ്ങി ബഞ്ചമിനെ കൊണ്ടുവരണം |
The stated purpose is to verify their account. Joseph says he fears God and allows grain to reach their hungry households. Seeing a longer test of whether they have changed is a reasonable reading across the following chapters; it is not an explicit explanation of every action here.
അവരുടെ വാക്കുകളുടെ സത്യാവസ്ഥ പരിശോധിക്കലാണ് പറഞ്ഞ ലക്ഷ്യം. ദൈവഭയമുണ്ടെന്നു പറഞ്ഞ് വിശന്ന കുടുംബങ്ങളിലേക്കു ധാന്യം എത്താൻ അനുവദിക്കുന്നു. അവർ മാറിയോ എന്ന ദീർഘപരീക്ഷണമായി പിന്നീടുള്ള അധ്യായങ്ങളോടൊപ്പം വായിക്കാം; ഇവിടെ ഓരോ പ്രവൃത്തിക്കും നൽകിയ വ്യക്തവിശദീകരണമല്ല.
His harsh speech and confinement should not be reduced either to pure revenge or to a complete model for how every injured person should act. His tears and provision complicate a simple revenge reading.
കഠിനവാക്കുകളും തടവും ശുദ്ധപ്രതികാരമെന്നോ പീഡിതർ എല്ലാവരും അനുകരിക്കേണ്ട മാതൃകയെന്നോ ചുരുക്കരുത്. കണ്ണീരും കരുതലും പ്രതികാരംമാത്രമെന്ന വായനയെ സങ്കീർണമാക്കുന്നു.
Guilt remembered, tears hidden • ഓർക്കുന്ന കുറ്റവും മറയ്ക്കുന്ന കണ്ണീരും

They remember seeing Joseph’s distress and refusing to listen. This supplies a detail not directly narrated in chapter 37: Joseph had pleaded with them. Reuben recalls his warning. Their claim to be honest men now stands beside their concealed wrongdoing.
ജോസഫിന്റെ വേദന കണ്ടിട്ടും കേൾക്കാതിരുന്നത് അവർ ഓർക്കുന്നു. 37-ൽ നേരിട്ട് വിവരിക്കാത്ത വിശദാംശമാണിത്: അവൻ അപേക്ഷിച്ചിരുന്നു. റൂബൻ തന്റെ മുന്നറിയിപ്പ് ഓർക്കുന്നു. സത്യസന്ധരാണെന്ന അവകാശവാദത്തിനരികെ മറച്ചുവച്ച തെറ്റും നിൽക്കുന്നു.
Joseph understands, turns away and weeps. They do not know he understands because an interpreter stands between them. The scene begins an awakening of conscience; full confession to Jacob and complete reconciliation have not yet occurred.
വ്യാഖ്യാതാവുള്ളതിനാൽ മനസ്സിലാകില്ലെന്നു അവർ കരുതുന്നു; എന്നാൽ ജോസഫ് മനസ്സിലാക്കി മാറിനിന്നു കരയുന്നു. മനസ്സാക്ഷിയുടെ ഉണർവ് ആരംഭിക്കുന്നു; യാക്കോബിനോടുള്ള പൂർണകുറ്റസമ്മതവും സമ്പൂർണഅനുരഞ്ജനവും ഇതുവരെ നടന്നിട്ടില്ല.
The brothers interpret their distress as a reckoning for guilt. Their reaction is part of the narrative, not a rule that every misfortune proves a particular past sin.
ദുരിതത്തെ കുറ്റത്തിന്റെ കണക്കെടുപ്പായി അവർ വായിക്കുന്നു. ഈ പ്രതികരണം കഥയുടെ ഭാഗമാണ്; എല്ലാ ദുരിതവും പ്രത്യേകപാപത്തിന്റെ തെളിവെന്ന പൊതുനിയമമല്ല.
Simeon held, Benjamin requested • ശിമയോനെ പിടിച്ചുവയ്ക്കുന്നു, ബഞ്ചമിനെ ആവശ്യപ്പെടുന്നു

Joseph binds Simeon before their eyes and sends the others away with grain. Why Simeon specifically? The chapter does not say. Do not identify him as the original leader of the attack on Joseph as though that were stated here.
ശിമയോനെ അവരുടെ മുമ്പിൽ ബന്ധിച്ച് മറ്റുള്ളവരെ ധാന്യവുമായി അയയ്ക്കുന്നു. ശിമയോനെത്തന്നെ എന്തുകൊണ്ട്? അധ്യായം പറയുന്നില്ല. ജോസഫിനെ ആക്രമിച്ചതിന്റെ ആദ്യനേതാവെന്ന് ഇവിടെ പറഞ്ഞതായി അവതരിപ്പിക്കരുത്.
Benjamin’s appearance would confirm the family account and permit the next encounter. It also matters emotionally because he is Joseph’s full brother. Distinguish these clear relationships from certainty about all of Joseph’s private motives.
ബഞ്ചമിന്റെ വരവ് കുടുംബവിവരണം സ്ഥിരീകരിക്കുകയും അടുത്ത കൂടിക്കാഴ്ചയ്ക്കു വഴിയൊരുക്കുകയും ചെയ്യും. ഒരേ അമ്മയുടെ മകനെന്ന ബന്ധത്തിനും വൈകാരികപ്രാധാന്യമുണ്ട്. വ്യക്തമായ ഈ ബന്ധങ്ങളും ജോസഫിന്റെ സ്വകാര്യഉദ്ദേശ്യത്തെക്കുറിച്ചുള്ള അനിശ്ചിതത്വവും വേർതിരിക്കുക.
Why is the money in their sacks? • പണം ചാക്കുകളിൽ എന്തുകൊണ്ട്?

Joseph explicitly orders grain, each man’s money returned and provisions for the journey. The return is deliberate, but his exact motive is not explained. Generosity and further testing are possible readings; neither should be presented as the narrator’s stated reason.
ധാന്യവും ഓരോരുത്തന്റെ പണം തിരിച്ചുവയ്ക്കലും യാത്രാഭക്ഷണവും ജോസഫ് കൽപിക്കുന്നു. മനഃപൂർവമാണ്; കൃത്യകാരണം പറയുന്നില്ല. ഔദാര്യവും കൂടുതൽ പരീക്ഷണവും സാധ്യതാവായനകളാണ്; കഥാകൃത്ത് വ്യക്തമാക്കിയ കാരണമെന്നു പറയരുത്.
| Where | What happens |
|---|---|
| On the road • വഴിയിൽ | One brother discovers his money while feeding his donkey (27–28) • കഴുതയ്ക്കു തീറ്റ നൽകുമ്പോൾ ഒരാൾ പണം കാണുന്നു |
| At home • വീട്ടിൽ | All find their money bundles as sacks are emptied (35) • ചാക്കുകൾ ഒഴിക്കുമ്പോൾ എല്ലാവരുടെയും പണം കാണുന്നു |
Unexpected money produces fear rather than relief. An apparent unpaid purchase could expose them to suspicion, but the chapter does not formally charge them with theft. The illustration uses weighed silver, not modern money. The silver cup incident belongs to chapter 44, not this chapter.
അപ്രതീക്ഷിതപണം ആശ്വാസമല്ല ഭയമുണ്ടാക്കുന്നു. പണം നൽകാത്ത വാങ്ങലായി തോന്നുന്നത് സംശയത്തിനു കാരണമാകാം; ഇവിടെ ഔപചാരികമോഷണക്കുറ്റമില്ല. ചിത്രം തൂക്കിവാങ്ങുന്ന വെള്ളിയാണ് കാണിക്കുന്നത്. വെള്ളിപ്പാത്രത്തിന്റെ സംഭവം 44-ലാണ്; ഇവിടെ അല്ല.
Jacob’s fear at home • വീട്ടിലെ യാക്കോബിന്റെ ഭയം

Jacob hears the report and sees the money. Joseph is presumed dead, Simeon is absent and Benjamin is now requested. His conclusion that everything is against him reflects grief and incomplete knowledge, not the reader’s full knowledge of what is happening.
വിവരണം കേട്ട് പണവും കാണുന്ന യാക്കോബിന് ജോസഫ് മരിച്ചവനും ശിമയോൻ കാണാതായവനും ബഞ്ചമിൻ ആവശ്യപ്പെടപ്പെടുന്നവനുമാണ്. എല്ലാം എതിരാണെന്ന നിഗമനം ദുഃഖവും പരിമിതഅറിവും പ്രകടിപ്പിക്കുന്നു; വായനക്കാരന്റെ മുഴുവൻ അറിവല്ല.
Reuben offers his two sons if he fails to return Benjamin. The offer is recorded, not endorsed as permission to harm children. Jacob refuses the journey for now. His words about Benjamin being the only one left concern Rachel’s sons as he understands their fate, not a denial that his other sons exist.
ബഞ്ചമിനെ തിരിച്ചെത്തിക്കാത്തപക്ഷം തന്റെ രണ്ടു മക്കളെ റൂബൻ വാഗ്ദാനം ചെയ്യുന്നു. വിവരിക്കുന്നതു കുട്ടികളെ ഉപദ്രവിക്കാനുള്ള അനുമതിയല്ല. യാക്കോബ് തൽക്കാലം യാത്ര നിരസിക്കുന്നു. അവൻ മാത്രം ശേഷിക്കുന്നുവെന്നത് റാഹേലിന്റെ മക്കളെക്കുറിച്ചുള്ള അവന്റെ ധാരണയാണ്; മറ്റു പുത്രന്മാർ ഇല്ലെന്നല്ല.
Questions and answers • ചോദ്യോത്തരങ്ങൾ
Did Jacob know Joseph was governor? • ജോസഫ് ഭരണാധികാരിയെന്ന് അറിഞ്ഞിരുന്നോ?
No such knowledge is indicated. The family still regards him as lost. • അത്തരം അറിവിന്റെ സൂചനയില്ല; നഷ്ടപ്പെട്ടവനായാണ് കരുതുന്നത്.
Was Benjamin the youngest? • ബഞ്ചമിൻ ഇളയവനോ?
Yes, Jacob’s youngest son and Joseph’s full brother. • അതെ; യാക്കോബിന്റെ ഇളയ പുത്രനും ജോസഫിന്റെ ഒരേ അമ്മയുടെ മകനും.
Did all brothers return? • എല്ലാവരും മടങ്ങിയോ?
Nine return; Simeon remains in Egypt. • ഒൻപതുപേർ മടങ്ങുന്നു; ശിമയോൻ ഈജിപ്തിൽ.
Why Simeon? • ശിമയോനെ എന്തിന്?
The specific reason is not given. • പ്രത്യേകകാരണം നൽകിയിട്ടില്ല.
Why the returned money? • പണം തിരിച്ചുവച്ചത് എന്തിന്?
The order is stated; Joseph’s exact intention is not. • കൽപന പറയുന്നു; കൃത്യഉദ്ദേശ്യം പറയുന്നില്ല.
Is reconciliation complete here? • അനുരഞ്ജനം പൂർത്തിയായോ?
No. Recognition and restored trust unfold in later chapters. • ഇല്ല; തിരിച്ചറിവും വിശ്വാസപുനഃസ്ഥാപനവും പിന്നീടു വികസിക്കുന്നു.
For today’s reading • ഇന്നത്തെ വായനയ്ക്കായി
Do I listen when another person is distressed? Can I acknowledge wrongdoing rather than only fear its consequences? Do I mistake incomplete knowledge for the whole story? Choose one verse to share and explain what struck you.
മറ്റൊരാളുടെ വേദന കേൾക്കുന്നുണ്ടോ? ഫലത്തെ ഭയക്കുന്നതിനപ്പുറം തെറ്റ് സമ്മതിക്കാമോ? പരിമിതഅറിവിനെ മുഴുവൻ സത്യമായി കരുതുന്നുണ്ടോ? ഒരു വാക്യം പങ്കുവച്ച് അത് സ്പർശിച്ചതെന്തുകൊണ്ടെന്ന് പറയുക.
Prayer: Lord, awaken our conscience, guide us toward truth and sustain families carrying fear and grief. Teach us patience as trust is rebuilt. Amen.
പ്രാർഥന: കർത്താവേ, മനസ്സാക്ഷി ഉണർത്തി സത്യത്തിലേക്കു നയിക്കണമേ. ഭയവും ദുഃഖവും വഹിക്കുന്ന കുടുംബങ്ങളെ താങ്ങി വിശ്വാസം പുതുക്കുമ്പോൾ ക്ഷമ പഠിപ്പിക്കണമേ. ആമേൻ.
Sources and further reading • കൂടുതൽ പഠനത്തിനായി
- Genesis 42 — RSVCE
- Genesis 42 — USCCB
- Genesis 37 — dreams and betrayal
- Genesis 35 — Benjamin’s birth
- Genesis 43 — the next journey
Illustrations are teaching reconstructions, not portraits or archaeological records. The journey image is schematic; figures do not establish exact ages. Motives not explicitly stated are labelled as interpretations. • ചിത്രങ്ങൾ പഠനസഹായിയായ കലാവിഷ്കാരങ്ങളാണ്; ഭൂപടം രൂപരേഖയാണ്.




