EXODUS • CHAPTER 3 • ENGLISH & MALAYALAM BIBLE STUDY

Called by the God Who Is

പുറപ്പാട് 3 — മോശയുടെ വിളിയും ദൈവനാമത്തിന്റെ വെളിപ്പെടുത്തലും

Holy ground, the divine name and a mission of deliverance.

Exodus 3: holy ground, God’s name and a call to serve
Exodus 3: holy ground, God’s name and a call to serve • Open at full size. Historical scenes are illustrative; uncertainty is labelled.

Exodus 3 — Scripture പുറപ്പാട് 3 — തിരുവചനം

English: supplied RSV Catholic Edition. Malayalam: supplied reading. Each language retains its supplied verse divisions; the sentence about the elders listening is in Malayalam 17 and English 18. Commentary is separate from Scripture. Unattached footnote markers are omitted.

Englishമലയാളം

Moses at the burning bush · മോശയെ വിളിക്കുന്നു

3:1

Now Moses was keeping the flock of his father-in-law, Jethro, the priest of Mid′ian; and he led his flock to the west side of the wilderness, and came to Horeb, the mountain of God.

മോശ തന്റെ അമ്മായിയപ്പനും മിദിയാനിലെ പുരോഹിതനുമായ ജത്രോയുടെ ആടുകളെ മേയിച്ചു കഴിയുകയായിരുന്നു. അവന്‍ മരുഭൂമിയുടെ മറുഭാഗത്തേക്ക് ആടുകളെ നയിക്കവേ ദൈവത്തിന്റെ മലയായ ഹോറെബില്‍ എത്തിച്ചേര്‍ന്നു.

3:2

And the angel of the Lord appeared to him in a flame of fire out of the midst of a bush; and he looked, and lo, the bush was burning, yet it was not consumed.

അവിടെ ഒരു മുള്‍പ്പടര്‍പ്പിന്റെ മധ്യത്തില്‍ നിന്നു ജ്വലിച്ചുയര്‍ന്ന അഗ്‌നിയില്‍ കര്‍ത്താവിന്റെ ദൂതന്‍ അവനു പ്രത്യക്ഷപ്പെട്ടു. അവന്‍ ഉറ്റുനോക്കി. മുള്‍പ്പടര്‍പ്പു കത്തിജ്വലിക്കുകയായിരുന്നു, എങ്കിലും അത് എരിഞ്ഞു ചാമ്പലായില്ല.

3:3

And Moses said, “I will turn aside and see this great sight, why the bush is not burnt.”

അപ്പോള്‍ മോശ പറഞ്ഞു: ഈ മഹാദൃശ്യം ഞാന്‍ അടുത്തുചെന്ന് ഒന്നു കാണട്ടെ. മുള്‍പ്പടര്‍പ്പ് എരിഞ്ഞു ചാമ്പലാകുന്നില്ലല്ലോ.

3:4

When the Lord saw that he turned aside to see, God called to him out of the bush, “Moses, Moses!” And he said, “Here am I.”

അവന്‍ അതു കാണുന്നതിന് അടുത്തു ചെല്ലുന്നതു കര്‍ത്താവു കണ്ടു. മുള്‍പ്പടര്‍പ്പിന്റെ മധ്യത്തില്‍നിന്ന് ദൈവം അവനെ വിളിച്ചു: മോശേ, മോശേ, അവന്‍ വിളികേട്ടു: ഇതാ ഞാന്‍ !

3:5

Then he said, “Do not come near; put off your shoes from your feet, for the place on which you are standing is holy ground.”

അവിടുന്ന് അരുളിച്ചെയ്തു: അടുത്തു വരരുത്. നിന്റെ ചെരുപ്പ് അഴിച്ചുമാറ്റുക. എന്തുകൊണ്ടെന്നാല്‍, നീ നില്‍ക്കുന്ന സ്ഥലം പരിശുദ്ധമാണ്.

3:6

And he said, “I am the God of your father, the God of Abraham, the God of Isaac, and the God of Jacob.” And Moses hid his face, for he was afraid to look at God.

അവിടുന്നു തുടര്‍ന്നു: ഞാന്‍ നിന്റെ പിതാക്കന്‍മാരുടെ ദൈവമാണ്; അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം. മോശ മുഖം മറച്ചു. ദൈവത്തിന്റെ നേരേ നോക്കുവാന്‍ അവനു ഭയമായിരുന്നു.

3:7

Then the Lord said, “I have seen the affliction of my people who are in Egypt, and have heard their cry because of their taskmasters; I know their sufferings,

കര്‍ത്താവു വീണ്ടും അരുളിച്ചെയ്തു: ഈജിപ്തിലുള്ള എന്റെ ജനത്തിന്റെ ക്ലേശങ്ങള്‍ ഞാന്‍ കണ്ടു. മേല്‍നോട്ടക്കാരുടെ ക്രൂരത കാരണം അവരില്‍നിന്ന് ഉയര്‍ന്നുവരുന്ന രോദനം ഞാന്‍ കേട്ടു. അവരുടെ യാതനകള്‍ ഞാന്‍ അറിയുന്നു.

3:8

and I have come down to deliver them out of the hand of the Egyptians, and to bring them up out of that land to a good and broad land, a land flowing with milk and honey, to the place of the Canaanites, the Hittites, the Amorites, the Per′izzites, the Hivites, and the Jeb′usites.

ഈജിപ്തുകാരുടെ കൈയില്‍നിന്ന് അവരെ മോചിപ്പിക്കാനും അവിടെനിന്നു ക്ഷേമകരവും വിസ്തൃതവും, തേനും പാലും ഒഴുകുന്നതുമായ ഒരു ദേശത്തേക്ക് - കാനാന്യര്‍, ഹിത്യര്‍, അമോര്യര്‍, പെരീസ്യര്‍, ഹിവ്യര്‍, ജബൂസ്യര്‍ എന്നിവര്‍ അധിവസിക്കുന്ന സ്ഥലത്തേക്ക് - അവരെ നയിക്കാനുമാണ് ഞാന്‍ ഇറങ്ങിവന്നിരിക്കുന്നത്.

3:9

And now, behold, the cry of the people of Israel has come to me, and I have seen the oppression with which the Egyptians oppress them.

ഇതാ, ഇസ്രായേല്‍മക്കളുടെ നിലവിളി എന്റെയടുത്ത് എത്തിയിരിക്കുന്നു. ഈജിപ്തുകാര്‍ അവരെ എപ്രകാരം മര്‍ദിക്കുന്നുവെന്നു ഞാന്‍ കണ്ടു.

3:10

Come, I will send you to Pharaoh that you may bring forth my people, the sons of Israel, out of Egypt.”

ആകയാല്‍ വരൂ, ഞാന്‍ നിന്നെ ഫറവോയുടെ അടുക്കലേക്ക് അയയ്ക്കാം. നീ എന്റെ ജനമായ ഇസ്രായേല്‍ മക്കളെ ഈജിപ്തില്‍നിന്നു പുറത്തുകൊണ്ടുവരണം.

3:11

But Moses said to God, “Who am I that I should go to Pharaoh, and bring the sons of Israel out of Egypt?”

മോശ ദൈവത്തോടു പറഞ്ഞു: ഫറവോയുടെ അടുക്കല്‍ പോകാനും ഇസ്രായേല്‍ മക്കളെ ഈജിപ്തില്‍നിന്നു പുറത്തുകൊണ്ടുവരാനും ഞാന്‍ ആരാണ്?

3:12

He said, “But I will be with you; and this shall be the sign for you, that I have sent you: when you have brought forth the people out of Egypt, you shall serve God upon this mountain.”

അവിടുന്ന് അരുളിച്ചെയ്തു: ഞാന്‍ നിന്നോടുകൂടെ ഉണ്ടായിരിക്കും. ഞാനാണു നിന്നെ അയയ്ക്കുന്നത് എന്നതിന് ഇതായിരിക്കും അടയാളം: നീ ജനത്തെ ഈജിപ്തില്‍നിന്നു പുറത്തുകൊണ്ടുവന്നു കഴിയുമ്പോള്‍ ഈ മലയില്‍ നിങ്ങള്‍ ദൈവത്തെ ആരാധിക്കും.

The divine name revealed · ദൈവനാമത്തിന്റെ വെളിപ്പെടുത്തൽ

3:13

Then Moses said to God, “If I come to the people of Israel and say to them, ‘The God of your fathers has sent me to you,’ and they ask me, ‘What is his name?’ what shall I say to them?”

മോശ ദൈവത്തോടു പറഞ്ഞു: ഇതാ, ഞാന്‍ ഇസ്രായേല്‍ മക്കളുടെ അടുക്കല്‍പോയി, നിങ്ങളുടെ പിതാക്കന്‍മാരുടെ ദൈവം എന്നെ നിങ്ങളുടെ അടുക്കലേക്ക് അയച്ചിരിക്കുന്നു എന്നുപറയാം. എന്നാല്‍, അവിടുത്തെ പേരെന്തെന്ന് അവര്‍ ചോദിച്ചാല്‍ ഞാന്‍ എന്തുപറയണം?

3:14

God said to Moses, “I am who I am.” And he said, “Say this to the people of Israel, ‘I am has sent me to you.’”

ദൈവം മോശയോട് അരുളിച്ചെയ്തു: ഞാന്‍ ഞാന്‍ തന്നെ. ഇസ്രായേല്‍ മക്കളോടു നീ പറയുക: ഞാനാകുന്നവന്‍ എന്നെ നിങ്ങളുടെ അടുത്തേക്ക് അയച്ചിരിക്കുന്നു.

3:15

God also said to Moses, “Say this to the people of Israel, ‘The Lord, the God of your fathers, the God of Abraham, the God of Isaac, and the God of Jacob, has sent me to you’: this is my name for ever, and thus I am to be remembered throughout all generations.

അവിടുന്നു വീണ്ടും അരുളിച്ചെയ്തു: ഇസ്രായേല്‍ മക്കളോടു നീ പറയുക: നിങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവ്, അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം, എന്നെ നിങ്ങളുടെയടുത്തേക്ക് അയച്ചിരിക്കുന്നു. ഇതാണ് എന്നേക്കും എന്റെ നാമധേയം. അങ്ങനെ സര്‍വപുരുഷാന്തരങ്ങളിലൂടെയും ഈ നാമധേയത്താല്‍ ഞാന്‍ അനുസ്മരിക്കപ്പെടണം.

3:16

Go and gather the elders of Israel together, and say to them, ‘The Lord, the God of your fathers, the God of Abraham, of Isaac, and of Jacob, has appeared to me, saying, “I have observed you and what has been done to you in Egypt;

നീ പോയി ഇസ്രായേല്‍ ശ്രേഷ്ഠന്‍മാരെ വിളിച്ചുകൂട്ടി പറയുക: നിങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവ്, അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം, പ്രത്യക്ഷപ്പെട്ട് എന്നോട് അരുളിച്ചെയ്തു: ഞാന്‍ നിങ്ങളെ സന്ദര്‍ശിക്കുകയും ഈജിപ്തുകാര്‍ നിങ്ങളോടു പ്രവര്‍ത്തിക്കുന്നതു കാണുകയും ചെയ്തിരിക്കുന്നു.

3:17

and I promise that I will bring you up out of the affliction of Egypt, to the land of the Canaanites, the Hittites, the Amorites, the Per′izzites, the Hivites, and the Jeb′usites, a land flowing with milk and honey.”’

നിങ്ങളെ ഈജിപ്തിലെ കഷ്ടത കളില്‍നിന്നു മോചിപ്പിച്ച്, കാനാന്യര്‍, ഹിത്യര്‍, അമോര്യര്‍, പെരീസ്യര്‍, ഹിവ്യര്‍, ജബൂസ്യര്‍ എന്നിവരുടെ നാട്ടിലേക്ക്, തേനും പാലും ഒഴുകുന്ന ദേശത്തേക്ക്, കൊണ്ടുപോകാന്‍ ഞാന്‍ നിശ്ചയിച്ചിരിക്കുന്നു. നീ പറയുന്നത് അവര്‍ അനുസരിക്കും.

3:18

And they will hearken to your voice; and you and the elders of Israel shall go to the king of Egypt and say to him, ‘The Lord, the God of the Hebrews, has met with us; and now, we pray you, let us go a three days’ journey into the wilderness, that we may sacrifice to the Lord our God.’

ഇസ്രായേല്‍ ശ്രേഷ്ഠന്‍മാരോടൊന്നിച്ച് നീ ഈജിപ്തിലെ രാജാവിന്റെയടുക്കല്‍ച്ചെന്നു പറയണം: ഹെബ്രായരുടെ ദൈവമായ കര്‍ത്താവു ഞങ്ങളെ സന്ദര്‍ശിച്ചിരിക്കുന്നു. മൂന്നുദിവസത്തെ യാത്രചെയ്ത്, മരുഭൂമിയില്‍ ഞങ്ങളുടെ ദൈവമായ കര്‍ത്താവിനു ബലിയര്‍പ്പിക്കുവാന്‍ ഞങ്ങളെ അനുവദിക്കണം.

3:19

I know that the king of Egypt will not let you go unless compelled by a mighty hand.

കരുത്തുറ്റകരം കൊണ്ട് നിര്‍ബന്ധിച്ചാലല്ലാതെ ഈജിപ്തിലെ രാജാവു നിങ്ങളെ വിട്ടയയ്ക്കില്ലെന്ന് എനിക്കറിയാം.

3:20

So I will stretch out my hand and smite Egypt with all the wonders which I will do in it; after that he will let you go.

ഞാന്‍ കൈനീട്ടി അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച് ഈജിപ്തിനെ പ്രഹരിക്കും. അപ്പോള്‍ അവന്‍ നിങ്ങളെ വിട്ടയയ്ക്കും.

3:21

And I will give this people favor in the sight of the Egyptians; and when you go, you shall not go empty,

ഈജിപ്തുകാരുടെ ദൃഷ്ടിയില്‍ ഈ ജനത്തോടു ഞാന്‍ ബഹുമാനം ഉളവാക്കും. അങ്ങനെ നിങ്ങള്‍ പുറപ്പെടുമ്പോള്‍ ഒന്നുമില്ലാത്തവരായി പോകേണ്ടിവരില്ല.

3:22

but each woman shall ask of her neighbor, and of her who sojourns in her house, jewelry of silver and of gold, and clothing, and you shall put them on your sons and on your daughters; thus you shall despoil the Egyptians.”

ഓരോ സ്ത്രീയും തന്റെ അയല്‍ക്കാരിയോടും തന്റെ വീട്ടില്‍ അതിഥിയായി പാര്‍ക്കുന്നവളോടും സ്വര്‍ണവും വെള്ളിയും കൊണ്ടുള്ള ആഭരണങ്ങളും വസ്ത്രങ്ങളും ചോദിച്ചു വാങ്ങണം. അവ നിങ്ങളുടെ പുത്രീപുത്രന്‍മാരെ അണിയിക്കണം. അങ്ങനെ നിങ്ങള്‍ ഈജിപ്തുകാരെ കൊള്ളയടിക്കണം.

Where is Moses? From shepherding to holy groundമോശ എവിടെയാണ്? ഇടയജീവിതത്തിൽനിന്ന് ദൈവവിളിയിലേക്ക്

Exodus 3:1

Moses is tending the flock of Jethro, his father-in-law, the priest of Midian. His work takes him beyond or to the far side of the wilderness, to Horeb, called the mountain of God. He has not yet returned to Egypt.

Horeb is traditionally associated with Sinai, but Exodus gives no coordinates or route. Midian is associated especially with northwestern Arabia; the traditional southern-Sinai mountain identification should not be presented as certain. Our map supplies the regional setting without placing an exact burning-bush site.

മിദിയാനിൽ അമ്മായിയപ്പനായ ജെത്രോയുടെ ആടുകളെ മേയ്ക്കുകയായിരുന്നു മോശ. അവൻ ഹോറെബ് എന്ന ദൈവത്തിന്റെ മലയിൽ എത്തി. ഹോറെബിനെ പരമ്പരാഗതമായി സീനായിയുമായി ബന്ധിപ്പിക്കുന്നുണ്ടെങ്കിലും കൃത്യമായ സ്ഥാനം ഈ അധ്യായം നൽകുന്നില്ല. അവൻ ഈജിപ്തിലേക്കു മടങ്ങിയിട്ടില്ല.

Where is Moses? From shepherding to holy ground
Where is Moses? From shepherding to holy ground • Open at full size. Historical scenes are illustrative; uncertainty is labelled.

Sources: Exodus 3 and notes

What does Moses see?എരിഞ്ഞിട്ടും നശിക്കാത്ത മുൾപ്പടർപ്പ്

Exodus 3:2–4

A bush is aflame but is not being consumed. Moses turns aside to look, and God calls him by name. The picture should show a living shrub with intact branches, not a giant tree, a burned stump or a forest fire.

The chapter does not give a botanical identification or a natural mechanism for the event. Its narrative purpose is to attract Moses’ attention and open the encounter in which God calls and commissions him.

മുൾപ്പടർപ്പിൽ തീ കണ്ടെങ്കിലും അത് കത്തിച്ചാമ്പലായില്ല. ഈ കാഴ്ച നോക്കാൻ മോശ തിരിഞ്ഞപ്പോൾ ദൈവം അവനെ പേരുചൊല്ലി വിളിച്ചു. ഏതു ചെടിയായിരുന്നു എന്നോ പ്രകൃതിദത്തമായ ഒരു കാരണമോ തിരുവചനം വിശദീകരിക്കുന്നില്ല.

What does Moses see?
What does Moses see? • Open at full size. Historical scenes are illustrative; uncertainty is labelled.

Sources: RSVCE passage

Did Moses see God—or an angel?ദൈവത്തിന്റെ പ്രത്യക്ഷീകരണവും ദൂതന്റെ പരാമർശവും

Exodus 3:2–6; CCC 204–208

Verse 2 introduces the angel or messenger of the Lord; verses 4–6 describe God speaking from the bush. The account presents a real divine encounter—a theophany—without describing a visible human body or a face in the flames. A drawing of a winged figure inside the bush would add something the text does not specify.

Moses hides his face in fear. It is therefore better to say that God reveals his presence and speaks through this sign than to claim that Moses sees God’s unveiled essence. Calling the messenger definitively “Jesus appearing bodily” would go beyond what this chapter states.

ആദ്യം കർത്താവിന്റെ ദൂതനെയും തുടർന്ന് മുൾപ്പടർപ്പിൽനിന്നു സംസാരിക്കുന്ന ദൈവത്തെയും കഥ പരാമർശിക്കുന്നു. ഇത് ദൈവികസാന്നിധ്യത്തിന്റെ വെളിപ്പെടുത്തലാണ്; തീയിൽ മനുഷ്യരൂപമോ മുഖമോ കണ്ടതായി പറയുന്നില്ല. മോശ ഭയപ്പെട്ട് മുഖം മറച്ചു.

Sources: Exodus 3 and notes · Catechism 203–213

Why remove the sandals?ചെരുപ്പുകൾ അഴിക്കാനുള്ള കാരണം

Exodus 3:5–6

God’s presence makes the ground holy. Removing sandals expresses reverence, humility and recognition of the boundary between ordinary approach and a holy encounter. It is not explained as a hygiene rule or as a property of one special rock.

The gesture belongs to this encounter; it is not a universal instruction requiring Catholics to remove shoes in every church. The enduring application is reverent attention before God.

ദൈവത്തിന്റെ സാന്നിധ്യംകൊണ്ടാണ് സ്ഥലം വിശുദ്ധമാകുന്നത്. ചെരുപ്പഴിക്കുന്നത് ആദരവും വിനയവും പ്രകടിപ്പിക്കുന്നു. എല്ലാ പള്ളികളിലും ചെരുപ്പഴിച്ചേ പ്രവേശിക്കാവൂ എന്ന പൊതുകല്പനയായി ഈ സംഭവത്തെ മാറ്റരുത്.

Why remove the sandals?
Why remove the sandals? • Open at full size. Historical scenes are illustrative; uncertainty is labelled.

Sources: RSVCE passage

Why a burning bush? Text first, interpretation secondമുൾപ്പടർപ്പിന്റെ അർഥം: സംഭവവും വിശ്വാസപരമായ വായനയും

Exodus 3:2–10; CCC 724

The text shows fire that does not destroy the bush. It does not explicitly say why God chose this particular sign instead of another. Readings such as God’s sustaining presence amid Israel’s suffering are theological reflections, not an explanation spoken in the passage.

Catholic tradition also uses the burning bush as an image of Mary bearing the divine Son; CCC 724 applies the image to her. This is later Christian typology, not a claim that Mary is physically present in Moses’ wilderness encounter.

ദൈവം ഈ അടയാളം തിരഞ്ഞെടുത്തതിന്റെ എല്ലാ കാരണങ്ങളും തിരുവചനം പറയുന്നില്ല. പീഡനത്തിനിടയിലും ദൈവം സംരക്ഷിക്കുന്നു എന്നത് വിശ്വാസപരമായ വിചിന്തനമാണ്. CCC 724 മറിയത്തെക്കുറിച്ചും മുൾപ്പടർപ്പിന്റെ പ്രതീകം ഉപയോഗിക്കുന്നു; അത് ക്രിസ്തീയ പ്രതീകവായനയാണ്.

Sources: Catechism 724 · RSVCE passage

The God who hears now sendsകേൾക്കുന്ന ദൈവം മോശയെ അയയ്ക്കുന്നു

Exodus 3:6–10

The speaker is the God of Abraham, Isaac and Jacob—the same God of the ancestral covenant. God declares that Israel’s misery has been seen and its cry heard. Deliverance answers real oppression, not merely Moses’ desire for a new task.

God sends Moses to Pharaoh to bring Israel out of Egypt. The destination is described as a good, spacious land flowing with milk and honey: language of abundance, not rivers literally made of milk and honey.

അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമാണ് സംസാരിക്കുന്നത്. ജനത്തിന്റെ ദുരിതം കണ്ടും നിലവിളി കേട്ടുമാണ് ദൈവം മോശയെ അയയ്ക്കുന്നത്. തേനും പാലും ഒഴുകുന്ന നാട് എന്നത് സമൃദ്ധിയെ സൂചിപ്പിക്കുന്ന ഭാഷയാണ്.

The God who hears now sends
The God who hears now sends • Open at full size. Historical scenes are illustrative; uncertainty is labelled.

Sources: RSVCE passage

“Who am I?”—“I will be with you”ഞാൻ ആര്? — ഞാൻ നിന്റെ കൂടെയുണ്ടാകും

Exodus 3:11–12

Moses questions his adequacy for facing Pharaoh and leading the people. God’s answer centres on divine presence rather than a list of Moses’ qualifications. After the people are brought out, they will worship or serve God on this mountain.

The destination of liberation includes worship: service under Pharaoh gives way to service of God. The return to the mountain also looks ahead to the Sinai covenant. Moses’ further objections continue in Exodus 4; do not move Aaron’s appointment or the staff signs into this chapter.

മോശ തന്റെ യോഗ്യതയെ ചോദ്യം ചെയ്യുന്നു. മറുപടി അവന്റെ കഴിവുകളുടെ പട്ടികയല്ല; ദൈവത്തിന്റെ കൂടെയിരിപ്പാണ്. വിമോചനത്തിനുശേഷം ഈ മലയിൽ ദൈവത്തെ ആരാധിക്കുമെന്ന വാഗ്ദാനം സീനായ് ഉടമ്പടിയിലേക്കു നോക്കുന്നു.

Sources: RSVCE passage

Why ask God’s name? What does “I AM” mean?ദൈവത്തിന്റെ നാമവും ഞാൻ ആകുന്നവൻ എന്ന വെളിപ്പെടുത്തലും

Exodus 3:13–15; CCC 203–213

Moses asks what to tell Israel if the people ask who sent him. This concerns the sender’s identity and authority, not a request for a magical password. The RSVCE gives “I am who I am”; its footnote also allows “I will be what I will be.”

The Hebrew expression is commonly transliterated Ehyeh asher ehyeh. Verse 15 then gives the four-letter divine name YHWH. The forms are related in the passage but are not the same written word. Do not label the four Hebrew letters as the full Hebrew spelling of the “I AM” sentence.

The Catechism reads this revelation as disclosing God’s faithful presence, mystery and fullness of being. The name reveals God while never reducing him to something human beings can control or fully comprehend.

തന്നെ അയച്ചവന്റെ അധികാരവും വ്യക്തിത്വവും ജനത്തോടു എങ്ങനെ പറയണമെന്നാണ് മോശ ചോദിക്കുന്നത്. ഞാൻ ആകുന്നവൻ എന്ന വെളിപ്പെടുത്തലും YHWH എന്ന നാലക്ഷരനാമവും തമ്മിൽ ബന്ധമുണ്ടെങ്കിലും ഒരേ എഴുത്തുരൂപമല്ല അവ. ദൈവത്തിന്റെ വിശ്വസ്തതയും സാന്നിധ്യവും നിഗൂഢതയും ഈ വെളിപ്പെടുത്തലിൽ ഉൾപ്പെടുന്നു.

Why ask God’s name? What does “I AM” mean?
Why ask God’s name? What does “I AM” mean? • Open at full size. Historical scenes are illustrative; uncertainty is labelled.

Sources: Exodus 3:14 and footnotes · Catechism 203–213

The Tetragrammaton: four Hebrew lettersദൈവനാമത്തിന്റെ നാല് എബ്രായ അക്ഷരങ്ങൾ

Exodus 3:15

Tetragrammaton means “four letters.” The Hebrew form is יהוה, read from right to left: yod, he, waw (also called vav), he. YHWH is its usual scholarly transliteration; YHVH reflects a different transliteration convention, not another God.

“Yahweh” supplies a commonly proposed scholarly vocalization. An approximate English guide is “YAH-weh”; it is not a certain recording of the ancient pronunciation. In Jewish reading, Adonai (“Lord”) is traditionally substituted; HaShem (“the Name”) is also used reverently. The four consonants did not simply “turn into” an English word.

ടെട്രാഗ്രാമറ്റൺ എന്നത് നാല് അക്ഷരങ്ങൾ എന്നാണ്. יהוה വലത്തുനിന്ന് ഇടത്തോട്ടു വായിക്കുന്നു: യോദ്, ഹേ, വാവ്, ഹേ. Yahweh എന്നത് പണ്ഡിതർ നിർദേശിക്കുന്ന ഒരു സ്വരവായനയാണ്; പുരാതന ഉച്ചാരണത്തിന്റെ ഉറപ്പുള്ള ശബ്ദരേഖയല്ല. ആദോനായി എന്നതിന് കർത്താവ് എന്നാണ് അർഥം.

The Tetragrammaton: four Hebrew letters
The Tetragrammaton: four Hebrew letters • Open at full size. Historical scenes are illustrative; uncertainty is labelled.

Sources: Jewish reading tradition · USCCB explanation

Does the Catholic Church use “Yahweh”?കത്തോലിക്കാ ആരാധനയിൽ ദൈവനാമം

Holy See directive, 29 June 2008

The four-letter name is studied and explained in Catholic theology and appears vocalized in some non-liturgical Bible editions. That is different from using it as an address in public worship.

The 2008 Holy See directive says not to use or pronounce the Tetragrammaton in liturgical celebrations, songs and prayers. Liturgical translations use the equivalent of Adonai/Kyrios—“Lord.” Greek Kyrios and Latin Dominus belong to this tradition. In many English Bibles small-capital LORD signals YHWH in the Hebrew text.

“Jehovah” is another historical form, shaped by reading the consonants alongside vowel signs associated with a substitute reading. It should not be presented as the securely recovered original pronunciation. A study graphic may explain these spellings without encouraging their use as liturgical formulas.

ദൈവനാമത്തെ പഠനത്തിൽ വിശദീകരിക്കുന്നതും പൊതുആരാധനയിൽ ഉച്ചരിക്കുന്നതും വ്യത്യസ്തമാണ്. 2008-ലെ പരിശുദ്ധ സിംഹാസനത്തിന്റെ നിർദേശം ആരാധനാഘോഷങ്ങളിലും അവയിലെ ഗാനപ്രാർഥനകളിലും ടെട്രാഗ്രാമറ്റൺ ഉപയോഗിക്കുകയോ ഉച്ചരിക്കുകയോ ചെയ്യരുതെന്നാണ്. പകരം കർത്താവ് എന്ന തുല്യപദം ഉപയോഗിക്കുന്നു.

Does the Catholic Church use “Yahweh”?
Does the Catholic Church use “Yahweh”? • Open at full size. Historical scenes are illustrative; uncertainty is labelled.

Sources: Holy See directive · USCCB explanation · Exodus 3 and notes

Who are the peoples named—and why the land promise?ഈ ജനതകൾ ആരാണ്? ദേശവാഗ്ദാനത്തിന്റെ അർഥമെന്ത്?

Exodus 3:8 and 17 describe an inhabited land, not empty territory. The six names in the supplied RSVCE identify peoples and communities within its biblical setting. Their origins and boundaries are not equally clear, and the names should not be treated as a simple map of modern populations.

പുറപ്പാട് 3:8, 17 ജനങ്ങൾ അധിവസിക്കുന്ന ഒരു നാടിനെക്കുറിച്ചാണ് പറയുന്നത്; ശൂന്യമായ സ്ഥലത്തെക്കുറിച്ചല്ല. ഈ പേരുകൾ പുരാതന ബൈബിൾപശ്ചാത്തലത്തിലുള്ള സമൂഹങ്ങളെ സൂചിപ്പിക്കുന്നു. എല്ലാ വിഭാഗങ്ങളുടെയും ഉത്ഭവവും അതിർത്തിയും ഒരുപോലെ വ്യക്തമല്ല.

Canaanites · കാനാന്യർ

A broad name for inhabitants of Canaan, though biblical lists sometimes use it for one group among others. Genesis 10:15–19 connects Canaan with several peoples and settlements. It is not a single modern nation.

കാനാൻദേശത്തിലെ ജനങ്ങളെ പൊതുവായി സൂചിപ്പിക്കുന്ന പേരാണ് ഇത്. ചില പട്ടികകളിൽ മറ്റു സമൂഹങ്ങളോടൊപ്പം ഒരു പ്രത്യേക വിഭാഗമായും പേര് വരുന്നു.

Genesis 10:15–19

Hittites · ഹിത്യർ

The patriarchal stories know people called Hittites or sons of Heth in Canaan. Ephron, from whom Abraham buys the burial field, is one example. The label in this verse alone does not identify the political boundaries or ancestry of every community.

അബ്രാഹം ശ്മശാനഭൂമി വാങ്ങിയ എഫ്രോൺ ഹിത്യനായിരുന്നു. ഉത്പത്തിയിൽ നേരത്തെ കണ്ട ഈ സമൂഹത്തിന്റെ എല്ലാ രാഷ്ട്രീയ-ചരിത്രവിവരങ്ങളും ഈ പേരുമാത്രം വ്യക്തമാക്കുന്നില്ല.

Genesis 23

Amorites · അമോര്യർ

The name occurs for several communities and rulers. Mamre the Amorite is an ally of Abram; later Sihon and Og are Amorite kings. These varied encounters caution against treating every named individual as having the same conduct.

മമ്രേ എന്ന അമോര്യൻ അബ്രാഹത്തിന്റെ സഖാവായിരുന്നു. പിന്നീട് അമോര്യരാജാക്കന്മാരെയും കാണുന്നു. ഒരു സമൂഹത്തിലെ എല്ലാ വ്യക്തികളെയും ഒരേ സ്വഭാവമുള്ളവരായി കാണരുത്.

Genesis 14:13; Deuteronomy 3:8

Perizzites · പെരീസ്യർ

Another population of the land, already mentioned alongside Canaanites when Abram and Lot live there. The Bible gives limited information about their separate origins, so precise ethnic and geographical claims should remain cautious.

അബ്രാഹവും ലോത്തും പാർത്തിരുന്ന കാലത്തുതന്നെ കാനാന്യരോടൊപ്പം ഇവരെ പരാമർശിക്കുന്നു. അവരുടെ പ്രത്യേക ഉത്ഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ പരിമിതമാണ്.

Genesis 13:7

Hivites · ഹിവ്യർ

Hamor and Shechem are associated with this name in Genesis 34. Joshua 9 also calls the Gibeonites Hivites. They are one of the communities encountered within the wider land of Canaan.

ഷെക്കെമിന്റെയും ഹാമോറിന്റെയും കഥയിൽ ഇവരെ ഉത്പത്തി പരിചയപ്പെടുത്തുന്നു. ജോഷ്വ 9-ൽ ഗിബെയോൻകാരെയും ഹിവ്യർ എന്നു വിളിക്കുന്നു.

Genesis 34:2; Joshua 9:7

Jebusites · ജബൂസ്യർ

Especially associated with Jerusalem before David’s capture of the city. Joshua 15:63 records their continued presence there. The name helps connect this promise with later accounts about Jerusalem.

ദാവീദ് നഗരം കീഴടക്കുന്നതിനുമുമ്പുള്ള ജറുസലെമുമായി പ്രത്യേകിച്ച് ബന്ധപ്പെട്ട സമൂഹമാണ് ഇവർ. ജോഷ്വ 15:63 അവിടെ അവരുടെ സാന്നിധ്യം വിവരിക്കുന്നു.

Joshua 15:63; 2 Samuel 5:6–9

Why does the biblical narrative say God gives this land to Israel?

Covenant faithfulness: the promise continues God’s commitment to Abraham and his descendants. Exodus presents the God of Abraham, Isaac and Jacob acting to free their descendants and bring them to the promised land (Genesis 15:18–21; Exodus 3:6–8).

Judgment, not ethnic superiority: Genesis 15:16 connects the timing with the Amorites’ wrongdoing. Deuteronomy 9:4–6 explicitly denies that Israel receives the land because of its own righteousness; it names the nations’ wrongdoing and the oath to the ancestors.

Israel is also accountable: Leviticus 18:24–28 warns Israel that it too can be expelled if it defiles the land. The promise is not permission for injustice.

Read the difficult passages honestly: Exodus 3 announces the promise; it does not narrate the later conquest. The warfare and displacement in later books raise serious questions that deserve separate discussion. They should not be turned into a general permission to seize another people’s land.

ഉടമ്പടിവിശ്വസ്തത: അബ്രാഹത്തിനും സന്തതികൾക്കും നൽകിയ വാഗ്ദാനത്തിന്റെ തുടർച്ചയാണ് ഈ ദേശവാഗ്ദാനം. പിതാക്കന്മാരുടെ ദൈവം അവരുടെ സന്തതികളെ അടിമത്തത്തിൽനിന്നു മോചിപ്പിക്കുന്നു.

വംശീയമേന്മയല്ല: ഇസ്രായേലിന്റെ സ്വന്തം നീതികൊണ്ടല്ല നാട് ലഭിക്കുന്നതെന്ന് നിയമാവർത്തനം 9:4–6 വ്യക്തമാക്കുന്നു. ജനതകളുടെ ദുഷ്പ്രവൃത്തികളും പിതാക്കന്മാർക്കു നൽകിയ വാഗ്ദാനവും അവിടെ പരാമർശിക്കുന്നു.

ഇസ്രായേലിനും ഉത്തരവാദിത്വമുണ്ട്: ദേശം മലിനമാക്കിയാൽ ഇസ്രായേലും പുറത്താക്കപ്പെടുമെന്ന് ലേവ്യർ 18 മുന്നറിയിപ്പു നൽകുന്നു. വാഗ്ദാനം അനീതിക്കുള്ള അനുമതിയല്ല.

പ്രയാസമുള്ള ഭാഗങ്ങൾ ശ്രദ്ധയോടെ വായിക്കുക: പിന്നീടുള്ള യുദ്ധങ്ങളുടെയും കുടിയൊഴിപ്പിക്കലിന്റെയും വിവരണങ്ങൾ പ്രത്യേകം ചർച്ച ചെയ്യേണ്ടതാണ്. മറ്റുള്ളവരുടെ ഭൂമി പിടിച്ചെടുക്കാനുള്ള പൊതുവായ അനുമതിയായി ഇവയെ മാറ്റരുത്.

Read together: Genesis 15:16–21 · Deuteronomy 9:4–6 · Leviticus 18:24–28.

The promised land: the six peoples named in the RSVCE and the language of abundance
The promised land: the six peoples named in the RSVCE and the language of abundance • Open at full size. Historical scenes are illustrative; uncertainty is labelled.

What must Moses do?മോശയ്ക്കു നൽകിയ ദൗത്യം

Exodus 3:16–20

Gather Israel’s elders; identify the sender as the God of their ancestors; announce deliverance; go with the elders to Egypt’s king; and request permission for a three-days’ journey into the wilderness to sacrifice to God. God predicts resistance and promises decisive intervention.

The three-days’ request is not the total duration of Israel’s migration or a claim that Canaan is three days away. The larger purpose has already been declared as release from Egypt into the promised land. The text does not authorize a general rule of deceiving civil authorities.

The RSVCE names six peoples in the promised-land description: Canaanites, Hittites, Amorites, Perizzites, Hivites and Jebusites. Some textual traditions include an additional name. These are ancient biblical group designations, not a map of modern ethnic or political identities.

ഇസ്രായേലിന്റെ ശ്രേഷ്ഠരെ കൂട്ടിവരുത്തുക, പിതാക്കന്മാരുടെ ദൈവം അയച്ചതായി അറിയിക്കുക, അവരോടൊപ്പം രാജാവിനെ സമീപിക്കുക, മരുഭൂമിയിൽ ബലിയർപ്പിക്കാൻ അനുമതി ചോദിക്കുക എന്നിവയാണ് ദൗത്യം. മൂന്നു ദിവസത്തെ യാത്ര എന്നത് കാനാനിലേക്കുള്ള മുഴുവൻ യാത്രയുടെ ദൈർഘ്യമല്ല.

What must Moses do?
What must Moses do? • Open at full size. Historical scenes are illustrative; uncertainty is labelled.

Sources: RSVCE passage

Why silver, gold and clothing?വെള്ളിയും സ്വർണവും വസ്ത്രങ്ങളും

Exodus 3:21–22; Genesis 15:14; Exodus 12:35–36

God promises that the people will leave with Egyptian favour and will not depart empty-handed. Women are to ask their neighbours and household residents for silver, gold and clothing, placing these on their sons and daughters. This is a future promise, not a transfer already taking place beside the bush.

Exodus 12:35–36 narrates the request and its fulfilment. Genesis 15:14 had anticipated departure with possessions. “Despoiling” or “plundering” is victory language here; the described action is asking and receiving, not an instruction to conduct armed raids.

These goods can be read as a reversal of impoverishing slavery and as provision for departure; the chapter does not calculate unpaid wages or call this a quantified legal settlement. Later gold is used both in the golden calf and in gifts for the sanctuary: possessions can be directed towards idolatry or worship.

ജനത്തിന് വെറുംകൈയോടെ പോകേണ്ടിവരില്ലെന്നാണ് വാഗ്ദാനം. സ്ത്രീകൾ അയൽക്കാരിൽനിന്ന് വെള്ളിയും സ്വർണവും വസ്ത്രങ്ങളും ചോദിക്കും. ഇതിന്റെ നിറവേറൽ പുറപ്പാട് 12-ലാണ്. ഇവിടെ ആയുധമെടുത്ത് കൊള്ളയടിക്കാനുള്ള പൊതുനിർദേശം നൽകുന്നില്ല; അധ്യായം വേതനക്കുടിശ്ശികയുടെ കണക്കും നിർണയിക്കുന്നില്ല.

Why silver, gold and clothing?
Why silver, gold and clothing? • Open at full size. Historical scenes are illustrative; uncertainty is labelled.

Sources: Genesis 15 · Exodus 12:35–36 · Exodus 35

Chapter overview and prayerഅധ്യായക്രമവും പ്രാർഥനയും

Exodus 3:1–22

1–6: the bush, the call by name and holy ground. 7–12: God’s compassion and Moses’ commission. 13–15: revelation of the divine name. 16–22: instructions, predicted resistance and promised provision.

The chapter moves from noticing a sign to listening, reverence and service. The same God of Genesis sees oppression and calls a human messenger to act. A vocation is grounded in God’s presence, not a guarantee that the work will be easy.

Prayer: Lord, make us attentive to your presence, reverent before your holiness and ready to serve those who suffer. When we feel inadequate, help us trust your promise to be with us. Amen.

മുൾപ്പടർപ്പും വിശുദ്ധസ്ഥലവും, ദൗത്യവും കൂടെയിരിപ്പിന്റെ വാഗ്ദാനവും, ദൈവനാമത്തിന്റെ വെളിപ്പെടുത്തലും, തുടർന്ന് ജനത്തെയും രാജാവിനെയും സമീപിക്കാനുള്ള നിർദേശങ്ങളും എന്ന ക്രമത്തിലാണ് അധ്യായം. കർത്താവേ, അങ്ങയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് ആദരവോടെയും വിശ്വസ്തതയോടെയും സേവിക്കാൻ ഞങ്ങളെ സഹായിക്കണമേ. ആമേൻ.

Chapter overview and prayer
Chapter overview and prayer • Open at full size. Historical scenes are illustrative; uncertainty is labelled.

Sources: RSVCE passage

Scripture: supplied RSV Catholic Edition and Malayalam reading. Study commentary is original and separate from the Scripture. Distinguish the biblical narrative, Christian typology, scholarly reconstructions and liturgical directives. All twelve pictures use the illustrated Genesis-series style. Seven illustrated teaching images replace the earlier cream-background diagrams.

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.