EXODUS • CHAPTER 5 • ENGLISH & MALAYALAM BIBLE STUDY
When Deliverance Meets Resistance
പുറപ്പാട് 5 — വിമോചനദൗത്യം എതിർപ്പിനെ നേരിടുമ്പോൾ
Pharaoh refuses, the burdens increase, and Moses brings his anguish to God.

Exodus 5 — Scriptureപുറപ്പാട് 5 — തിരുവചനം
English: supplied Revised Standard Version Catholic Edition. Malayalam: supplied chapter text. Each language retains its supplied verse divisions; some sentences cross different verse boundaries. Study commentary follows separately.
Bricks without Straw · ഫറവോയുടെ പ്രതികരണം
5:1
Afterward Moses and Aaron went to Pharaoh and said, “Thus says the Lord, the God of Israel, ‘Let my people go, that they may hold a feast to me in the wilderness.’”
മോശയും അഹറോനും ഫറവോയുടെ മുന്‍പില്‍ച്ചെന്നു പറഞ്ഞു: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവു കല്പിക്കുന്നു: മരുഭൂമിയില്വന്ന് എന്റെ ബഹുമാനാര്‍ഥം പൂജാമഹോത്സവം ആഘോഷിക്കാന്‍ എന്റെ ജനത്തെ വിട്ടയയ്ക്കുക.
5:2
But Pharaoh said, “Who is the Lord, that I should heed his voice and let Israel go? I do not know the Lord, and moreover I will not let Israel go.”
അപ്പോള്‍, ഫറവോ ചോദിച്ചു: ആരാണീ കര്‍ത്താവ്? അവന്റെ വാക്കുകേട്ടു ഞാന്‍ എന്തിന് ഇസ്രായേല്‍ക്കാരെ വിട്ടയയ്ക്കണം? ഞാന്‍ കര്‍ത്താവിനെ അറിയുന്നില്ല, ഇസ്രായേല്‍ക്കാരെ വിട്ടയയ്ക്കുകയുമില്ല.
5:3
Then they said, “The God of the Hebrews has met with us; let us go, we pray, a three days’ journey into the wilderness, and sacrifice to the Lord our God, lest he fall upon us with pestilence or with the sword.”
അപ്പോള്‍, അവര്‍ പറഞ്ഞു: ഹെബ്രായരുടെ ദൈവം ഞങ്ങളെ സന്ദര്‍ശിച്ചിരിക്കുന്നു. ആകയാല്‍, മൂന്നു ദിവസത്തെയാത്രചെയ്ത് മരുഭൂമിയില്‍ച്ചെന്നു ഞങ്ങളുടെ ദൈവമായ കര്‍ത്താവിനു ബലിയര്‍പ്പിക്കാന്‍ ഞങ്ങളെ അനുവദിക്കുക. അല്ലാത്തപക്ഷം, അവിടുന്നു മഹാമാരികൊണ്ടോ വാള്‍കൊണ്ടോ ഞങ്ങളെ ശിക്ഷിക്കും.
5:4
But the king of Egypt said to them, “Moses and Aaron, why do you take the people away from their work? Get to your burdens.”
അപ്പോള്‍ ഈജിപ്തുരാജാവ് അവരോടു പറഞ്ഞു: മോശേ, അഹറോനേ, നിങ്ങള്‍ ജനത്തിന്റെ ജോലിക്കു മുടക്കം വരുത്തുന്നതെന്തിന്? പോയി നിങ്ങളുടെ കാര്യം നോക്കുവിന്‍.
5:5
And Pharaoh said, “Behold, the people of the land are now many and you make them rest from their burdens!”
അവന് തുടര്‍ന്നു: നാട്ടില്‍ നിങ്ങളുടെ ജനം ഏറെയുണ്ട്. അവരുടെ ജോലിക്കു നിങ്ങള്‍ മുടക്കം വരുത്തുകയോ?
5:6
The same day Pharaoh commanded the taskmasters of the people and their foremen,
ഫറവോ അന്നുതന്നെ ജനത്തിന്റെ മേല്‍നോട്ടക്കാരോടും അവരുടെ മേലധികാരികളോടും കല്പിച്ചു:
5:7
“You shall no longer give the people straw to make bricks, as heretofore; let them go and gather straw for themselves.
ഇഷ്ടികയുണ്ടാക്കാന്‍ വേണ്ട വയ്ക്കോല് മുന്‍പെന്നപോലെ ഇനി ജനത്തിന് എത്തിച്ചുകൊടുക്കേണ്ടാ; അവര്‍തന്നെ പോയി ആവശ്യമുള്ള വയ്ക്കോല് ശേഖരിക്കട്ടെ.
5:8
But the number of bricks which they made heretofore you shall lay upon them, you shall by no means lessen it; for they are idle; therefore they cry, ‘Let us go and offer sacrifice to our God.’
എന്നാല്‍ ഇതുവരെ ഉണ്ടാക്കിയിരുന്നത്ര ഇഷ്ടികയുണ്ടാക്കാന്‍ അവരെ നിര്‍ബന്ധിക്കുകയും വേണം. അതില്‍ കുറവുവരരുത്. അവര്‍ അലസരാണ്. അതുകൊണ്ടാണ്, ഞങ്ങളുടെ ദൈവത്തിന് ബലിയര്‍പ്പിക്കാന്‍ ഞങ്ങള്‍ പോകട്ടെ എന്ന് അവര്‍ മുറവിളി കൂട്ടുന്നത്.
5:9
Let heavier work be laid upon the men that they may labor at it and pay no regard to lying words.”
അവരെക്കൊണ്ട് കൂടുതല്‍ ജോലി ചെയ്യിക്കുക. അങ്ങനെ അവര്‍ അധ്വാനിക്കുകയും വ്യാജ വാക്കുകളില്‍ ശ്രദ്ധിക്കാതിരിക്കുകയും ചെയ്യട്ടെ.
5:10
So the taskmasters and the foremen of the people went out and said to the people, “Thus says Pharaoh, ‘I will not give you straw.
മേല്‍നോട്ടക്കാരും മേസ്തിരികളും ചെന്ന് ജനത്തോടു പറഞ്ഞു: ഇനി നിങ്ങള്‍ക്കു വയ്ക്കോല് തരുകയില്ല എന്നു ഫറവോ പറയുന്നു.
5:11
Go yourselves, get your straw wherever you can find it; but your work will not be lessened in the least.’”
നിങ്ങള്‍തന്നെ പോയി കിട്ടാവുന്നിടത്തുനിന്നെല്ലാം വയ്ക്കോല് ശേഖരിക്കുവിന്‍. എന്നാല്‍, പണിയില്‍യാതൊരു കുറവും വരരുത്.
5:12
So the people were scattered abroad throughout all the land of Egypt, to gather stubble for straw.
ജനം വയ്ക്കോല്‍ശേഖരിക്കുന്നതിന് ഈജിപ്തിന്റെ നാനാഭാഗങ്ങളിലേക്കും പോയി.
5:13
The taskmasters were urgent, saying, “Complete your work, your daily task, as when there was straw.”
മേല്‍നോട്ടക്കാര്‍ കര്‍ശനമായി നിര്‍ദേശിച്ചു: ദിവസംതോറുമുള്ള വേല, വയ്ക്കോല് തന്നിരുന്നപ്പോള്‍ എന്നപോലെ ചെയ്തു തീര്‍ക്കുവിന്‍.
5:14
And the foremen of the people of Israel, whom Pharaoh’s taskmasters had set over them, were beaten, and were asked, “Why have you not done all your task of making bricks today, as hitherto?”
ഫറവോയുടെ ഉദ്യോഗസ്ഥന്മാര് ജോലിയുടെമേല്‍നോട്ടത്തിനു നിയമിച്ചിരുന്ന ഇസ്രായേല്‍ക്കാരെ പ്രഹരിച്ചുകൊണ്ടു ചോദിച്ചു: നിങ്ങള്‍ ഇതുവരെ ഉണ്ടാക്കിക്കൊണ്ടിരുന്നത്ര ഇഷ്ടികകള്‍ ഇന്നലെയും ഇന്നും ഉണ്ടാക്കാഞ്ഞതെന്ത്?
5:15
Then the foremen of the people of Israel came and cried to Pharaoh, “Why do you deal thus with your servants?
ഇസ്രായേല്‍ക്കാരായ മേല്‍നോട്ടക്കാര്‍ ഫറവോയെ സമീപിച്ച് ഇങ്ങനെ പരാതിപ്പെട്ടു: അങ്ങയുടെ ദാസന്മാരോട് എന്താണ് ഇപ്രകാരം പെരുമാറുന്നത്?
5:16
No straw is given to your servants, yet they say to us, ‘Make bricks!’ And behold, your servants are beaten; but the fault is in your own people.”
അങ്ങയുടെ ദാസന്മാര്ക്ക് അവര്‍ വയ്ക്കോല് തരുന്നില്ല; എങ്കിലും ഇഷ്ടികയുണ്ടാക്കുവിന്‍ എന്ന് അവര്‍ കല്പിക്കുന്നു; അങ്ങയുടെ ദാസന്മാരെ പ്രഹരിക്കുന്നു. എന്നാല്‍, കുറ്റം അങ്ങയുടെ ജനത്തിന്റേതാണ്.
5:17
But he said, “You are idle, you are idle; therefore you say, ‘Let us go and sacrifice to the Lord.’
ഫറവോ മറുപടി പറഞ്ഞു: നിങ്ങള്‍ അലസരാണ്. അതുകൊണ്ടാണു കര്‍ത്താവിനു ബലിയര്‍പ്പിക്കാന്‍ ഞങ്ങള്‍ പോകട്ടെ എന്നു നിങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്.
5:18
Go now, and work; for no straw shall be given you, yet you shall deliver the same number of bricks.”
പോയി ജോലി ചെയ്യുവിന്‍, നിങ്ങള്‍ക്കു വയ്ക്കോല് തരുകയില്ല. എന്നാല്‍, ഇഷ്ടികയുടെ എണ്ണം കുറയുകയുമരുത്.
5:19
The foremen of the people of Israel saw that they were in evil plight, when they said, “You shall by no means lessen your daily number of bricks.”
അനുദിനം ഉണ്ടാക്കുന്ന ഇഷ്ടികയുടെ എണ്ണത്തില്‍ കുറവു വരാന്‍ പാടില്ലെന്നു കേട്ടപ്പോള്‍ ഇസ്രായേല്‍ക്കാരായ മേലാളന്മാര് ധര്‍മസങ്കടത്തിലായി.
5:20
They met Moses and Aaron, who were waiting for them, as they came forth from Pharaoh;
ഫറവോയുടെ അടുക്കല്‍നിന്നു മടങ്ങിയെത്തുമ്പോള്‍ മോശയും അഹറോനും തങ്ങളെ കാത്തുനില്‍ക്കുന്നത് അവര്‍ കണ്ടു.
5:21
and they said to them, “The Lord look upon you and judge, because you have made us offensive in the sight of Pharaoh and his servants, and have put a sword in their hand to kill us.”
അവര്‍ മോശയോടും അഹറോനോടും പറഞ്ഞു: കര്‍ത്താവു നിങ്ങളുടെ പ്രവൃത്തി കണ്ടു നിങ്ങളെ വിധിക്കട്ടെ. ഫറവോയുടെയും അവന്റെ സേവകരുടെയും മുന്പില് നിങ്ങള്‍ ഞങ്ങളെ അവജ്ഞാപാത്രങ്ങളാക്കി. ഞങ്ങളെ വധിക്കാന്‍ നിങ്ങള്‍ അവരുടെ കൈയില്‍ വാള് കൊടുത്തിരിക്കുന്നു.
Israel’s Deliverance Assured · ഇസ്രായേലിന്റെ വിമോചനത്തിനുള്ള ഉറപ്പ്
5:22
Then Moses turned again to the Lord and said, “O Lord, why hast thou done evil to this people? Why didst thou ever send me?
അപ്പോള്‍ മോശ കര്‍ത്താവിനോടു പറഞ്ഞു: കര്‍ത്താവേ, അങ്ങ് എന്തിനാണ് ഈ ജനത്തോട് ഇത്ര ക്രൂരമായി പെരുമാറുന്നത്? എന്തിനാണ് അങ്ങ് എന്നെ ഇങ്ങോട്ടയച്ചത്?
5:23
For since I came to Pharaoh to speak in thy name, he has done evil to this people, and thou hast not delivered thy people at all.”
ഞാന്‍ അങ്ങയുടെ നാമത്തില്‍ ഫറവോയോടു സംസാരിക്കാന്‍ വന്നതുമുതല്‍ അവന് ഈ ജനത്തെ കഷ്ടപ്പെടുത്തുകയാണ്; അങ്ങ് അങ്ങയുടെ ജനത്തെ മോചിപ്പിക്കുന്നുമില്ല.
A request to worship—not a demand for less workദൈവത്തെ ആരാധിക്കാനുള്ള അപേക്ഷ
Exodus 5:1–3
Moses and Aaron ask Pharaoh to release Israel for a wilderness festival and sacrifice. Their second request specifies a three-days’ journey. This describes the journey, not simply three days off work. They speak with the authority of Israel’s God.
The warning about disease or the sword in verse 3 concerns what might befall “us,” the petitioners’ people. It is not yet a narrated plague against Egypt. The wider mission is liberation; the immediate request is expressed as permission to worship.
മോശയും അഹറോനും മരുഭൂമിയിൽ ഉത്സവവും ബലിയും അർപ്പിക്കാൻ ജനത്തെ അനുവദിക്കണമെന്നു ചോദിക്കുന്നു. മൂന്നു ദിവസത്തെ യാത്രയാണ് പറയുന്നത്; മൂന്നു ദിവസത്തെ അവധിമാത്രമല്ല. മൂന്നാം വാക്യത്തിലെ രോഗവും വാളും സംബന്ധിച്ച മുന്നറിയിപ്പിലെ ഞങ്ങൾ എന്നത് അപേക്ഷകരുടെ ജനത്തെയാണ് സൂചിപ്പിക്കുന്നത്.

References: RSVCE passage
Pharaoh refuses God’s authorityഫറവോ ദൈവത്തിന്റെ അധികാരം നിരസിക്കുന്നു
Exodus 5:2, 4–9
Pharaoh challenges the Lord’s authority and refuses release. His response is more than a request for information about a divine name: it rejects the obligation to obey. He calls the workers idle and treats worship as disruption.
The conflict asks who has the rightful claim on Israel’s service. Pharaoh sees a labor force under his command; God calls a people to worship. The narrator reports Pharaoh’s accusation of laziness without endorsing it.
ഫറവോ കർത്താവിനെ അനുസരിക്കേണ്ട ബാധ്യത നിരസിക്കുന്നു. ആരാധനയ്ക്കുള്ള അപേക്ഷയെ അലസതയായി ചിത്രീകരിക്കുന്നു. തൊഴിലാളികൾ യഥാർഥത്തിൽ മടിയന്മാരാണെന്ന് കഥാകൃത്ത് പറയുന്നില്ല. ജനത്തിന്റെ സേവനത്തിന്മേൽ ആര്‍ക്കാണ് അവകാശം എന്നതാണ് പ്രധാന സംഘർഷം.
References: Exodus 5
When did the brickwork begin?ഇഷ്ടികപ്പണി എപ്പോൾ ആരംഭിച്ചു?
Exodus 1:11–14; 5:7–8
The Israelites were already subject to forced construction and field labor in Exodus 1, before Moses’ public mission. That chapter names the store-cities Pithom and Raamses and explicitly mentions mortar and brick. Exodus 5 intensifies an existing system; it does not introduce brickmaking. Scripture gives no calendar date for its beginning.
Egyptian mud-brick technology is much older than this episode: archaeological examples reach back to predynastic Egypt. Houses, storage buildings, palaces and enclosure walls could use mud brick. Archaeology illustrates the craft; a surviving brick does not by itself identify its maker as an Israelite. This chapter does not say that the Israelites built the great pyramids.
പുറപ്പാട് 1-ൽത്തന്നെ സംഭരണനഗരങ്ങളുടെ നിർമാണവും ഇഷ്ടികപ്പണിയും വയൽവേലയും വിവരിക്കുന്നു. അധ്യായം 5 നിലവിലുള്ള അടിമവേല കൂടുതൽ കഠിനമാക്കുന്നു. കൃത്യമായ ആരംഭവർഷം നൽകുന്നില്ല. ഈജിപ്തിൽ മൺഇഷ്ടികയുടെ ഉപയോഗം അതിനും ഏറെ പുരാതനമാണ്. ഈ അധ്യായം പിരമിഡുകൾ പണിതതായി പറയുന്നില്ല.
References: Exodus 1 · Egyptian Museum: mud bricks
How sun-dried mud bricks were madeവെയിലിൽ ഉണക്കുന്ന മൺഇഷ്ടികയുടെ നിർമാണം
Ancient Egyptian craft background
A typical process used Nile mud containing silt, clay and sand, mixed with water and sometimes chopped plant material. Workers kneaded the mixture, packed it into an open wooden mold on the ground, lifted the mold and left the shaped bricks to dry in the sun.
This is historical background that helps explain the work; Exodus 5 is not a technical manual with a complete recipe. Ingredients and techniques varied. The image shows sun-dried mud bricks, rather than assuming modern fired red bricks or a kiln.
നൈൽ പ്രദേശത്തെ മണ്ണ് വെള്ളവുമായി കലർത്തി, ചിലപ്പോൾ നുറുക്കിയ വൈക്കോലും ചേർത്തു. മിശ്രിതം മരച്ചട്ടത്തിൽ നിറച്ചു രൂപം നൽകി ചട്ടം ഉയർത്തിയശേഷം വെയിലിൽ ഉണക്കി. ഇത് ചരിത്രപശ്ചാത്തലമാണ്; പുറപ്പാട് 5 പൂർണമായ നിർമാണവിധി നൽകുന്നില്ല.

References: Egyptian Museum: mud bricks · UCLA Encyclopedia of Egyptology: Mud-Brick
Why was straw important?വൈക്കോലിന്റെ പ്രയോജനം എന്തായിരുന്നു?
Exodus 5:7, 12; material background
Chopped straw supplied plant fibers that helped hold the mud mixture together and improved cohesion as bricks dried. In this scene it is a brick ingredient, not fuel for firing them. The people search for stubble—leftover dry stalk material—to use in place of the supplied straw.
Removing the supply shifts gathering and preparation onto exhausted workers. The difficulty is not that every possible mud brick requires straw: it is the demand for unchanged output under worsened production conditions.
നുറുക്കിയ വൈക്കോലിലെ നാരുകൾ മൺമിശ്രിതം കൂട്ടിപ്പിടിക്കാൻ സഹായിക്കുന്നു. ഇവിടെ അത് ഇഷ്ടികയിലെ ചേരുവയാണ്; ചൂളയിലെ ഇന്ധനമല്ല. വിതരണം നിർത്തിയപ്പോൾ ശേഷിച്ച ഉണങ്ങിയ തണ്ടുകൾ തേടി നടക്കേണ്ടിവന്നു. അതേ അളവിലുള്ള ഉൽപാദനത്തിന് അധിക ജോലിയും സമയവും ആവശ്യമായി.

References: Exodus 5 · UCLA Encyclopedia of Egyptology: Mud-Brick
No supplied straw—but the same quotaവൈക്കോലില്ല; ഇഷ്ടികയുടെ എണ്ണം കുറയുന്നില്ല
Exodus 5:6–14
Pharaoh orders the straw supply stopped while retaining the daily brick requirement. Gathering material is added to production time. Taskmasters enforce the demand, and Israelite foremen are beaten for shortfalls. No exact daily number is stated.
This is oppressive management: resources decrease, targets remain, and people are punished for the predictable failure. Pharaoh also seeks to drown out the liberation message with relentless work. A spiritual application must recognize this injustice, rather than blame the victims for failing to work harder.
ദിവസേന ഉണ്ടാക്കേണ്ട ഇഷ്ടികയുടെ എണ്ണം കുറയ്ക്കാതെ വൈക്കോൽ വിതരണം ഫറവോ നിർത്തുന്നു. കുറവ് വന്നപ്പോൾ ഇസ്രായേൽ മേൽനോട്ടക്കാരെ മർദിച്ചു. കൃത്യമായ ദിവസക്കണക്ക് വചനത്തിൽ നൽകുന്നില്ല. ഇത് തൊഴിലാളികളുടെ കുറവല്ല; അന്യായമായ പീഡനമാണ്.

References: RSVCE passage
Taskmasters and Israelite foremen are different groupsഈജിപ്തിലെ അധികാരികളും ഇസ്രായേൽ മേൽനോട്ടക്കാരും
Exodus 5:14–19
The royal taskmasters exercise Egyptian authority; the foremen are Israelites placed over their own people. The latter are caught between the regime’s demands and the workers’ inability to meet them. They petition Pharaoh about the unfairness, but receive no relief.
These foremen should not automatically be identified with every elder who welcomed Moses in chapter 4. The text distinguishes their work role. Their complaint exposes the gap between what Pharaoh demands and what his administration supplies.
ഫറവോയുടെ അധികാരം നടപ്പാക്കുന്നവരും സ്വന്തം ജനത്തിന്റെ പണിക്കു ചുമതലപ്പെടുത്തിയ ഇസ്രായേൽ മേൽനോട്ടക്കാരും വ്യത്യസ്തരാണ്. രണ്ടാമത്തെ കൂട്ടർ പരാതി പറഞ്ഞിട്ടും ഇളവ് ലഭിച്ചില്ല. മുൻ അധ്യായത്തിലെ എല്ലാ ശ്രേഷ്ഠരും ഇവർ തന്നെയാണെന്ന് ഉറപ്പിക്കരുത്.

References: Exodus 5
Why do they turn against Moses and Aaron?അവർ മോശയെയും അഹറോനെയും കുറ്റപ്പെടുത്തിയത് എന്തിന്?
Exodus 5:20–21
After their failed appeal, the foremen confront Moses and Aaron. They believe the intervention has made their position dangerous and call for God’s judgment on the brothers. Their language about giving the officials a sword expresses mortal danger; it need not describe someone literally handing over a weapon.
The reaction is understandable as the anguish of people under coercion. It does not establish that Pharaoh’s cruelty was the brothers’ wrongdoing. Oppressive retaliation can divide the very people seeking freedom.
പരാതി ഫലിക്കാതെ വന്നപ്പോൾ മോശയുടെയും അഹറോന്റെയും ഇടപെടലാണ് അവസ്ഥ മോശമാക്കിയതെന്ന് അവർ ആരോപിക്കുന്നു. കൊല്ലാൻ വാൾ കൊടുത്തു എന്ന ഭാഷ ജീവാപായത്തെ വ്യക്തമാക്കുന്നു. പീഡനം വിമോചനം പ്രതീക്ഷിച്ചവരെ തന്നെ തമ്മിൽ അകറ്റുന്ന കാഴ്ചയാണിത്.

References: RSVCE passage
Why does Moses speak of God doing evil?ദൈവം ദുരിതം വരുത്തിയെന്നു മോശ ചോദിക്കുന്നത് എന്തുകൊണ്ട്?
Exodus 5:22–23; CCC 309–314
Moses returns to God with a complaint: the mission seems to have increased suffering without bringing rescue. In context, “evil” concerns the calamity that has overtaken the people. His anguished question voices his difficulty understanding God’s action; it is not a doctrinal declaration that God is morally wicked.
Moses does not yet see the whole story. Catholic teaching recognizes the gravity of suffering and affirms that God is not the author of moral evil (CCC 311). That teaching gives a framework for reading the question; it does not pretend to explain every instance of suffering. Pharaoh remains responsible for his cruel orders.
Moses brings the crisis into prayer rather than concealing it. This is lament: honest appeal within an ongoing relationship with God. The chapter ends before God’s reply, which begins in Exodus 6:1.
രക്ഷയ്ക്കുള്ള ദൗത്യം കൂടുതൽ ദുരിതം വരുത്തിയതുപോലെ തോന്നിയതിനാൽ മോശ ദൈവത്തോട് സങ്കടം തുറന്നു പറയുന്നു. ഇവിടെ തിന്മ എന്നത് ജനത്തിനുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ്. ദൈവം ധാർമികമായി ദുഷ്ടനാണെന്ന പഠനമല്ല ഈ വിലാപപ്രാർത്ഥന. ദൈവം ധാർമികതിന്മയുടെ കാരണക്കാരനല്ലെന്ന് CCC 311 പഠിപ്പിക്കുന്നു. മറുപടി അടുത്ത അധ്യായത്തിന്റെ തുടക്കത്തിലാണ്.

References: RSVCE passage · Catechism 309–314 · Exodus 6
Faith when obedience brings no immediate reliefഉടൻ ആശ്വാസമില്ലാത്തപ്പോഴും വിശ്വാസം
Exodus 4:31 → 5:21–23 → 6:1
Chapter 4 ends in belief and worship; chapter 5 ends in distress and unanswered questions. The change warns against measuring a calling solely by immediate outward success. Opposition alone does not prove that God has abandoned his people.
This is not permission to accept abuse silently. The foremen appeal against injustice, and Moses cries to God. Readers can pray honestly, seek help and protect those suffering. We should not promise that faithful obedience always brings quick comfort—or use this account to excuse exploitation.
മുൻ അധ്യായത്തിലെ വിശ്വാസത്തിനും ആരാധനയ്ക്കും പിന്നാലെ ഇവിടെ നിരാശ വരുന്നു. ഉടനെയുള്ള വിജയം മാത്രം ദൈവവിളിയുടെ അളവുകോലല്ല. അതേസമയം പീഡനം മിണ്ടാതെ സഹിക്കണമെന്ന കല്പനയുമല്ല ഇത്. അനീതിക്കെതിരെ സഹായം തേടുകയും സത്യസന്ധമായി പ്രാർത്ഥിക്കുകയും ചെയ്യാം.

Chapter sequence and key connectionsഅധ്യായക്രമവും പ്രധാനബന്ധങ്ങളും
Exodus 5:1–23
1–5: the worship request is refused. 6–14: straw is withheld but quotas remain. 15–19: the foremen appeal unsuccessfully. 20–21: they blame Moses and Aaron. 22–23: Moses brings his anguish to God. No plague or palace miracle is narrated in this chapter.
Two competing commands shape the story: God calls Israel to worship; Pharaoh orders production without relief. The central question is not whether slavery should be more efficient, but how God’s people will be freed from it.
Prayer: Lord, hear those crushed by injustice. Give us courage to resist cruelty, compassion for the exhausted and faith to bring our unanswered questions to you. Amen.
ആരാധനയ്ക്കുള്ള അപേക്ഷ, നിരസനം, വർധിച്ച അടിമവേല, മേൽനോട്ടക്കാരുടെ പരാതി, മോശയ്ക്കെതിരായ ആരോപണം, തുടർന്ന് വിലാപപ്രാർത്ഥന എന്നതാണ് ക്രമം. ഈ അധ്യായത്തിൽ മഹാമാരിയോ കൊട്ടാരത്തിലെ അദ്ഭുതമോ വിവരിക്കുന്നില്ല. കർത്താവേ, പീഡിതരെ കാത്തുകൊള്ളണമേ; അനീതിയെ ചെറുക്കാനും ക്ഷീണിതരെ സഹായിക്കാനും ഞങ്ങൾക്ക് ധൈര്യം തരണമേ. ആമേൻ.

References: Exodus 5




