EXODUS • CHAPTER 4 • ENGLISH & MALAYALAM BIBLE STUDY

Equipped and Sent

പുറപ്പാട് 4 — ദൈവം ശക്തിപ്പെടുത്തി അയയ്ക്കുന്നു

God answers hesitation, gives signs and a helper, and calls a household and a people into covenant faithfulness.

Exodus 4: God equips Moses, Aaron assists and the people believe
Exodus 4: God equips Moses, Aaron assists and the people believe • Illustrative biblical art. Open at full size.

Study notes and illustrations prepared in the Genesis-series format. Full supplied English/Malayalam Scripture can be added in paired verse rows. Read Exodus 4 in the RSV Catholic Edition.

Exodus 4 — Scriptureപുറപ്പാട് 4 — തിരുവചനം

English: supplied Revised Standard Version Catholic Edition. Malayalam: supplied chapter text. Each language retains its supplied verse divisions; some sentences cross different verse boundaries. Study commentary follows separately.

English · RSVCEമലയാളം

Moses’ miraculous power · മോശയെ ശക്തിപ്പെടുത്തുന്നു

4:1

Then Moses answered, “But behold, they will not believe me or listen to my voice, for they will say, ‘The Lord did not appear to you.’”

മോശ പറഞ്ഞു: അവര്‍ എന്നെ വിശ്വസിക്കുകയില്ല. എന്റെ വാക്കു കേള്‍ക്കുകയുമില്ല. കര്‍ത്താവു നിനക്കു പ്രത്യക്ഷപ്പെട്ടില്ല എന്ന് അവര്‍ പറയും.

4:2

The Lord said to him, “What is that in your hand?” He said, “A rod.”

കര്‍ത്താവ് അവനോടു ചോദിച്ചു: നിന്റെ കൈയിലിരിക്കുന്നത് എന്താണ്? അവന്‍ പറഞ്ഞു: ഒരു വടി.

4:3

And he said, “Cast it on the ground.” So he cast it on the ground, and it became a serpent; and Moses fled from it.

അവിടുന്നു കല്‍പിച്ചു: അതു നിലത്തിടുക. അവന്‍ വടി നിലത്തിട്ടപ്പോള്‍ അതു സര്‍പ്പമായിത്തീര്‍ന്നു.

4:4

But the Lord said to Moses, “Put out your hand, and take it by the tail”—so he put out his hand and caught it, and it became a rod in his hand—

മോശ അതുകണ്ട് അകന്നുമാറി. കര്‍ത്താവ് അരുളിച്ചെയ്തു: കൈനീട്ടി അതിന്റെ വാലില്‍പിടിക്കുക. അവന്‍ കൈനീട്ടി അതിനെ പിടിച്ചപ്പോള്‍ അതു വീണ്ടും വടിയായിത്തീര്‍ന്നു.

4:5

“that they may believe that the Lord, the God of their fathers, the God of Abraham, the God of Isaac, and the God of Jacob, has appeared to you.”

ഇത് തങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവ്, അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം, നിനക്കു പ്രത്യക്ഷപ്പെട്ടുവെന്ന് അവര്‍ വിശ്വസിക്കാന്‍ വേണ്ടിയാണ്.

4:6

Again, the Lord said to him, “Put your hand into your bosom.” And he put his hand into his bosom; and when he took it out, behold, his hand was leprous, as white as snow.

കര്‍ത്താവ് വീണ്ടും അരുളിച്ചെയ്തു: നിന്റെ കൈ മാറിടത്തില്‍ വയ്ക്കുക. അവന്‍ അപ്രകാരം ചെയ്തു. കൈ തിരിച്ചെടുത്തപ്പോള്‍ അതു മഞ്ഞുപോലെ വെളുത്തു കുഷ്ഠമുള്ളതായി കാണപ്പെട്ടു.

4:7

Then God said, “Put your hand back into your bosom.” So he put his hand back into his bosom; and when he took it out, behold, it was restored like the rest of his flesh.

അവിടുന്നു കല്‍പിച്ചു: കൈ വീണ്ടും മാറിടത്തില്‍ വയ്ക്കുക. അവന്‍ അപ്രകാരം ചെയ്തു. മാറിടത്തില്‍നിന്ന് കൈ തിരിച്ചെടുത്തപ്പോള്‍ അതു പൂര്‍വസ്ഥിതിയിലായി. ശരീരത്തിന്റെ മറ്റു ഭാഗങ്ങള്‍പോലെ കാണപ്പെട്ടു.

4:8

“If they will not believe you,” God said, “or heed the first sign, they may believe the latter sign.

അവര്‍ നിന്നെ വിശ്വസിക്കാതിരിക്കുകയും നിന്റെ ആദ്യത്തെ അടയാളത്തിന്റെ സാക്ഷ്യം സ്വീകരിക്കാതിരിക്കുകയും ചെയ്താല്‍, രണ്ടാമത്തേതിന്റെ സാക്ഷ്യം സ്വീകരിച്ചേക്കും.

4:9

If they will not believe even these two signs or heed your voice, you shall take some water from the Nile and pour it upon the dry ground; and the water which you shall take from the Nile will become blood upon the dry ground.”

ഈ രണ്ട് അടയാളങ്ങളും അവര്‍ വിശ്വസിക്കാതിരിക്കുകയും നിന്റെ സാക്ഷ്യം സ്വീകരിക്കാതിരിക്കുകയും ചെയ്യുന്ന പക്ഷം, നീ നദിയില്‍നിന്നു കുറെവെള്ളമെടുത്തു കരയില്‍ ഒഴിക്കുക; നദിയില്‍നിന്നു നീയെടുക്കുന്ന ജലം കരയില്‍ രക്തമായി മാറും.

Aaron is appointed · അഹറോന്റെ നിയമനം

4:10

But Moses said to the Lord, “Oh, my Lord, I am not eloquent, either heretofore or since thou hast spoken to thy servant; but I am slow of speech and of tongue.”

മോശ കര്‍ത്താവിനോടു പറഞ്ഞു: കര്‍ത്താവേ, ഞാന്‍ ഒരിക്കലും വാക്ചാതുരിയുള്ളവനായിരുന്നില്ല. അങ്ങു ദാസനോടു സംസാരിച്ചതിനുശേഷവും അങ്ങനെ തന്നെ. സംസാരിക്കുമ്പോള്‍ നാവിനു തടസ്സമുള്ളവനാണു ഞാന്‍.

4:11

Then the Lord said to him, “Who has made man’s mouth? Who makes him dumb, or deaf, or seeing, or blind? Is it not I, the Lord?

കര്‍ത്താവ് അവനോടു ചോദിച്ചു: ആരാണു മനുഷ്യനു സംസാരശക്തി നല്‍കിയത്? ആരാണ് അവനെ മൂകനോ ബധിരനോ കാഴ്ചയുള്ളവനോ കുരുടനോ ആക്കുന്നത്? കര്‍ത്താവായ ഞാനല്ലേ?

4:12

Now therefore go, and I will be with your mouth and teach you what you shall speak.”

ആകയാല്‍ നീ പുറപ്പെടുക. സംസാരിക്കാന്‍ ഞാന്‍ നിന്നെ സഹായിക്കും. നീ പറയേണ്ടതെന്തെന്നു ഞാന്‍ പഠിപ്പിച്ചു തരും.

4:13

But he said, “Oh, my Lord, send, I pray, some other person.”

എന്നാല്‍ അവന്‍ അപേക്ഷിച്ചു: കര്‍ത്താവേ, ദയ ചെയ്ത് മറ്റാരെയെങ്കിലും അയയ്‌ക്കേണമേ!

4:14

Then the anger of the Lord was kindled against Moses and he said, “Is there not Aaron, your brother, the Levite? I know that he can speak well; and behold, he is coming out to meet you, and when he sees you he will be glad in his heart.

അപ്പോള്‍ കര്‍ത്താവുമോശയോടു കോപിച്ചു പറഞ്ഞു: നിനക്കു ലേവ്യനായ അഹറോന്‍ എന്നൊരു സഹോദരനുണ്ടല്ലോ. അവന്‍ നന്നായി സംസാരിക്കുമെന്ന് എനിക്കറിയാം. ഇതാ, അവന്‍ നിന്നെ കാണാന്‍ വരുന്നു.

4:15

And you shall speak to him and put the words in his mouth; and I will be with your mouth and with his mouth, and will teach you what you shall do.

നിന്നെ കാണുമ്പോള്‍ അവന്‍ സന്തോഷിക്കും. പറയേണ്ട വാക്കുകള്‍ നീ അവനു പറഞ്ഞുകൊടുക്കുക. ഞാന്‍ നിന്റെയും അവന്റെയും നാവിനെ ശക്തിപ്പെടുത്തും. നിങ്ങള്‍ ചെയ്യേണ്ടതു നിങ്ങള്‍ക്കു ഞാന്‍ പഠിപ്പിച്ചു തരുകയുംചെയ്യും.

4:16

He shall speak for you to the people; and he shall be a mouth for you, and you shall be to him as God.

അവന്‍ നിനക്കു പകരം ജനത്തോടു സംസാരിക്കും; അവന്‍ നിന്റെ വക്താവായിരിക്കും; നീ അവനു ദൈവത്തെപ്പോലെയും.

4:17

And you shall take in your hand this rod, with which you shall do the signs.”

ഈ വടി കൈയിലെടുത്തുകൊള്ളുക. നീ അതുകൊണ്ട് അദ്ഭുതങ്ങള്‍പ്രവര്‍ത്തിക്കും.

Moses returns to Egypt · മോശ ഈജിപ്തിലേക്ക്

4:18

Moses went back to Jethro his father-in-law and said to him, “Let me go back, I pray, to my kinsmen in Egypt and see whether they are still alive.” And Jethro said to Moses, “Go in peace.”

മോശ അമ്മായിയപ്പനായ ജത്രോയുടെ അടുക്കല്‍ തിരികെച്ചെന്നു പറഞ്ഞു: ഈജിപ്തിലുള്ള എന്റെ സഹോദരര്‍ ജീവിച്ചിരിപ്പുണ്ടോയെന്ന് അറിയുന്നതിന് അങ്ങോട്ടു മടങ്ങിപ്പോകാന്‍ എന്നെ അനുവദിക്കണം. ജത്രോ പറഞ്ഞു: നീ സമാധാനത്തോടെ പോവുക.

4:19

And the Lord said to Moses in Mid′ian, “Go back to Egypt; for all the men who were seeking your life are dead.”

മിദിയാനില്‍വച്ചു കര്‍ത്താവു മോശയോടു പറഞ്ഞു: നീ ഈജിപ്തിലേക്കു മടങ്ങിപ്പോവുക, നിന്നെ കൊല്ലാന്‍ കാത്തിരുന്നവര്‍ മരിച്ചുകഴിഞ്ഞു.

4:20

So Moses took his wife and his sons and set them on an ass, and went back to the land of Egypt; and in his hand Moses took the rod of God.

മോശ ഭാര്യയെയും പുത്രന്‍മാരെയും കഴുതപ്പുറത്ത് കയറ്റി ഈജിപ്തിലേക്കു തിരിച്ചു. അവന്‍ ദൈവത്തിന്റെ വടിയും കൈയിലെടുത്തു.

4:21

And the Lord said to Moses, “When you go back to Egypt, see that you do before Pharaoh all the miracles which I have put in your power; but I will harden his heart, so that he will not let the people go.

കര്‍ത്താവു മോശയോടു പറഞ്ഞു: നീ ഈജിപ്തിലേക്കു മടങ്ങുകയാണ്. അവിടെയെത്തുമ്പോള്‍ ഞാന്‍ നിനക്കു വശമാക്കിത്തന്നിരിക്കുന്ന അദ്ഭുതങ്ങള്‍ ഫറവോയുടെ സാന്നിധ്യത്തില്‍ പ്രവര്‍ത്തിക്കണം. എന്നാല്‍ ഞാന്‍ അവനെ കഠിനചിത്തനാക്കും; അവന്‍ ജനത്തെ വിട്ടയയ്ക്കുകയില്ല.

4:22

And you shall say to Pharaoh, ‘Thus says the Lord, Israel is my first-born son,

നീ ഫറവോയോടു പറയണം. കര്‍ത്താവു പറയുന്നു, ഇസ്രായേല്‍ എന്റെ പുത്രനാണ്, എന്റെ ആദ്യജാതന്‍.

4:23

and I say to you, “Let my son go that he may serve me”; if you refuse to let him go, behold, I will slay your first-born son.’”

ഞാന്‍ നിന്നോട് ആജ്ഞാപിക്കുന്നു, എന്നെ ആരാധിക്കാന്‍വേണ്ടി എന്റെ പുത്രനെ വിട്ടയയ്ക്കുക. നീ അവനെ വിട്ടയയ്ക്കുന്നില്ലെങ്കില്‍ നിന്റെ പുത്രനെ, നിന്റെ ആദ്യജാതനെത്തന്നെ ഞാന്‍ വധിക്കും.

4:24

At a lodging place on the way the Lord met him and sought to kill him.

യാത്രാമധ്യേ അവര്‍ താമസിച്ചിരുന്ന സ്ഥലത്ത് കര്‍ത്താവു പ്രത്യക്ഷനായി മോശയെ വധിക്കാനൊരുങ്ങി.

4:25

Then Zippo′rah took a flint and cut off her son’s foreskin, and touched Moses’ feet with it, and said, “Surely you are a bridegroom of blood to me!”

ഉടനെ സിപ്പോറാ ഒരു കല്‍ക്കത്തിയെടുത്ത് തന്റെ പുത്രന്റെ അഗ്രചര്‍മം ഛേദിച്ചു. അതുകൊണ്ട് മോശയുടെ പാദങ്ങളില്‍ സ്പര്‍ശിച്ചിട്ട് അവള്‍ പറഞ്ഞു: നീ എനിക്കു രക്തഭര്‍ത്താവാകുന്നു.

4:26

So he let him alone. Then it was that she said, “You are a bridegroom of blood,” because of the circumcision.

അപ്പോള്‍ അവിടുന്നു അവനെ വിട്ടുപോയി. അവള്‍ പറഞ്ഞു: പരിച്‌ഛേദനം നിമിത്തം നീ എനിക്കും രക്തഭര്‍ത്താവാകുന്നു.

4:27

The Lord said to Aaron, “Go into the wilderness to meet Moses.” So he went, and met him at the mountain of God and kissed him.

കര്‍ത്താവ് അഹറോനോടു പറഞ്ഞു: നീ മരുഭൂമിയിലേക്കു പോയി മോശയെ കാണുക. അതനുസരിച്ച് അഹറോന്‍ പോയി. ദൈവത്തിന്റെ മലയില്‍വച്ച് അവനെ കണ്ടുമുട്ടി ചുംബിച്ചു.

4:28

And Moses told Aaron all the words of the Lord with which he had sent him, and all the signs which he had charged him to do.

തന്നെ അയച്ച കര്‍ത്താവു കല്‍പിച്ച എല്ലാക്കാര്യങ്ങളും താന്‍ പ്രവര്‍ത്തിക്കണമെന്ന് അവിടുന്നു ഭരമേല്‍പിച്ച അടയാളങ്ങളും മോശ അഹറോനോടു വിവരിച്ചുപറഞ്ഞു.

4:29

Then Moses and Aaron went and gathered together all the elders of the people of Israel.

അനന്തരം, മോശയും അഹറോനും ചെന്ന് ഇസ്രായേല്‍ ശ്രേഷ്ഠന്‍മാരെയെല്ലാം വിളിച്ചുകൂട്ടി.

4:30

And Aaron spoke all the words which the Lord had spoken to Moses, and did the signs in the sight of the people.

കര്‍ത്താവു മോശയോടു പറഞ്ഞകാര്യങ്ങളെല്ലാം അഹറോന്‍ ജനത്തോടു വിവരിക്കുകയും അവരുടെ മുന്‍പില്‍ അടയാളങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. ജനം വിശ്വസിച്ചു.

4:31

And the people believed; and when they heard that the Lord had visited the people of Israel and that he had seen their affliction, they bowed their heads and worshiped.

കര്‍ത്താവ് ഇസ്രായേല്‍മക്കളെ സന്ദര്‍ശിക്കുന്നുവെന്നും അവരുടെ കഷ്ടതകള്‍ കണ്ടിരിക്കുന്നുവെന്നും കേട്ടപ്പോള്‍, അവര്‍ തലകുനിച്ച് അവിടുത്തെ ആരാധിച്ചു.

Moses’ objections and God’s answersമോശയുടെ മടിയും ദൈവത്തിന്റെ മറുപടിയും

Exodus 4:1–17; earlier questions in Exodus 3:11–15

Three concerns shape this chapter. First, Moses fears that people will reject his claim to have encountered God; signs answer this concern. Second, he says that he lacks eloquence and is slow of speech and tongue; God promises to teach him what to say. Finally, he asks that someone else be sent; God becomes angry and appoints Aaron to assist.

The earlier “Who am I?” and the question about God’s name belong to Exodus 3. These are the first two stages in the wider sequence of Moses’ hesitation. Scripture gives no diagnosis of a particular speech disorder.

ജനങ്ങൾ വിശ്വസിക്കില്ലെന്ന ഭയം, സംസാരിക്കാനുള്ള പ്രയാസം, മറ്റൊരാളെ അയയ്ക്കണമെന്ന അപേക്ഷ എന്നിവയാണ് ഈ അധ്യായത്തിലെ പ്രധാന മടികൾ. ദൈവം അടയാളങ്ങളും സംസാരിക്കാൻ സഹായവും അഹറോന്റെ സഹകരണവും നൽകുന്നു. ഞാൻ ആര് എന്ന ചോദ്യവും ദൈവനാമത്തെക്കുറിച്ചുള്ള ചോദ്യവും മുൻ അധ്യായത്തിലാണ്.

Moses’ objections and God’s answers
Moses’ objections and God’s answers • Illustrative biblical art. Open at full size.

Sources: RSVCE passage · Exodus 3

The staff becomes a serpent—and a staff againവടി സർപ്പമാകുകയും വീണ്ടും വടിയാകുകയും ചെയ്യുന്നു

Exodus 4:2–5

Moses throws down his staff; it becomes a serpent and he retreats. At God’s command he takes it by the tail, and it becomes a staff again. Verse 5 states the sign’s purpose: confirmation that the God of Israel’s ancestors appeared to Moses.

God’s authority over what frightens Moses is a reasonable theological observation. Egypt’s royal cobra symbolism can supply background, but this verse does not identify the snake as a cobra or explain the sign as an attack on one named Egyptian deity. Nor does it explicitly identify this serpent with Satan. The later contest with Pharaoh’s magicians is a separate event.

ദൈവകല്പനപ്രകാരം വടി നിലത്തിട്ടപ്പോൾ സർപ്പമായി; വാലിൽ പിടിച്ചപ്പോൾ വീണ്ടും വടിയായി. പിതാക്കന്മാരുടെ ദൈവം മോശയ്ക്കു പ്രത്യക്ഷപ്പെട്ടുവെന്ന് ജനങ്ങൾ വിശ്വസിക്കാനുള്ള അടയാളമാണിത്. ഇവിടെ സർപ്പം സാത്താനാണെന്നോ ഒരു പ്രത്യേക ഈജിപ്തുദേവതയാണെന്നോ തിരുവചനം പറയുന്നില്ല.

The staff becomes a serpent—and a staff again
The staff becomes a serpent—and a staff again • Illustrative biblical art. Open at full size.

Sources: RSVCE passage · Egyptian royal cobra symbolism

The second sign: an afflicted hand restoredരണ്ടാമത്തെ അടയാളം: കൈയുടെ രോഗവും സൗഖ്യവും

Exodus 4:6–8

Moses places his hand inside his garment. When he draws it out it is diseased and white as snow; after repeating the action it is restored. The reversibility matters: the sign displays divine power, not Moses’ possession of a permanent illness.

Translations often use “leprous.” The biblical skin-disease term covers conditions that should not automatically be equated with modern Hansen’s disease. We do not need a graphic image or a medical diagnosis to explain the text.

മാറിടത്തിൽ വച്ച കൈ പുറത്തെടുത്തപ്പോൾ രോഗബാധിതമായി വെളുത്തിരുന്നു; വീണ്ടും വച്ച് പുറത്തെടുത്തപ്പോൾ സൗഖ്യമായി. ദൈവത്തിന്റെ ശക്തിയാണ് അടയാളം വെളിപ്പെടുത്തുന്നത്. പുരാതന രോഗപദത്തെ ഒരു ആധുനിക രോഗനിർണയവുമായി നിർബന്ധമായി തുല്യമാക്കരുത്.

The second sign: an afflicted hand restored
The second sign: an afflicted hand restored • Illustrative biblical art. Open at full size.

Sources: RSVCE passage

Two signs shown; a third sign instructedരണ്ട് അടയാളങ്ങൾ കാണിച്ചു; മൂന്നാമത്തേത് നിർദേശിച്ചു

Exodus 4:9

If the first two are not believed, Moses is to take Nile water and pour it onto dry ground, where it will become blood. The verse gives instructions for this further sign; it does not narrate Moses performing it beside the bush.

This anticipates the later Nile plague, but the scenes are distinct: here the water turns to blood on dry ground, not the whole river. The three signs are credentials for the mission, not a general formula for obtaining miracles.

ആദ്യ രണ്ട് അടയാളങ്ങൾ വിശ്വസിക്കാതിരുന്നാൽ നൈലിലെ വെള്ളം കരയിൽ ഒഴിക്കണം; അത് രക്തമായി മാറും. ഇവിടെ നിർദേശമാണ് നൽകുന്നത്; ആ സമയത്ത് അത് ചെയ്തതായി വിവരിക്കുന്നില്ല. പിന്നീട് നൈൽനദിയിൽ സംഭവിക്കുന്ന മഹാമാരിയുമായി ഇത് കലർത്തരുത്.

Two signs shown; a third sign instructed
Two signs shown; a third sign instructed • Illustrative biblical art. Open at full size.

Sources: RSVCE passage · Exodus 7

Why is God angry? Why give Aaron?ദൈവത്തിന്റെ കോപവും അഹറോന്റെ സഹായവും

Exodus 4:10–16

The anger is narrated after Moses asks for someone else to be sent, despite the assurances already given. It should not be presented as anger at a person simply for having a disability or struggling with speech.

God first asks who gives human beings speech and their senses, grounding the promise of help in his creatorship. Aaron is Moses’ brother, a Levite and a capable speaker. God says he is already coming and will rejoice to meet Moses. Moses must give him the message; Aaron will speak for him. God promises assistance to both. Moses being “as God” to Aaron describes their relation of message and authority, not Moses becoming divine. The calling remains Moses’ even as he receives a helper.

മറ്റൊരാളെ അയയ്ക്കണമെന്ന അഭ്യർഥനയ്ക്കു ശേഷമാണ് കോപം വിവരിക്കുന്നത്; സംസാരപ്രയാസമുള്ള എല്ലാവരോടുമുള്ള കോപമായി വായിക്കരുത്. മോശ സന്ദേശം അഹറോനെ അറിയിക്കും; അഹറോൻ വക്താവാകും. ഇരുവർക്കും ദൈവം സഹായം വാഗ്ദാനം ചെയ്യുന്നു. മോശ ദൈവമാകുന്നു എന്ന അർഥമല്ല ആ ഉപമയ്ക്ക്.

Why is God angry? Why give Aaron?
Why is God angry? Why give Aaron? • Illustrative biblical art. Open at full size.

Sources: RSVCE passage

Why take the staff? What does it signify?വടി കൂടെ കൊണ്ടുപോകാനുള്ള കാരണം

Exodus 4:17, 20

Moses is told to take the staff because the signs are to be performed with it. In the return narrative it is called the staff of God. The ordinary shepherd’s implement now serves the divine commission. Its significance lies in God’s action and Moses’ obedience, not in wood possessing an independent magical power.

Keep the scenes of the staffs distinct as the book develops. Exodus 7 also has Aaron performing a staff sign before Pharaoh; it should not be silently substituted for the private sign given to Moses in chapter 4.

അടയാളങ്ങൾ പ്രവർത്തിക്കാനുള്ള ഉപകരണമായിട്ടാണ് വടി കൊണ്ടുപോകുന്നത്. ദൈവത്തിന്റെ വടി എന്ന് വിളിക്കുന്നത് ദൗത്യവുമായി ബന്ധപ്പെട്ട അതിന്റെ ഉപയോഗത്തെ സൂചിപ്പിക്കുന്നു. മരക്കഷണത്തിനുതന്നെ സ്വതന്ത്രമായ മാന്ത്രികശക്തിയുണ്ടെന്നല്ല.

Sources: Exodus 4 and notes · Exodus 7

Jethro’s response and the family’s departureജെത്രോയുടെ മറുപടിയും കുടുംബത്തിന്റെ മടക്കയാത്രയും

Exodus 4:18–20; 18:2–4

Jethro is Moses’ father-in-law and the priest of Midian, introduced in the previous chapters. Moses asks leave to visit his relatives in Egypt, and Jethro wishes him peace. The Lord tells Moses in Midian that those seeking his life are dead and instructs him to return.

Moses takes his wife and sons, places them on a donkey and sets out with the staff of God. Exodus 18 names the sons Gershom and Eliezer; chapter 4 does not name the child in the circumcision incident. Later, Exodus 18 also mentions that Zipporah had been sent back; this chapter does not explain when that later separation occurred.

മിദിയാനിലെ പുരോഹിതനും മോശയുടെ അമ്മായിയപ്പനുമാണ് ജെത്രോ. സമാധാനത്തോടെ പോകാൻ അദ്ദേഹം പറഞ്ഞു. മോശയെ കൊല്ലാൻ അന്വേഷിച്ചവർ മരിച്ചെന്നു ദൈവം അറിയിച്ചു. ഭാര്യയെയും പുത്രന്മാരെയും കഴുതപ്പുറത്തിരുത്തി മോശ യാത്രയായി. പുത്രന്മാരുടെ പേരുകൾ പുറപ്പാട് 18 പിന്നീട് നൽകുന്നു.

Jethro’s response and the family’s departure
Jethro’s response and the family’s departure • Illustrative biblical art. Open at full size.

Sources: Exodus 4 and notes · Exodus 18

What God says about Pharaoh’s heartഫറവോയുടെ ഹൃദയകാഠിന്യം

Exodus 4:21; later Exodus 8–9; CCC 311

God orders Moses to perform the entrusted wonders before Pharaoh and predicts resistance, saying that he will harden Pharaoh’s heart. Later passages also describe Pharaoh hardening his own heart. The narrative speaks both of divine sovereignty and the ruler’s persistent refusal. Their relationship requires careful reading, rather than a claim that Pharaoh has no responsibility.

Catholic teaching affirms human freedom and that God is not the author of moral evil (CCC 311). This does not erase the force of the biblical wording or settle every exegetical question. A fuller discussion belongs alongside the plague narratives.

ദൈവത്തിന്റെ പരമാധികാരവും ഫറവോയുടെ സ്വന്തം പ്രതികരണവും കഥയിൽ വരുന്നു. പിന്നീടു ഫറവോ തന്നെ ഹൃദയം കഠിനമാക്കുന്നതും വായിക്കുന്നു. ഇതിനെ മനുഷ്യന്റെ ഉത്തരവാദിത്വം ഇല്ലാതാക്കുന്ന ലളിതവാദമാക്കി ചുരുക്കരുത്. ദൈവം ധാർമികതിന്മയുടെ കാരണക്കാരനല്ലെന്ന് CCC 311 പഠിപ്പിക്കുന്നു.

Sources: Exodus 4 and notes · Later hardening passages · Catechism 311

“Israel is my son, my firstborn”ഇസ്രായേൽ എന്റെ കടിഞ്ഞൂൽ പുത്രനാണ്

Exodus 4:22–23

Israel here is the people collectively, not one boy and not a statement that Israel was the first nation ever created. Firstborn language expresses a privileged family relationship, belonging and responsibility. Pharaoh is commanded to release God’s son so that he may serve God.

The message then warns that refusal will bring death to Pharaoh’s firstborn. This anticipates the final plague; it does not occur in chapter 4. The connection is a grave reversal: the ruler who holds God’s son captive is warned about his own son. The people are being released for worship and covenant service, not merely a change of employer.

ഇസ്രായേൽ എന്നത് ഇവിടെ ജനതയെ മുഴുവനായി സൂചിപ്പിക്കുന്നു. കടിഞ്ഞൂൽ പുത്രൻ എന്ന ഭാഷ ദൈവവുമായുള്ള പ്രത്യേക ബന്ധവും ഉത്തരവാദിത്വവും വ്യക്തമാക്കുന്നു. തന്റെ പുത്രനെ ആരാധനയ്ക്കായി വിട്ടയയ്ക്കാൻ ഫറവോയോടു പറയണം. അവന്റെ നിരസനം ആദ്യജാതനെക്കുറിച്ചുള്ള മുന്നറിയിപ്പിലേക്ക് നയിക്കുന്നു; അതിന്റെ നിറവേറൽ ഇവിടെ സംഭവിക്കുന്നില്ല.

“Israel is my son, my firstborn”
“Israel is my son, my firstborn” • Illustrative biblical art. Open at full size.

Sources: RSVCE passage

Why does the Lord seek to kill “him”?വഴിയിലുണ്ടായ ജീവാപായം: വ്യക്തമല്ലാത്ത വിശദാംശങ്ങൾ

Exodus 4:24–26

This is one of Exodus’ most compressed and difficult passages. Many translations identify the threatened person as Moses, but the underlying pronouns leave interpreters debating whether Moses or his son is in view. Zipporah circumcises her son, touches “his feet,” speaks of a bridegroom of blood, and the threat ends.

A common interpretation connects the crisis with an unfulfilled covenant obligation in Moses’ household: the messenger of the covenant cannot treat its sign as unimportant. This explains the narrative connection, but the text never states a full accusation or gives Zipporah’s reasoning. We cannot say exactly how she knew, that she had previously forbidden circumcision, or which son was involved.

The identity of the person touched and the meaning of “feet” are also disputed; some understand a bodily euphemism. The expression “bridegroom of blood” is an obscure ritual phrase, not explained fully here. We should preserve the uncertainty rather than turn one reconstruction into a definitive Catholic explanation.

ചുരുങ്ങിയതും ദുഷ്കരവുമായ ഭാഗമാണിത്. ഭീഷണി മോശയ്ക്കാണെന്ന് പല വിവർത്തനങ്ങളും വ്യക്തമാക്കുന്നുണ്ടെങ്കിലും മൂലവാക്യത്തിലെ സർവനാമങ്ങളെക്കുറിച്ച് വ്യാഖ്യാനഭേദമുണ്ട്. സിപ്പോറ പുത്രനെ പരിച്ഛേദനം ചെയ്യുകയും ഭീഷണി അവസാനിക്കുകയും ചെയ്യുന്നു. ഏതു പുത്രൻ, എങ്ങനെ അവൾ കാരണം മനസ്സിലാക്കി, കാലുകൾ ആരുടേത് തുടങ്ങിയ കാര്യങ്ങൾ പൂർണമായി വ്യക്തമല്ല. ഉടമ്പടിബാധ്യതയുമായി സംഭവം ബന്ധിപ്പിക്കുന്നത് സാധാരണ വ്യാഖ്യാനമാണ്; എല്ലാ വിശദാംശങ്ങളും ഉറപ്പുള്ളതല്ല.

Why does the Lord seek to kill “him”?
Why does the Lord seek to kill “him”? • Illustrative biblical art. Open at full size.

Sources: Exodus 4 and notes · Translation and textual notes

What was circumcision, and when was it commanded?പരിച്ഛേദനം: അബ്രാഹത്തിനുള്ള ഉടമ്പടിയുടെ അടയാളം

Genesis 17:9–14; Exodus 4:24–26; Acts 15

Circumcision is the ritual removal of the male foreskin. Genesis 17 commands it for Abraham’s male household and descendants as the covenant sign, with newborn males circumcised on the eighth day. It is therefore an earlier obligation, not a new command invented during this journey.

The connection makes the household’s covenant fidelity part of Moses’ preparation for public service. It should not become a claim that every illness is caused by failing a ritual, nor an instruction to reproduce this dangerous episode. Acts 15 later addresses circumcision and does not impose it on Gentile converts as a condition for Christian salvation.

പുരുഷന്റെ അഗ്രചർമ്മം നീക്കുന്ന ആചാരമാണ് പരിച്ഛേദനം. ഉത്പത്തി 17-ൽ അബ്രാഹത്തിന്റെ കുടുംബത്തിനും സന്തതികൾക്കും ഉടമ്പടിയുടെ അടയാളമായി ഇത് കല്പിക്കുന്നു; ആൺകുഞ്ഞുങ്ങൾക്ക് എട്ടാം ദിവസം നടത്തണമെന്നും പറയുന്നു. ഈ യാത്രയിൽ ആദ്യമായി നൽകിയ കല്പനയല്ല അത്. അപ്പസ്തോലപ്രവർത്തനങ്ങൾ 15 വിജാതീയക്രിസ്ത്യാനികളിൽ ഇത് നിർബന്ധമാക്കുന്നില്ല.

What was circumcision, and when was it commanded?
What was circumcision, and when was it commanded? • Illustrative biblical art. Open at full size.

Sources: Genesis 17 · Acts 15

Where Moses meets Aaron—and what he sharesദൈവത്തിന്റെ മലയിൽ സഹോദരന്മാർ കണ്ടുമുട്ടുന്നു

Exodus 4:27–28; 3:1

God also directs Aaron to go into the wilderness. He meets Moses at the mountain of God and greets him with a kiss. Within the story this recalls Horeb, the place of Moses’ divine encounter. The title marks its sacred association; no coordinates are supplied.

Moses reports the words God has commissioned him to speak and the signs he has been instructed to perform. Aaron is therefore informed about the mission before addressing the people; he is not an independently invented replacement for Moses.

ദൈവം അഹറോനെയും മരുഭൂമിയിലേക്കു നയിക്കുന്നു. ദൈവത്തിന്റെ മലയിൽ മോശയെ കണ്ടു ചുംബിച്ചു. ദൈവസാന്നിധ്യവുമായി ബന്ധപ്പെട്ടതിനാലാണ് ഈ പേര്. മോശ ദൈവം അറിയിച്ച വാക്കുകളും അടയാളങ്ങളുടെ നിർദേശങ്ങളും അഹറോനോടു പറഞ്ഞു.

Where Moses meets Aaron—and what he shares
Where Moses meets Aaron—and what he shares • Illustrative biblical art. Open at full size.

Sources: Exodus 4 and notes · Exodus 3

Who assembles? Do they believe?ശ്രേഷ്ഠരും ജനവും വിശ്വസിച്ച് ആരാധിക്കുന്നു

Exodus 4:29–31

Moses and Aaron gather Israel’s elders. Aaron communicates the Lord’s message, and the signs are performed in the people’s sight. In verse 30, the RSVCE describes Aaron speaking the words and performing the signs. Moses and Aaron carry out the mission together.

The people believe. On hearing that God has visited or attended to them and seen their suffering, they bow in worship. This answers Moses’ opening fear of rejection—but it does not mean there will be no later discouragement or opposition.

മോശയും അഹറോനും ഇസ്രായേലിന്റെ ശ്രേഷ്ഠരെ കൂട്ടിവരുത്തി. അഹറോൻ സന്ദേശം അറിയിച്ചു; ജനത്തിന്റെ മുമ്പിൽ അടയാളങ്ങൾ നടന്നു. ജനം വിശ്വസിച്ചു; ദൈവം തങ്ങളുടെ ദുരിതം കണ്ടെന്നറിഞ്ഞ് കുമ്പിട്ട് ആരാധിച്ചു. ആദ്യം മോശ പ്രകടിപ്പിച്ച ഭയത്തിന് അധ്യായാവസാനം മറുപടി ലഭിക്കുന്നു.

Who assembles? Do they believe?
Who assembles? Do they believe? • Illustrative biblical art. Open at full size.

Sources: RSVCE passage

Chapter overview and key connectionsഅധ്യായക്രമവും പ്രധാനബന്ധങ്ങളും

Exodus 4:1–31

1–9: signs against unbelief. 10–17: speech, reluctance and Aaron’s help. 18–23: departure, the staff and the firstborn warning. 24–26: the covenant crisis on the road. 27–31: reunion, assembly, belief and worship.

Two family themes stand beside one another: Israel is God’s firstborn, and Moses’ own household must take the covenant seriously. Another thread links “mouth” and message: God promises help in speaking; Moses instructs Aaron; Aaron addresses the people.

Prayer: Lord, strengthen us when fear becomes refusal. Give us humility to receive help, faithfulness in our households and courage to serve. Help us recognize your care and respond in worship. Amen.

അടയാളങ്ങൾ, അഹറോന്റെ സഹായം, കുടുംബത്തിന്റെ യാത്ര, വഴിയിലെ ഉടമ്പടിസംബന്ധമായ പ്രതിസന്ധി, തുടർന്ന് കൂടിക്കാഴ്ചയും വിശ്വാസവും ആരാധനയും എന്ന ക്രമത്തിലാണ് അധ്യായം. കർത്താവേ, ഭയം ഞങ്ങളെ പിന്മാറ്റുമ്പോൾ ശക്തിപ്പെടുത്തണമേ. സഹായം സ്വീകരിക്കാനുള്ള വിനയവും വീട്ടിലും ദൗത്യത്തിലും വിശ്വസ്തതയും തരണമേ. ആമേൻ.

Chapter overview and key connections
Chapter overview and key connections • Illustrative biblical art. Open at full size.

Sources: RSVCE passage

Scripture: supplied RSV Catholic Edition and Malayalam text. Original study commentary is separate from Scripture. Interpretive uncertainty in Exodus 4:24–26 is retained. All images follow the illustrated Genesis style; the circumcision episode is represented symbolically and without a procedure being shown.

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.